ഇന്ത്യയ്ക്കെതിരായ 50 ശതമാനം തീരുവ, 18 ശതമാനമാക്കി കുറച്ച യുഎസ് തീരുമാനം ഓഹരി വിപണിയെ ഉയര്‍ത്തി. നിഫ്റ്റി50, 3 ശതമാനത്തോളം ഉയര്‍ന്ന് 25804.35 ലെവലിലും സെന്‍സെക്സ് 3 ശതമാനം ഉയര്‍ന്ന് 84042.78 ലെവലിലുമാണുള്ളത്.

യുഎസ് തീരുവയിലെ കുറവ്: വിപണിയെ എങ്ങിനെ സ്വാധീനിയ്ക്കും
ഇന്ത്യയ്ക്കെതിരായ 50 ശതമാനം താരിഫ് നിരക്ക് 18 ശതമാനമായി കുറയ്ക്കുമെന്നും ഇത് ഇന്ത്യയെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമാക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇതോടെ അമേരിക്കന്‍ വിപണിയില്‍ മത്സരാധിഷ്ടിതമാകും. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനും രൂപയുടെ വീണ്ടെടുപ്പിനും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ (ഡിഐഐ) ആത്മവിശ്വാസമുയര്ത്തുന്നതിനും നടപടി കാരണമാകും. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 6 ലക്ഷം കോടി രൂപ ഡിഐഐ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സ് കമ്പനികളും പെന്ഷന് ഫണ്ടുകളും ബാങ്കുകളും ഉള്‍പ്പെടുന്നു.
നേട്ടമുണ്ടാക്കുന്ന ഓഹരികള്‍
ടെക്സ്റ്റൈല്‍ ഓഹരികളായ ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ്, അര്‍വിന്ദ്, രാജേഷ് എക്സ്പോര്‍ട്ട്സ് കെപിആര്‍ മില്‍സ്, വെല്‍സ്പണ്‍ ലിവിംഗ്, ഇന്തോ കൗണ്ട് ഇന്‍ഡസ്ട്രീസ് എന്നിവയും സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ അവന്തി ഫീഡ്സ്, കോസ്റ്റല്‍ കോര്പറേഷന്, അപക്സ് ഫ്രോസണ്‍ ഫുഡ്സ് എന്നിവയും ആഭരണ മേഖലയിലെ ടൈറ്റനും കെമിക്കല്‍ ഓഹരികളായ അനുപം രസായന്‍, ഈഥര്‍ ഇന്‍ഡസ്ട്രീസ്, ക്ലീന്‍ സയന്‍സ് ടെക്നോളജി, ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്, ഗാലക്സി സര്‍ഫക്ടന്റ്സ്, ഗുജ്റാത്ത് ഫ്ലൂറോകെമിക്കല്‍സ്, പിസിബില്‍ പിഐ ഇന്‍ഡസ്ട്രീസ്, എസ്ആര്‍എഫ്, തത്വചിന്തന്‍ എന്നിവയും ഒഇഎം ഓഹരിളായ അപ്പോളോ ടയേഴ്സ്, ഭാരത് ഫോര്‍ജ്, സിയറ്റ്, ഹാപ്പി ഫോര്‍ജിംഗ്സ്, സമില്‍,എസ്ജിഎസ് എ്ന്റര്‍പ്രൈസസ്, സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍, യൂണിപാര്‍ട്ട്സ് എന്നീ ഓഹരികളും നേട്ടമുണ്ടാക്കും.
തീരുവ ആഘാതം
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുന്നത്. ഇതില്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള 25 ശതമാനം പിഴ തീരുവയും ഉള്‍പ്പെടും. അതിനുശേഷം ഇന്ത്യന്‍ ഓഹരികള്‍ കനത്ത സമ്മര്‍ദ്ദത്തിലായി .മറ്റ് രാഷ്ട്രങ്ങളിലെ സൂചികകള്‍ കുതിച്ചപ്പോള്‍ ഇന്ത്യന്‍ വിപണിയുടെ പ്രകടനം ഈ കാലയളവില്‍ താരതമ്യേന തണുപ്പനാണ്. നിഫ്റ്റി50 9 ശതമാനവും മിഡ്ക്യാപ് 2-3 ശതമാനവും ഉയര്‍ന്നപ്പോള്‍ സ്മോള്‍ക്യാപ് 1-2 ശതമാനം ഇടിഞ്ഞു.
യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവിടേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവ് നേരിട്ടിരുന്നു. തൊഴിലധിഷ്ഠിത വ്യവസായങ്ങളായ തുണിത്തരങ്ങള്‍, തുകല്‍, ജെംസ് ആന്റ് ജ്വല്ലറി, പാചക വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവുണ്ടായി. തുകല്‍ ചരക്ക് കയറ്റുമതി 11.9 ശതമാനവും അമൂല്യ കല്ലുകളുടെ കയറ്റുമതി 54.2 ശതമാനവും കൈത്തറി കാര്പററ്റ് കയറ്റുമതി 13.85 ശതമാനവും സമുദ്രോത്പന്ന കയറ്റുമതി 32.99 ശതമാനവും ടയര്‍ 35 ശതമാനവും പരുത്തി റെഡിമെയ്ഡ് തുണിത്തരങ്ങള്‍ 13.2 ശതമാനവും ആഭരണം 18.6 ശതമാനവും ഡ്രഗ് ഫോര്‍മുലേഷന്‍സ് 7.01 ശതമാനവും തേയില 27.43 ശതമാനവും സുഗന്ധവ്യജ്ഞനങ്ങള്‍ 9.79 ശതമാനവും ബസ്മതി അരി 2.33 ശതമാനവുമിടിഞ്ഞു.2024 ലെ കണക്കനുസരിച്ച് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 79.44 ബില്യണ്‍ ഡോളറിന്റേതാണ്. മൊത്തം ജിഡിപിയുടെ 2 ശതമാനം. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
