ഇന്ത്യന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ സേവന മേഖല (ഇഎംഎസ്) 2028 സാമ്പത്തിക വര്‍ഷത്തോടെ 42 ശതമാനം ലാഭവളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍. ഉത്പാദന പ്രോത്സാഹന പദ്ധതിയും (പിഎല്‍ഐ) ബജറ്റ് നീക്കിയിരിപ്പുമാണ് സഹായിക്കുക. വളര്‍ച്ചയ്ക്ക് ആനുപാതികമായി ഓഹരികള്‍ ഉയരുമ്പോള്‍, അവയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം.

100 ശതമാനത്തിലേറെ ആദായമാണ് ഇഎംഎസ് മേഖലയിലെ ഓഹരികളില്‍ നിന്നും ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
കെയ്ന്‍സ് ടെക്നോളജി
കെയിന്‍സ് ടെക്നോളജി ഓഹരി 8200 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിച്ചു. ഇത് നിലവിലെ വിലയില്‍ നിന്നും 115 ശതമാനം വര്‍ദ്ധനവാണ്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയ്ക്ക് സമീപം, 3,700 കോടി രൂപ ചെലവില്‍, കമ്പനി അത്യാധുനിക പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് പദ്ധതി ആരംഭിച്ചു.
പി.എല്‍.ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സക്കീമില്‍ ഉള്‍പ്പെടുത്തി, മൂലധന സബ്സിഡി ലഭ്യമായതിനാല്‍ ഉത്പാദന ചെലവ് കുറയും.ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാനുമാകും.
ഓഹരിയില്‍ നടത്തുന്ന 10,00000 രൂപ, 21,50,000 രൂപയായി വളരുമെന്ന് ബ്രോക്കറേജ് പ്രവചനം സൂചിപ്പിക്കുന്നു.
ഡിക്സണ്‍ ടെക്നോളജീസ്
22500 രൂപ ലക്ഷ്യവില നിശ്ചയിച്ച് കമ്പനി ഓഹരി വാങ്ങാന്‍ ബ്രോക്കേറേജ് സ്ഥാപനം നിര്‍ദ്ദേശിച്ചു. മൊബൈല്‍ ക്യാമറ മൊഡ്യൂള്‍, ഡിസ്പ്ലേ ഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേയ്ക്ക് കടന്നതും ഐടി ഹാര്‍ഡ് വെയര്‍, റോബോട്ടിക് വാക്വം ക്ലീനര്‍ മേഖലയില്‍ സംയുക്ത സംരഭങ്ങളാരംഭിച്ചതും നേട്ടമാകും. ഓഹരിയില്‍ 10,00,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 2028 ഓടെ ലഭ്യമാകുക 21,30,000 രൂപയാണ്.
സിര്‍മ എസ്ജിഎസ് ടെക്നോളജി
1000 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. അസംബ്ലിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രതിരോധ, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍, സോളാര്‍ ട്രക്ടറുകള്‍, ഇലക്ട്രിക്ക് വാഹന ചാര്‍ജറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുകയാണ് കമ്പനി.
ആന്ധ്രപ്രദേശിലെ പുതിയ ഫാക്ടറിയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭ്യമാകുന്നു. 10,00,000 രൂപയുടെ നിക്ഷേപം 2 വര്‍ഷത്തില്‍ 11,80,000 രൂപയായി വളരുമെന്നാണ് ബ്രോക്കറേജ് പ്രവചനം സൂചിപ്പിക്കുന്നത്.
അവലോണ്‍ ടെക്നോളജീസ്
35 ശതമാനം നേട്ടത്തില്‍ 1330 രൂപ ലക്ഷ്യവിലയാണ് ഓഹരിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള സെമികണ്ടക്ടര്‍ ഉപകരണ നിര്‍മ്മാതാവുമായുള്ള പങ്കാളിത്തം, സാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷന്‍, വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറുകള്‍ എന്നിവ നേട്ടമാകും.15 വര്‍ഷം വരെ കാലാവധിയുള്ള കരാറുകളാണ് പൈപ്പ്ലൈനിലുള്ളത്. ഓഹരിയില്‍ 10,00,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 2 വര്‍ഷത്തിലത് 13,50,000 രൂപയായി തിരിച്ചുകിട്ടും
ആംബര്‍ എന്റര്‍പ്രൈസസ്
8400 രൂപ ലക്ഷ്യവിലയില്‍ ആംബര്‍ എന്റര്‍പ്രൈസസ് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിച്ചു. നിലവിലെ വിലയില്‍ നിന്നും 5 ശതമാനം ഉയര്‍ച്ചയാണിത്. കമ്പനി 17.5 ടണ്‍ ശേഷിയുള്ള വലിയ വാണിജ്യ എയര്‍ കണ്ടീഷനറുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
കൂടാതെ പവര്‍-വണ്‍ മൈക്രോസിസ്റ്റംസില്‍ ഭൂരിപക്ഷ ഓഹരിയും സ്വന്തമാക്കി. ഇതുവഴി സോളാര്‍ ഇന്‍വെര്‍ട്ടര്‍, ഇലക്ട്രിക്ക് വാഹന ചാര്‍ജ്ജര്‍, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവ നിര്‍മ്മിക്കാനാകും.
ഇലക്ട്രോണിക്സ് വ്യാവസായിക ഉപകരണങ്ങളുടേയും റെയില്‍വേ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും നിര്‍മ്മാണത്തിലേയ്ക്കും വിതരണത്തിലേയ്ക്കും ഇവര്‍ കാലെടുത്തുവച്ചു.
10,00000 രൂപ നിക്ഷേപം രണ്ട് വര്‍ഷത്തില്‍ 10,50,000 രൂപയായി മാറും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications