ദില്ലി: ഇന്ത്യന്‍ സമ്പദ് ഘടന തിരിച്ചുവരവിന്റെ അതിശക്തമായ സൂചന നല്കുന്നു. നവംബര്‍ മാസത്തില്‍ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളിലും ഇ കൊമേഴ്സ് മേഖലയിലും നല്ല വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും മികച്ച വര്‍ധന ഉണ്ടായിരിക്കുന്നത്. റീട്ടെയില്‍ വില്‍പ്പന 12.7 ശതമാനമാണ് കഴിഞ്ഞ മാസം വര്‍ധിച്ചത്.

ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്പ്പനയിലാണ്കൂടുതലായും ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം ബസ്സുകളുടെ വില്‍പ്പനയില്‍ ഇപ്പോഴും അനക്കമുണ്ടായിട്ടില്ല. സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നത് കൊണ്ടാണ് ബസ്സുകളുടെ വില്‍പ്പന മുന്നോട്ട് പോകാത്തത്. അതോടൊപ്പം ധാരാളം ഓഫീസുകളും ഇപ്പോഴും പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. വര്‍ക്ക് ഫ്രം ഹോമിലാണ് ഇപ്പോഴും തുടരുന്നത്. ഇത് ഹെവി വാഹനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.
അതേസമയം ഇടത്തരം-ഹെവി കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വിപണിയും മുന്നേറിയിട്ടില്ല. ഇതിന് കാരണങ്ങളുമുണ്ട്. ബിഎസ്-6 മോഡലിന്റെ വില വര്‍ധിച്ചതാണ് പ്രധാന കാരണം. മറ്റൊന്ന് ഇന്ധന വില വര്‍ധനവാണ്. സോഴ്സിംഗ് ഫിനാന്‍സും സ്ക്രാപേജ് പോളിസിയും ഇല്ലാത്തതാണ്. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഈ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ കൊമേഴ്സ് വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നാല്‍ അത് സാമ്പത്തിക കരുത്ത് നേടുന്നതിന്റെ സൂചനയാണ്.
കഴിഞ്ഞ തവണത്തെ കണക്കുകളുടെ 80 ശതമാനത്തിനടുത്ത് ഇത്തവണ വില്‍പ്പന എത്തിയിട്ടുണ്ട്. കൊവിഡ് കാലത്തും ഇത്ര വലിയ വില്‍പ്പന നേടാനായത് വളരെ മികച്ച നേട്ടമാണ്. വാഹന വിപണി കരകയറി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെയും പാസഞ്ചര്‍ വാഹനങ്ങളുടെയും വില്പ്പനകളുടെയും വര്‍ധനവാണ് വാഹന വിപണിയെ ശക്തമാക്കിയത്. 35.7 ശതമാനമാണ് ടു വീലറുകളുടെ വില്‍പ്പന വര്‍ധിച്ചത്. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന 8.1 ശതമാനം ഉയര്‍ന്നു. പാസഞ്ചര്‍ വാഹനങ്ങളുടേത് 16.5 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ട്രാക്ടര്‍ വില്‍പ്പനയിലും ഇടിവാണ് നേരിട്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
