പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇപ്പോൾ ഇന്ത്യൻ വിമാനക്കമ്പനികൾ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കരുതെന്ന് വിലക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ഇത് ഏറെ നിരാശയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. പാകിസ്ഥാൻ വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അവരുടെ വ്യോമാതിർത്തി അടച്ചു. പാക്കിസ്ഥാൻ വഴിയുള്ള യാത്ര തടസ്സപ്പെടുമ്പോൾ വിദേശ യാത്ര ചെയ്യുന്ന വിമാനങ്ങൾ വഴി തിരിച്ച് വിടേണ്ട അവസ്ഥയാണ്. അതായത് സാധാരണ യാത്ര ചെയ്യുന്നതിലും കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്ന് അർത്ഥം.
പാക്കിസ്ഥാൻ്റെ നിബന്ധന അനുസരിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു വിമാനങ്ങൾക്കും, ഇന്ത്യൻ ഓപ്പറേറ്റർമാരുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ പാടില്ല. ഇതു മൂലം വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ ചില എയർ ഇന്ത്യ വിമാനങ്ങൾക്ക് ബദൽ റൂട്ട് സ്വീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എയർ ഇന്ത്യ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്.
ഇതിനായി ഇന്ത്യൻ വിമാനങ്ങൾ അവരുടെ സമയവും, യാത്ര ചെയ്യുന്ന റൂട്ടും എല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. പാക്ക് വ്യോമാതിർത്തി അടച്ചിടൽ എന്നാൽ വടക്കേ ഇന്ത്യയ്ക്കും പടിഞ്ഞാറിനുമിടയിലുള്ള വിമാനങ്ങൾ മുംബൈയ്ക്കും അഹമ്മദാബാദിനും സമീപത്തിലൂടെ അറബിക്കടലിനു മുകളിലൂടെ വലത്തേക്ക് തിരിഞ്ഞ് മസ്‌കറ്റിലേക്ക് പോകുകയും തുടർന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുകയും ചെയ്യും. മടക്കയാത്രയിലും ഇങ്ങനെയായിരിക്കും യാത്ര.
പ്രധാന പ്രത്യാഖാതങ്ങൾ....
- യുഎസ്, യുറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് 2 മുതൽ 2.50 മണിക്കൂർ അധികം സമയമെടുക്കേണ്ടി വരും.
- ദൂരം കൂടുതലായതിനാൽ ഇന്ത്യൻ എയർലൈനുകൾ അധികം ഇന്ധനം അടിക്കേണ്ടി വരും.
- ഓരോ വിമാനക്കമ്പനിയിലേയും ക്രൂ അംഗങ്ങൾക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്.
- മൊത്തത്തിൽ ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യേണ്ട എല്ലാ വിമാനങ്ങളും വൈകും.
പുതിയ വിമാന റൂട്ടുകൾ ഏതാണ്?
1. അറബിക്കടൽ വഴി മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യാം.
2. ഇറാൻ, മധ്യേഷ്യ, റഷ്യ വഴി യൂറോപ്പ്/യുഎസ് നഗരങ്ങളിലേക്ക് പറക്കാം.
3. യുഎസിലേക്കുള്ള വിമാനത്തിന് യൂറോപ്പിൽ ലേ-ഓവർ നൽകും. ഇതിലൂടെ കുറച്ച് സമയം റെസ്റ്റ് കിട്ടും.

അന്താരാഷ്ട്ര വിമാന റൂട്ടുകളിലും സമയക്രമത്തിലും വലിയ മാറ്റങ്ങളാണ് വരുന്നത്. ഇത് ഇന്ത്യയിൽ നിന്നു പുറപ്പെടുന്നവർക്കും ഇന്ത്യയിലേക്ക് എത്തേണ്ടവർക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും. റൂട്ടുകൾ മാറ്റുന്നതിലൂടെ യാത്രാ ദൈർഘ്യം വർദ്ധിക്കുന്നു, മാത്രമല്ല ഇതിലൂടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ഇത് ഏകദേശം 8 മുതൽ 12% വരെ ഉയരാൻ സാധ്യതയുണ്ട്.
ഇന്ത്യൻ വിമാനക്കമ്പനികൾ ഈ കാര്യങ്ങൾ തീർച്ചയായും പാലിക്കണം...
- വിമാനങ്ങൾക്ക് കൂടുതൽ ഇന്ധനം സൂക്ഷിക്കണം.
- യാത്രക്കാരുടെ എണ്ണം കുറക്കുക.
- യാത്രാക്കാർ കൈവശം വെക്കേണ്ട ബാഗുകളുടെ എണ്ണത്തിൽ നിയന്ത്രണം വെക്കാൻ പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്.
മെയ് 1 മുതൽ എടിഎം ഇടപാട് നിയമങ്ങൾ പരിഷ്കരിച്ച് ആർബിഐ: ഈ ബാങ്കുകൾ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
അധിക വിമാനങ്ങളുടെ സമയത്തിലെ മാറ്റം...
- മിഡ്ഡിൽ ഈസ്റ്റിലേക്കുള്ള വിമാനം 20 മിനിറ്റ് അധികം പറക്കണം
- വെസ്റ്റ് ഏഷ്യയിലേക്കുള്ള വിമാനം 40 മിനിറ്റ അധികം പറക്കണം
- സെൻഡ്രൽ ഏഷ്യയിലേക്കുള്ള വിമാനം 60 മിനിറ്റ് അധികം യാത്ര ചെയ്യണം
- യൂറേപ്പിലേക്ക് യാത്ര ചെയ്യുമ്പോൾ 2 മണിക്കൂർ അധികം യാത്ര ചെയ്യണം
- യുഎസിലേക്ക് ഏകദേശം 4 മണിക്കൂർ വരെ അധികം യാത്ര ചെയ്യേണ്ടി വരുന്നു.
പാക്കിസ്ഥാനെതിരെ ഇന്ത്യയും ഇതിന് തിരിച്ചടിച്ചിട്ടുണ്ട്. അതായത് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിലും നിയന്ത്രണം വെച്ചിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ പാകിസ്ഥാൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
