ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടും മന്ദഗതിയിലായതായി ഫിച്ച് ഗ്രൂപ്പ് കമ്പനിയായ ഇന്ത്യ റേറ്റിംഗ്സ് അറിയിച്ചു. ഇതോടെ തുടർച്ചയായ ആറാം പാദത്തിലാണ് സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഇന്ത്യ റേറ്റിംഗ്സ് നാലാം തവണയും കുറച്ചിരുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏപ്രിൽ-ജൂൺ മാസങ്ങളിൽ അഞ്ച് ശതമാനം വളർച്ചയാണ് നേടിയത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വളർച്ച 4.7 ശതമാനം ആയതോടെ തുടർച്ചയായ ആറ് പാദങ്ങളിലും വളർച്ച മന്ദഗതിയിലായി. 2012 ന് ശേഷം ആദ്യമായാണ് വളർച്ച ഇത്രയും കുറയുന്നത്.

കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുന്നതുൾപ്പെടെയുള്ള സമീപകാല ധനപരമായ ഉത്തേജനം ഉണ്ടായിരുന്നിട്ടും സാമ്പത്തിക വളർച്ച പിന്നോട്ട് പോകുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസേർച്ച് ജിഡിപി വളർച്ചാ പ്രവചനം 5.6 ശതമാനമായി പരിഷ്കരിച്ചിരുന്നു. ഇത് നാലാമത്തെ പുനരവലോകനമാണ്. ഒരു മാസം മുമ്പ് ഏജൻസി തങ്ങളുടെ ജിഡിപി വളർച്ചാ പ്രവചനം 6.1 ശതമാനമായി പരിഷ്കരിച്ചതിന് ശേഷമാണ് ഈ മാസം വീണ്ടും 5.6 ശതമാനമായി കുറച്ചിരിക്കുന്നത്.
റീട്ടെയിൽ ബിസിനസുകൾ, കാർ നിർമ്മാണ മേഖല, തുടങ്ങി പ്രധാന വ്യവസായ മേഖലകളിലെല്ലാം പ്രതിസന്ധി വ്യാപിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ദുർബലമായി. ഇന്ത്യ റേറ്റിംഗിന്റെ വളർച്ചാ പ്രവചനം മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളർച്ചാ ശതമാനമായ 5.8 ശതമാനത്തേക്കാൾ വളരെ കുറവാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
