അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുറയുന്നു, പണപ്പെരുപ്പത്തില്‍ ഇന്ത്യക്ക് ആശ്വാസം, കരകയറുമോ?

ദില്ലി: കൊവിഡിന്റെ രണ്ട് തരംഗങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യ ആകെ പ്രതിസന്ധിയിലായിരുന്നു. സമ്പദ് രംഗം തകര്‍ന്നു. വേണ്ടത്ര വളര്‍ച്ച ഇന്ത്യക്ക് ഈ വര്‍ഷം ഉണ്ടാവുമെന്ന് ഉറപ്പില്ല. എന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഡാറ്റ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലായില്‍ മാസത്തില്‍ താഴോട്ട് വന്നിരിക്കുകയാണ്. 5.59 ശതമാനമായി കുറഞ്ഞിരിക്കുകയാണ് പണപ്പെരുപ്പം. ഇന്ത്യയില്‍ ഏപ്രില്‍-മെയ് മാസങ്ങളിലായി നിലനിന്നിരുന്ന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ തല്‍ക്കാലത്തേക്ക് രാജ്യം മറികടന്നിരിക്കുകയാണ്. രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലയില്‍ ഇടിവ് വന്നിരിക്കുകയാണ്. ഇതോടെ പണപ്പെരുപ്പവും താഴോട്ടാണ് വരുന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുറയുന്നു, പണപ്പെരുപ്പത്തില്‍ ഇന്ത്യക്ക് ആശ്വാസം, കരകയറുമോ?

അതേസമയം വിതരണ ശൃംഖലകള്‍ തകര്‍ന്നത് അടക്കം രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പത്തെ വളരെ ഉയരത്തിലെത്തിച്ചത്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാണ് റീട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത്. മൂന്ന് മാസത്തെ താഴ്ച്ചയിലാണ് ഇപ്പോള്‍ പണപ്പെരുപ്പമുള്ളത്. ഭക്ഷ്യ-ഭക്ഷേത്യര ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞത് കേന്ദ്ര സര്‍ക്കാരിനും ഒപ്പം ജനങ്ങള്‍ക്കും ആശ്വാസമാണ്. ഇന്ധന വിലയടക്കമുള്ള കാര്യങ്ങള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറിന് താഴേക്ക് റീട്ടെയില്‍ പണപ്പെരുപ്പം എത്തുന്നത് ഇത് ആദ്യമായിട്ടാണ്. ജൂണ്‍ മാസത്തിന് ഇത് 6.26 ശതമാനമായിരുന്നു.

ആര്‍ബിഐയുടെ ടാര്‍ഗറ്റ് റേഞ്ചിനുള്ളില്‍ എത്താനും റീട്ടെയില്‍ പണപ്പെരുപ്പത്തിന് സാധിച്ചു. ഇത് രണ്ടിനും ആറ് ശതമാനത്തിനും ഇടയിലാണ്. നേരത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍മാര്‍ ഇന്ത്യയിലെ ഭക്ഷ്യ പണപ്പെരുപ്പം 5.78 ശതമാനമായി കുറയുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. അതിലും താഴേക്കാണ് ശതമാനം വന്നിരിക്കുന്നത്. അതേസമയം ജൂണില്‍ വ്യാവസായിക ഉല്‍പ്പാദന സൂചികയും രണ്ടക്കത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തി. നഗരമേഖലയിലാണ് പണപ്പെരുപ്പം കൂടുതല്‍. ജൂലായില്‍ നഗരമേഖലയില്‍ 5.8 ശതമാനമായിരുന്നു പണപ്പെരുപ്പം. ഗ്രാമീണ മേഖലയില്‍ ഇത് 5.5 ശതമാനവുമാണ്. ഭക്ഷ്യ പാനീയങ്ങളുടെ പണപ്പെരുപ്പം 4.5 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ 8.5 ശതമാനമായിരുന്നു ഭക്ഷ്യ-പാനീയങ്ങളുടെ പണപ്പെരുപ്പം. ഈ വര്‍ഷം ജൂണില്‍ അത് 5.6 ശതമാനവുമായിരുന്നു. അതേസമയം കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പം ആര്‍ബിഐക്ക് കൂടി ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഭാവി അത്ര ശുഭകരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇന്ധന വില കൂടുതലായി ഉയരാനുള്ള സാധ്യത ശക്തമാണ്. ഒപ്പം ഉപകരണങ്ങളുടെ അടക്കം വില വര്‍ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ താളം തെറ്റിക്കും. പണപ്പെരുപ്പം അതിശക്തമാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതേസമയം പച്ചക്കറി വില 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മുട്ട, മാംസം, മത്സ്യം, എണ്ണം തുടങ്ങിയവയുടെ കാര്യത്തില്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള മുഖ്യ പണപ്പെരുപ്പത്തില്‍ ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ നേരിയ കുറവുണ്ട്. ജൂണില്‍ തന്നെ ഇത് 6.2 ശതമാനമായിരുന്നു. കഴിഞ്ഞ മാസം ഇത് ആറ് ശതമാനമായി. ഇന്ധന വിലക്കയറ്റം ജൂണില്‍ 12.7 ശതമാനമായിരുന്നു. ജൂലായില്‍ ഇത് 12.4 ശതമാനമായിരുന്നു. ജൂലായ് അവസാനത്തില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2.7 ശതമാനത്തിന്റെ വര്‍ധനവ് മാത്രമായിരുന്നു ഉണ്ടായിരുന്നു. രാജ്യാന്തര എണ്ണ വിലയിലെ കുതിച്ച് കയറ്റവും, അതിനൊപ്പം ഇന്ത്യയിലെ ഇന്ധന വിലയില്‍ വ്യാപക വര്‍ധനവനവുണ്ടായതും മുഖ്യ പണപ്പെരുപ്പം സൂചിക കുത്തനെ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

അതേസമയം രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന സൂചികയിലും നിരാശയാണ്. 13.6 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. മെയ് മാസത്തില്‍ ഇത് 29.3 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 16.6 ശതമാനമായി വ്യാവസായിക ഉല്‍പ്പാദനം ചുരുങ്ങിയിരുന്നു. ആര്‍ബിഐയുടെ ധനനയ പ്രഖ്യാപനങ്ങളെ നേരിട്ട് ബാധിക്കുന്ന സൂചകമാണ് റീട്ടെയില്‍ പണപ്പെരുപ്പം. ആര്‍ബിഐക്ക് വിപണികളില്‍ ഇടപെടാനുള്ള ശേഷി റീട്ടെയില്‍ പണപ്പെരുപ്പം കുറയുന്നതിലൂടെ പ്രകടമാകും. വ്യാവസായിക ഉല്‍പ്പാദനം ഏപ്രില്‍-മെയ് മാസത്തില്‍ നേരത്തെ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനമാണ് ഇപ്പോഴുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X