ലക്ഷങ്ങൾ പേഴ്‌സണൽ ലോണെടുത്ത് യാത്ര നടത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോമായ 'ഇന്ത്യ ലെൻഡ്‌സ്' പുറത്തുവിടുന്നത്. അതായത് ലോൺ എടുത്തായാലും അടിച്ചുപൊളിക്കാൻ താൽപ്പര്യപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. വായ്‌പയെടുത്ത് യാത്രകൾ ചെയ്യുന്ന ആളുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. യാത്രകൾക്കായി വായ്പ തേടുന്നവരിൽ 85 ശതമാനവും പുതുതലമുറയിൽപ്പെട്ടവരാണെന്നാണ് ഇന്ത്യ ലെൻഡ്‌സ് നൽകുന്ന റിപ്പോർട്ടുകൾ. യാത്രാ ആവശ്യങ്ങൾക്കായി എടുക്കുന്ന പേഴ്‌സണൽ ലോണുകളിൽ 55 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. 30,000 മുതൽ 2.5 ലക്ഷം രൂപ വരെയുള്ള പേഴ്‌സണൽ ലോണുകളാണ് എടുക്കാറുള്ളത്, റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ പുതുതലമുറയിപ്പെട്ട നല്ലൊരു ശതാമാനം ആളുകളും യാത്രകളെ ഇഷ്‌ടപ്പെടുന്നവരാണ്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തും കുടുംബത്തോടൊപ്പം നടത്തുന്ന യാത്രകളും സുഹൃത്തുക്കളുമായി നടത്തുന്ന സാഹസിക യാത്രകളുമെല്ലാം ഇന്നത്തെ തലമുറയ്‌ക്ക് ഹരമാണ്. ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ അല്ലെങ്കിൽ മുൻകൂർ വിസയില്ലാതെ (വിസ ഓണ്‍ അറൈവല്‍) യാത്രകൾ നടത്താൻ കഴിയുന്ന രാജ്യങ്ങളാണ് ഇവർ സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്, കാരണം ഇത്തരക്കാരിൽ പലരും മിക്കപ്പോഴും അവസാന നിമിഷം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവരായിരിക്കും. തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളാണ്.

ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

ലക്ഷങ്ങൾ പേഴ്‌സണൽ ലോണെടുത്ത് യാത്ര നടത്തുന്നവരുടെ എണ്ണം  വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ

യൂറോപ്പ്, യുഎസ്എ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആഡംബര അവധിക്കാല യാത്രകൾ നടത്തുന്നവരുമുണ്ട്. ക്രെഡിറ്റ് ചരിത്രം അധികം ഇല്ലാത്ത ചെറുപ്പക്കാരായ ശമ്പളക്കാർക്ക് ബാങ്കുകളെക്കാൾ എളുപ്പം ഡിജിറ്റൽ വായ്പ പ്ലാറ്റ്‌ഫോമുകളെ സമീപിക്കുന്നതാണ്. കൂടാതെ ഒരു ബാങ്കിനെ സമീപിച്ച് വായ്പ ലഭിക്കുന്നതിനുള്ള പ്രക്രിയ പൂർത്തീകരിക്കുന്നതിനേക്കാൾ സൗകര്യപ്രദമായി കണക്കാക്കുന്നതും ആകർഷകമായതും ഇത്തരം ഓപ്‌ഷനുകളാണ്.

ഫാസ്ടാഗ് വാങ്ങാം സൗജന്യമായി — പുതിയ ഓഫർ ഇങ്ങനെഫാസ്ടാഗ് വാങ്ങാം സൗജന്യമായി — പുതിയ ഓഫർ ഇങ്ങനെ

ഇന്ത്യക്കാർ കൂടുതൽ പണവും സമയവും ചെലവഴിക്കുന്നത് യാത്രകൾക്കായാണെന്നും ഇന്ത്യ തങ്ങളുടെ മികച്ച അഞ്ച് വിപണികളിൽ ഒന്നാണെന്നുമാണ് ഡച്ച് ട്രാവൽ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം അഭിപ്രായപ്പെടുന്നത്. സോഷ്യൽ സ്റ്റാറ്റസും റിലാക്‌സേഷനുമാണ് യാത്രകൾ നടത്താൽ ഇന്ത്യക്കാർ താൽപ്പര്യപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്നാണ് ബുക്കിംഗ് ഡോട്ട് കോം ചൂണ്ടിക്കാട്ടുന്നത്.

Read more about: loan ലോൺ
English summary

ലക്ഷങ്ങൾ പേഴ്‌സണൽ ലോണെടുത്ത് യാത്ര നടത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ | India Lendz show that 85% of travelers are seeking loans for travel

India Lendz show that 85% of travelers are seeking loans for travel
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X