ഭാവിയെ പറ്റി ചിന്തിക്കുന്നവരെങ്കിൽ ഇൻഷൂറൻസ് അത്യാവശ്യമാണ്. ലെെഫ് ഇൻഷൂർ ചെയ്യുന്നതിനൊപ്പം അത്യാവശ്യ ആരോഗ്യ ചെലവുകൾ മറികടക്കാൻ സാധിക്കുന്നൊരു മെഡിക്കൽ ഇൻഷൂറൻസും കയ്യിലുണ്ടാകണം.
ചെലവ് പരിഗണിച്ചാണ് പലരും ഇൻഷൂറൻസുകളിൽ നിന്ന് മാറി നിൽക്കുന്നത്. ഇതിന് പകരമായി, സർക്കാർ ഏജൻസികൾ കുറഞ്ഞ ചെലവിൽ അനുവദിക്കുന്ന ഇൻഷൂറൻസുകൾ കണ്ടെത്തി ഇവ വാങ്ങുന്നത് ഉപകാരപ്പെടും.
ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ലഭിക്കുന്നൊരു ഇൻഷൂറൻസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് അനുവദിക്കുന്ന അപകട ഇൻഷൂറൻസ് 299 രൂപ വാർഷിക പ്രീമിയത്തിൽ 10 ലക്ഷത്തിന്റെ ആനുകൂല്യം തരുന്നുണ്ട്.
വാർഷിക പ്രീമിയം
പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കിന്റെ ഇൻഷൂറൻസ് പോളിസികൾ രണ്ട് വ്യത്യസ്ത പ്രീമിയത്തിലുള്ളവയാണ്. 299 രൂപ, 399 രൂപ എന്നിങ്ങനെ വാർഷിക പ്രീമിയം വരുന്ന 2 പോളിസികളാണ് പേയ്മെന്റ് ബാങ്ക് അനുവദിക്കുന്നത്.
അപകട ഇൻഷൂറൻസ് പോളിസി വാങ്ങാൻ ചുരുങ്ങിയത് 18 വയസ് പൂർത്തിയാകണം. 65 വയസ് വരെ പ്രായമുള്ളവർക്കാണ് പോളിസി വാങ്ങാൻ സാധിക്കുക.
പോളിസി കാലയളവായ 1 വർഷത്തിന് ഇടയിൽ നടക്കുന്ന അപകടങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. രണ്ട് പോളിസികളിലും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
10 ലക്ഷത്തിൻെ ആനുകൂല്യങ്ങൾ
പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷൂറൻസിൽ നിന്ന് ലഭിക്കുന്ന പരമാവധി നഷ്ട പരിഹാരം 10 ലക്ഷം രൂപയാണ്. അപകട മരണങ്ങൾ, അപകടത്തെ തുടർന്നുണ്ടായ ശാരീരിക വൈകല്യങ്ങൾക്ക് എന്നിവയ്ക്കാണ് ഇൻഷൂറൻസ് ലഭിക്കുക.
ആനുകൂല്യങ്ങൾ
പോളിസി ഉടമ അപകടത്തിൽ മരണപ്പെട്ടാൽ 10 ലക്ഷം രൂപ ലഭിക്കും. വൈകല്യങ്ങൾ സംഭവിക്കുന്ന അപകടങ്ങൾക്കും 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
പോളിസി ഉടമയുടെ ആശുപത്രി ചെലവിന് പരമാവധി അനുവദിക്കുന്നത് 60,000 രൂപ വരെയാണ്. ബിൽ തുക 60,000 രൂപയിൽ കുറവാണെങ്കിൽ അതാണ് അനുവദിക്കുക.
60,000 രൂപ പരിധി കിടത്തി ചികിത്സ ആവശ്യമുള്ള പോളിസി ഉടമകൾക്കാണ് ലഭിക്കുക. മറ്റുള്ളവർക്ക് 30,000 രൂപയോ അതിൽ കുറഞ്ഞ തുകയോ ആണ് അനുവദിക്കുക.
ഈ ആനുകൂല്യങ്ങൾ 299 രൂപയുടെ പോളിസിയിലും 399 രൂപയുടെ പോളിസിയിലും പൊതുവായി ലഭിക്കുന്നതാണ്.
399 രൂപ പോളിസി
വാർഷിക പ്രീമിയം 399 രൂപ വരുന്ന പോളിസി എടുക്കുന്ന വ്യക്തിക്ക് അധിക ആനുകൂല്യങ്ങൾക്ക് ആർഹതയുണ്ട്. മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾക്കൊപ്പമാണ് അധിക ആനുകൂല്യങ്ങൾ ലഭിക്കുക.
ആശുപത്രിയിൽ താമസിക്കുന്ന ദിവസങ്ങളിൽ പ്രതിദിന ചെലവുകൾക്ക് ദിവസം 1,000 രൂപ ലഭിക്കും. ഇൻ ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് എന്ന പേരിൽ 10 ദിവസത്തേക്കാണ് 1,000 രൂപ വീതം അനുവദിക്കുക.
പോളിസി ഉടമയുടെ യാത്രാ ചെലവിനായി 25,000 രൂപയും ലഭിക്കും. പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ 2 മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസി വഴി ലഭിക്കും. 1 ലക്ഷം രൂപ വരെയാണ് തുക ലഭിക്കുക
സംസ്കാര ചടങ്ങുകൾക്കായി 5,000 രൂപയും ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, അപകടകരമായ കായിക വിനോദങ്ങൾ, യുദ്ധം ആത്മഹത്യ എന്നി രോഗങ്ങളിലൂടെയുണ്ടാകുന്ന അപകടത്തിന് പരിരക്ഷ ലഭിക്കുന്നതല്ല. എയ്ഡ്സ്, ബാക്ടീരിയ, അണുബാധ എന്നിവ വഴിയുണ്ടാകുന്ന മരണങ്ങൾക്കും പരിരക്ഷ ലഭിക്കില്ല.
പോളിസി ലഭിക്കാൻ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കണം. 1 വർഷമാണ് പോളിസി കാലാവധി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications