ശതകോടീശ്വര വ്യവസായി പല്ലോണ്‍ജി മിസ്ത്രി അന്തരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശതകോടീശ്വര വ്യവസായിയും ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ പല്ലോണ്‍ജി മിസ്ത്രി അന്തരിച്ചു. 93 വയസായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയില്‍ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രായം കൂടിയ ശതകോടീശ്വരനായിരുന്ന പല്ലോണ്‍ജി മിസ്ത്രിയെ 2016-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ശതകോടീശ്വര വ്യവസായി പല്ലോണ്‍ജി മിസ്ത്രി അന്തരിച്ചു

1929-ല്‍ ഗുജറാത്തിലെ പാഴ്‌സി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പല്ലോണ്‍ജി മിസ്ത്രിയുടെ ഭാര്യ ഐറിഷ് വംശജയായ പാറ്റ്‌സി പെറിന്‍ ദുബാഷാണ്. ഷപൂര്‍ മിസ്ത്രി, സൈറസ് മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവര്‍ മക്കളാണ്. ഇതില്‍ ഇളയ മകളായ ആലൂ മിസ്്ത്രി വിവാഹം ചെയ്തിരിക്കുന്നത് നോയല്‍ ടാറ്റയെയാണ്. ടാറ്റാ ഗ്രൂപ്പിന്റെ മുഖമായ രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ് നോയല്‍ ടാറ്റ.

മുംബൈയുടെ മുഖമുദ്രകളിലൊന്നായ റിസര്‍വ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ദി താജ് മഹല്‍ പാലസ് തുടങ്ങിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പാണ്. 2004-ല്‍ മൂത്ത മകനായ ഷപൂര്‍ മിസ്ത്രിയ്ക്ക് കമ്പനിയുടെ ചുമതല കൈമാറി വിശ്രമ ജീവിതത്തിലേക്ക് കടന്നു.

ഷപൂര്‍ജി പല്ലോണ്‍ജി & കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയാണ്. 1865-ല്‍ സ്ഥാപിതമായ കമ്പനിക്ക് എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 50 രാജ്യങ്ങളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുള്ള ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന് കീഴില്‍ 50,000-ലധികം തൊഴിലാളികളും പ്രവര്‍ത്തിക്കുന്നു.

അതേസമയം ഷപൂര്‍ജി പല്ലോണ്‍ജി കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളിലെ 18.4 ശതമാനം ഓഹരി വിഹിതമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ കൂടിയാണ് പല്ലോണ്‍ജി മിസ്ത്രി. പല്ലോണ്‍ജിയുടെ ഇളയ മകനായ സൈറസ് മിസ്ത്രി 2012 മുതല്‍ 2016 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ സംരംഭകരായ ടാറ്റ സണ്‍സുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2016-ല്‍ സൈറസിനെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കി.

Read more about: news
English summary

India's Oldest Billionaire Shapoorji Pallonji Group Chairman Pallonji Mistry Passed Away

India's Oldest Billionaire Shapoorji Pallonji Group Chairman Pallonji Mistry Passed Away
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X