രേഖകളും പാഴ്സലുകളും ദ്രുതഗതിയില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇന്ത്യ പോസ്റ്റ്, '24 സ്പീഡ് പോസ്റ്റ്','48 സ്പീഡ് പോസ്റ്റ്' സേവനങ്ങള്‍ തുടങ്ങി.ഇതോടെ, രേഖകളും പാഴസലുകളും അടുത്ത ദിവസമോ, രണ്ട് ദിവസത്തിനകമോ രാജ്യത്തെ വിവിധ നഗരങ്ങളിലെത്തും.

'24 സ്പീഡ് പോസ്റ്റ്,' '24 സ്പീഡ് പോസ്റ്റ് പാഴ്സല്‍' സേവനങ്ങള്‍ അടുത്ത ദിവസ ഡെലിവറി ഉറപ്പാക്കുമ്പോള്‍, '48 സ്പീഡ് പോസ്റ്റ്' രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ രേഖകളെത്തിക്കുന്നു.
സ്ഥാപനങ്ങള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം.
പാഴ്സല്‍ അയക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് 24 പാഴ്സല്‍ ഡെലിവറി. എയര്‍ ട്രാന്‍സ്പോര്‍ട്ട് വഴിയായതിനാല്‍ സമയ നഷ്ടം പരമാവധി കുറയും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഒടിപി,പ്രൂഫ് ഓഫ് ഡെലിവറി, പിക്കപ്പ് , ഇന്‍ഷുറന്‍സ് സേവനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വ്യക്തിഗത ഉപഭോക്താക്കളേക്കാളുപരി, കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് പുതിയ സേവനങ്ങള്‍. വേഗതയേറിയ ഡെലിവറി ഉപയോഗപ്പെടുത്തി, ബിസിനസ് കാര്യക്ഷമമാക്കാം.
നടപ്പിലാക്കുന്ന നഗരങ്ങള്‍
പദ്ധതി നടപ്പിലാക്കുന്ന നഗരങ്ങളില്‍ ബെംഗളൂരുവും ഉള്‍പ്പെടുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവയാണ് മറ്റ് നഗരങ്ങള്‍. ക്രമേണ സേവനം മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
നിരക്ക്
5 കിലോഗ്രാം വരെ ഭാരമുള്ള പാഴ്സലുകള്‍ക്ക് വോള്യൂമെട്രിക് വെയ്റ്റ് അല്ലെങ്കില്‍ യഥാര്‍ത്ഥ ഭാരം ഇവയില്‍ ഏതാണോ കൂടുതല്‍ അതിനുള്ള നിരക്കുകളും ബാധകമാകും. രജിസ്ട്രേഷന് ഫീസ് ഓരോ ഇനത്തിനും 5 രൂപ. ജിസ്ടിയും ബാധകമാണ്.
നിബന്ധനകള്‍
ഭാരം, വലുപ്പം, ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്പീഡ് പോസ്റ്റ് നിബന്ധനകള്‍ ബാധകമാക്കിയിരിക്കുന്നു. നഷ്ടപരിഹാര വ്യവസ്ഥകളും നിലവിലുള്ളതുപോലെ തുടരും.
ആശയവിനിമയ മന്ത്രാലയത്തിന്റെ പോസ്റ്റ് ഓഫീസ് (സെക്കന്റ് അമന്റ്മെന്റ്) നിയന്ത്രണങ്ങള്‍ 2026 പ്രകാരമുള്ള പദ്ധതി, മാര്‍ച്ച് 17 നാണ് നടപ്പിലാകുക. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ സേവനം ലഭ്യമാകും. പിന്നീട് മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
