2050 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പുതിയ പഠനം. ജപ്പാനെ മറികടന്ന് മൂന്നാമതെത്തുന്ന ഇന്ത്യ 2100 വരെ തല്‍സ്ഥാനത്ത് തുടരുമെന്ന് ലാന്‍സെറ്റ് പഠനം കഴിഞ്ഞദിവസം വെളിപ്പെടുത്തി. തൊഴില്പ്രായമുള്ള ജനസഖ്യ, സമ്പദ്ഘടന, സാമ്പത്തിക - ഭൗമരാഷ്ട്ര വികസനം തുടങ്ങിയ ഒരുപിടി ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന ലാന്‍സെറ്റിന്റെ കണ്ടെത്തല്‍.
2017 -ലെ കണക്കുകളില്‍ ലോകത്തെ ഏഴാമത്തെ വലിയ സാമ്പത്തിക ഉറവിടമാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യ നില മെച്ചപ്പെടുത്തും. അമേരിക്ക, ചൈന, ജപ്പാന് എന്നിവര്‍ക്ക് പിറകില്‍ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുമെന്ന് ലാന്‍സെറ്റ് പറയുന്നു. ശേഷം 2050 ഓടെ ജപ്പാനെയും ഇന്ത്യ മറികടക്കും. 2100 വരെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ അറിയപ്പെടുമെന്നാണ് ലാന്‍സെറ്റ് പ്രവചിക്കുന്നത്.

20 മുതല്‍ 64 വയസ്സുവരെ തൊഴില്പ്രായമുള്ളവരെ പഠനത്തില്‍ ഗൗരവമായി വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ ഉന്നമനത്തിന് ഇവര്‍ നിര്‍ണായകമാണെന്ന് ലാന്‍സെറ്റ് അറിയിക്കുന്നു. നേരത്തെ, ഇന്ത്യയിലും ചൈനയിലും തൊഴില്പ്രായക്കാരുടെ എണ്ണം ഗണ്യമായി ഇടിയുമെന്ന് പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ 2100 വരെ ഇന്ത്യയിലായിരിക്കും ഏറ്റവും കൂടുതല്‍ തൊഴില്പ്രായക്കാരുണ്ടാവുകയെന്ന് ലാന്‍സെറ്റ് വാദിക്കുന്നു. ഇന്ത്യയ്ക്ക് ശേഷം നൈജീരിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ തൊഴില്പ്രായക്കാരുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കും.
2035 ഓടെ ചൈന ജിഡിപിയില്‍ വലിയ കുതിച്ചുച്ചാട്ടം നടത്തും. അമേരിക്കയെ മറികടന്ന് പ്രഥമസ്ഥാനം കൈവരിക്കുമെന്ന് ലാന്‍സെറ്റ് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ 2098 ഓടെ അമേരിക്ക വീണ്ടും ചൈനയെ പിന്നിലാക്കി ഒന്നാമതെത്തും. കുടിയേറ്റം തുടരുന്ന ഓസ്ട്രേലിയ, ഇസ്രായേല്‍ രാജ്യങ്ങള്‍ ജിഡിപി റാങ്കിങ്ങില്‍ മുന്നോട്ടുവരുമെന്നും നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനസംഖ്യാത്തകര്ച്ച നേരിടുമെങ്കിലും 2100 വരെ ജപ്പാന് ലോകത്തെ സാമ്പത്തിക ശക്തികളില്‍ നാലാമതായി തുടരുമെന്നും ലാന്‍സെറ്റ് അറിയിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications