കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത വരുമാന പ്രതിസന്ധി നേരിടുന്ന കേന്ദ്ര സര്‍ക്കാര്‍, കുറഞ്ഞത് മൂന്ന് പ്രധാന നയപരിപാടികളെങ്കിലും ഉപേക്ഷിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സസ്യ എണ്ണകളുടെ ഇറക്കുമതി നികുതി കുറയ്ക്കുക എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന നയങ്ങളിലൊന്ന്. ഇത് ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് 19 വ്യാപനത്തിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക്, ഇപ്പോള്‍ വൈറസ് വ്യാപനത്താലുള്ള പ്രതിസന്ധി കൂടി രൂക്ഷമായതോടെ സമ്പദ് വ്യവസ്ഥ ആശങ്കയിലായി. ഉദാഹരണത്തിന്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ ആദായനികുതി വരുമാനം 3.5 ശതമാനത്തില്‍ നിന്ന് ചുരുങ്ങി. ധനമന്ത്രാലയം ഈയാഴ്ച പാര്‍ലമെന്റില്‍ നല്കിയ പ്രസ്താവനയനുസരിച്ച് മറ്റു നികുതികളില്‍ നിന്നുള്ള വരുമാനം 3.8 ശതമാനം കുറഞ്ഞു.

ആഭ്യന്തര വില നിയന്ത്രിക്കാന്‍ പാം ഓയില്‍ ഉള്‍പ്പടെയുള്ള അസംസ്കൃത, ശുദ്ധീകരിച്ച സസ്യ എണ്ണകളുടെ ഇറക്കുമതി നികുതി 3.7 ശതമാനം കുറയ്ക്കാന്‍ ജനുവരിയില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നിരുന്നാലും, രാജ്യം ഉയര്‍ന്ന വരുമാന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ പ്രധാന നയം ഉപേക്ഷിച്ചു. സസ്യ എണ്ണകളുടെ ഇറക്കുമതി തീരുവ മാത്രമല്ല, ഭക്ഷ്യ മന്ത്രാലയത്തിന്റെ മറ്റൊരു നിര്‍ദേശവും ധനമന്ത്രാലയം ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമ പദ്ധതി പ്രകാരം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന സബ്സിഡിയുള്ള അരിയും ഗോതമ്പും വിതരണം ചെയ്യുന്നത് വര്ദ്ധിപ്പിക്കുയെന്നതായിരുന്നു ഇത്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി വിറ്റാമിന്‍ ഫോര്‍ട്ടിഫൈഡ് അരി നല്കുകയെന്നതായിരുന്നു ധനമന്ത്രാലയം ഉപേക്ഷിച്ച മറ്റൊരു നയപരിപാടി. നിര്‍ദിഷ്ട പദ്ധതി അഞ്ച് ട്രില്യണ്‍ രൂപ ചെലവ് വരുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രാലയം ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, വരുമാനം കുറയുകയും ഇന്ത്യയില്‍ കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പ്രത്യാഘാതവും നിരവധി പ്രധാന നയങ്ങളും പദ്ധതികളും മന്ദഗതിയിലാക്കാന്‍ കാരണമാവും. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കണക്കിലെടുത്ത്, പുതിയ നിര്‍ദേശങ്ങള്‍ ഒഴിവാക്കാനും അനാവശ്യ ചെലവുകള്‍ എത്രയും വേഗം തടയാനും മറ്റെല്ലാ വകുപ്പുകളോടും കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
