വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ. ഇതോടെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം റഷ്യയെ പിന്നിലാക്കി നാലാം സ്ഥാനത്തേയ്ക്കുയര്‍ന്നു. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവിനെ തുടര്‍ന്നാണ് ഇന്ത്യയുടെയും റഷ്യയുടെയും കരുതല്‍ ശേഖരങ്ങളില്‍ ഇത്രയും വര്‍ധനവുണ്ടായത്.
നേരത്തെ മാസങ്ങള്‍ നീണ്ട വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും ഈ വര്‍ഷം കരുതല്‍ ധനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ റഷ്യന്‍ നിപണിയില്‍ ഓഹരികൾ അതിവേഗ നിരക്കിൽ ഇടിഞ്ഞതിനാല്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിഞ്ഞതാണ് പെട്ടന്നുള്ള ഉയര്‍ച്ചയ്ക്ക് കാരണം.

വിദേശനാണ്യകരുതല്‍ ശേഖരത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും മാര്‍ച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയിലെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ വിദേശ കറൻസി ഓഹരികൾ 4.3 ബില്യൺ ഡോളർ ഇടിഞ്ഞ് 580.3 ബില്യൺ ഡോളറിലെത്തിയതായി റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റഷ്യയുടെ കരുതല്‍ ശേഖരം 580.1 ബില്യണ്‍ ഡോളറിലാണ് എത്തിനില്‍ക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി പട്ടികയിൽ വിദേശനാണ്യകരുതല്‍ ശേഖരത്തില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. ജപ്പാനും സ്വിറ്റ്സർലൻഡും ആണ് തൊട്ടുപിന്നിലുള്ളത്.
ഏകദേശം 18 മാസത്തെ ഇറക്കുമതിക്കു പര്യാപ്തമാണ് നിലവിലെ ഇന്ത്യയുടെ കരുതൽ ധനം. ഓഹരിവിപണിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കുന്നതും നേരിട്ടുള്ള വിദേശ നിക്ഷപം വര്‍ധിക്കുന്നതും ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്.
വിദേശ നിക്ഷേപകർക്കും ക്രെഡിറ്റ് റേറ്റിംഗ് കമ്പനികൾക്കും ശക്തമായ വിദേശനാണ്യകരുതല്‍ രാജ്യത്തിന് അതിന്റെ കടബാധ്യതകളെ നേരിടുാന് കഴിയുമെന്ന വിശ്വാസം നല്‍കുന്നതായി ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications