ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങളുടെ വ്യാപാര ബന്ധം നിലനില്‍ക്കുന്നുണ്ട്. അടുത്താകാലത്തായി ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമായിരിക്കുന്നു. കൊറോണ വേളയിലും വ്യാപാരം ഇരട്ടിയാകുകയാണ് ചെയ്തത്. ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മുംബൈയില്‍ ഓഫീസ് തുറക്കും. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ഖത്തറിന് താല്‍പ്പര്യമുണ്ട്. ഇതിന്റെ മുന്നോടിയായിട്ടാണ് ക്യുഐഎ ഓഫീസ് തുറക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം 1100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. ഇന്ത്യന്‍ സര്‍വകലാശാലയുടെ ഒരു ക്യാംപസും മൂന്ന് ഇന്ത്യന്‍ സ്കൂളുകളും ഖത്തറില്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അധികം വൈകാതെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചിരുന്നു. കൊറോണ പ്രതിസന്ധി വിട്ടുമാറിയാല് ഇന്ത്യയില്‍ വരുമെന്ന് അമീര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. സഹകരണം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഖത്തറില്‍ ഇന്ത്യയിലെ 6000 കമ്പനികള്‍ വിവിധ മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ ഫ്രീ സോണില്‍ 10 ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 100 ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വളരെ പ്രതീക്ഷയിലാണ്.
മാരുതി കാറുകളോട് പ്രിയം മാറാതെ ഇന്ത്യ; വില്‍പ്പനയില്‍ രാജാവ്
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ആദ്യ പട്ടികയില്‍ ഖത്തറുമുണ്ട്. അതുകൊണ്ടുതന്നെ ഖത്തറുമായുള്ള ബന്ധം ഇന്ത്യയ്ക്ക് സാമ്പത്തികമായി മെച്ചമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലേക്ക് പ്രകൃതി വാതകവും പെട്രോകെമിക്കല്‍സും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നും ഖത്തറാണ്. ഈ സാഹചര്യത്തില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മുംബൈയില്‍ ഓഫീസ് തുറക്കുന്നത് ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തൊഴിലവസരങ്ങളും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications