ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്ത് വളര്‍ന്നുവരുന്ന പ്രധാന സാമ്പത്തിക ശക്തിയും. ഇന്ന് കൊറോണ വ്യാപനം അതിവേഗം നടക്കുന്ന രാജ്യവും ഇന്ത്യയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും 3000 ത്തോളം പേര് മരിക്കുകയും ചെയ്യുന്നു. ലോകത്ത് കൊറോണ കാരണം മരിക്കുന്ന 16 പേരില്‍ ഒരാള്‍ ഇന്ത്യയിലാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പ്രതിസന്ധി അതുകൊണ്ടുതന്നെ ആഗോള സമൂഹത്തെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്.

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ലോക സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ വളര്‍ച്ചയാണ് ലോക പുരോഗതിക്ക് ഒരു പ്രധാന ഘടകമെന്ന് നേരത്തെ ഐഎംഎഫ് എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ ഐഎംഎഫ് കുറവ് വരുത്തി. അതാകട്ടെ ഏഷ്യയുടെ മൊത്തം വളര്‍ച്ചയില്‍ കാര്യമായി പ്രതിഫലിക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ വര്‍ഷം ഇന്ത്യയും ലോകവും വളര്‍ച്ചയുടെ പാതയിലേക്ക് എത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കൊറോണയുടെ രണ്ടാം വ്യാപനത്തോട് ഇത് സംശയത്തിലായി എന്ന് നോമുറ ഗ്രൂപ്പിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സോനാല്‍ വര്‍മ പറയുന്നു. നടപ്പ് സാമ്പത്തിക പാദവര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 1.5 ശതമാനം ഇടിവാണ് സംഭവിക്കുക എന്നും അദ്ദേഹം പറഞ്ഞു.
വികസ്വര രാജ്യങ്ങളായ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. അതും ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാണ്. മറ്റൊന്ന് കൊറോണയുടെ പശ്ചാത്തലത്തില്‍ നേരിടുന്ന അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങളാണ്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ പല രാജ്യങ്ങളും താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. അതെല്ലാം നിക്ഷേപകരെ ആശങ്കയിലാക്കുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications