ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം 6.3 ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ പാദം ജിഡിപി വളര്‍ച്ചാ നിരക്ക് 8.4 ശതമാനമായിരുന്നു. ഇത്തവണ പണപ്പെരുപ്പം വരുതിയിലാക്കാന്‍ റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ജിഡിപി കണക്കുകളെ ബാധിച്ചു. എന്തായാലും സാമ്പത്തിക വിദഗ്ധര്‍ അനുമാനിച്ചതിന് സമാനമായ ചിത്രമാണ് കേന്ദ്രം ഇന്നു പുറത്തുവിട്ടത്.

രണ്ടാം പാദം സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍ 40 ശതമാനത്തിലേറെ വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നുണ്ട്. റോഡ്, റെയില്‍ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധയൂന്നി. സുപ്രധാന മേഖലകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക രംഗം 4.6 ശതമാനവും കെട്ടിടനിര്‍മാണ രംഗം 6.6 ശതമാനവും വീതം വളര്‍ച്ച കുറിച്ചു. ഇതേസമയം, നിര്‍മാണ രംഗം 4.3 ശതമാനം താഴേക്ക് പോവുകയാണ് ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയില്‍ 65.31 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉത്പാദനം ഇന്ത്യ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദമിത് 56.20 ലക്ഷം കോടി രൂപയായിരുന്നു.
വിപണി
തുടര്‍ച്ചയായി അഞ്ചാം ദിനവും റെക്കോര്‍ഡ് ഉയരം കീഴടക്കിയാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒറ്റക്ക സംഖ്യയിലായിരിക്കും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെന്ന കാര്യം നിക്ഷേപകര്‍ ആദ്യമേ കണക്കുകൂട്ടിയിരുന്നു. റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ 6.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് അനുമാനിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടാകട്ടെ 5.8 ശതമാനവും പ്രവചിക്കുകയുണ്ടായി. റിസര്‍വ് ബാങ്ക് 6.1 മുതല്‍ 6.3 ശതമാനം വരെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം 13.5 ശതമാനം ആഭ്യന്തര വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്.
സുപ്രധാന മേഖലകള്‍
സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ സുപ്രധാന എട്ടു സെക്ടറുകളുടെ സംയോജിത വളര്‍ച്ച 8.7 ശതമാനത്തില്‍ നിന്നും 0.1 ശതമാനമായി. സെപ്തംബറില്‍ ഈ സെക്ടറുകള്‍ സംയുക്തമായി 7.8 ശതമാനം വളര്‍ച്ച കണ്ടെത്തിയിരുന്നു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഖനനം, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി സെക്ടറുകളാണ് സുപ്രധാന ഗണത്തില്‍പ്പെടുന്നത്. ഒക്ടോബറില്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഖനനം, സിമന്റ് സെക്ടറുകള്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതും.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications