നിക്ഷേപ ആശയങ്ങള്‍ക്കായി ചെറുകിട നിക്ഷേപകര്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ കണ്ണെത്തിക്കാറ് പതിവാണ്. 2021 ഡിസംബറിലെ കണക്കുപ്രകാരം ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 35 കമ്പനികളുണ്ട്. കാര്യമൊക്കെ ശരിയാണ്, ഇന്ത്യന്‍ വിപണിയില്‍ പയറ്റിത്തെളിഞ്ഞ 'ബിഗ്ബുള്‍' തന്നെ രാകേഷ് ജുന്‍ജുന്‍വാല. പക്ഷെ, സമീപകാലത്ത് ഓഹരി വിപണി നേരിടുന്ന വന്‍തകര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കാന്‍ ഇദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.
വാസ്തവത്തില്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള അഞ്ച് സ്‌റ്റോക്കുകള്‍ തകര്‍ന്നുതരിപ്പണമായി നില്‍പ്പുണ്ട്. 2022 -ല്‍ മാത്രം 25 ശതമാനത്തിലേറെ വിലയിടിവ് ഈ ഓഹരികളില്‍ കാണാം.
ഇതേസമയം, ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ജുന്‍ജുന്‍വാലയ്ക്ക് അദമ്യമായ സംരക്ഷണം തീര്‍ക്കാന്‍ മറ്റു ചില ഓഹരികള്‍ക്ക് കഴിയുന്നുണ്ട്. ടിവി 18 ബ്രോഡ്കാസ്റ്റ്, നാഷണല്‍ അലൂമിനിയം കമ്പനി, ഡിബി റിയല്‍റ്റി പോലുള്ള സ്‌റ്റോക്കുകള്‍ ഇക്കൂട്ടത്തില്‍പ്പെടും.
ഈ അവസരത്തില്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ കനത്ത നഷ്ടം ഏറ്റുവാങ്ങുന്ന അഞ്ച് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം. 1 ശതമാനത്തിന് മുകളില്‍ ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള സ്റ്റോക്കുകള്‍ മാത്രമാണ് ഈ പട്ടികയ്ക്ക് ആധാരം.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്
2022 -ല്‍ മാത്രം 38 ശതമാനം തകര്‍ച്ചയാണ് സാമ്പത്തിക രംഗത്ത് ചുവടുവെയ്ക്കുന്ന ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് അഭിമുഖീകരിക്കുന്നത്. 2021 ഡിസംബര്‍ 31 -ന് 218 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില മാര്‍ച്ച് 8 -ന് 135.15 രൂപയിലേക്ക് കൂപ്പുകുത്തി. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.08 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്കിലെ ബലഹീനതകള്‍ എന്തെല്ലാമെന്ന് ചുവടെ കാണാം.
- വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശയടവുകള്‍
- പാദം അടിസ്ഥാനപ്പെടുത്തി പ്രമോട്ടര്‍ പങ്കാളിത്തം 2 ശതമാനത്തിലധികം കുറഞ്ഞു
- കാര്യക്ഷമമല്ലാത്ത മൂലധന വിനിയോഗം, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് RoCE കുറഞ്ഞു
- ഷെയര്‍ഹോള്‍ഡര്‍ ഫണ്ടുകളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗം, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് ROE കുറഞ്ഞു
- ആസ്തികളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗം, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് ROA കുറഞ്ഞു
- പണമൊഴുക്ക് കുറയുന്നു
- കഴിഞ്ഞ 2 വര്‍ഷമായി അറ്റാദായം കുറയുകയാണ്
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി പുസ്തകമൂല്യം വഷളാവുകയാണ്
- 52 ആഴ്ച്ച താഴ്ച്ചയ്ക്ക് അരികില്‍ വ്യാപാരം
ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്
2022 -ല്‍ മാത്രം 35 ശതമാനം തകര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാലൂന്നുന്ന ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് നേരിടുന്നത്. 2021 ഡിസംബര്‍ 31 -ന് 157.55 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില മാര്‍ച്ച് 8 -ന് 101.8 രൂപയിലേക്ക് കൂപ്പുകുത്തി. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.10 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്കിലെ ബലഹീനതകള്‍ എന്തെല്ലാമെന്ന് ചുവടെ കാണാം.
- വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശയടവുകള്‍
- പാദം അടിസ്ഥാനപ്പെടുത്തി പ്രമോട്ടര്‍ പങ്കാളിത്തം കുറയുന്നു
- ഷെയര്‍ഹോള്‍ഡര്‍ ഫണ്ടുകളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗം, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് ROE കുറഞ്ഞു
- ആസ്തികളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗം, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് ROA കുറഞ്ഞു
- ലാഭമാര്‍ജിനില്‍ ഇടിവ് കണ്ടുകൊണ്ട് അറ്റാദായം കുറയുന്നു
- കഴിഞ്ഞ മൂന്നു പാദങ്ങളില്‍ വരുമാനം ക്രമാനുഗതമായി കുറയുകയാണ്
- പണമൊഴുക്ക് കുറയുന്നു
- കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായം കുറയുന്നു
- 2021 ഡിസംബര്‍ പാദം പ്രവര്‍ത്തന ലാഭമാര്‍ജിനും അറ്റാദായവും ഇടിഞ്ഞു
- ഓഹരി വിലയില്‍ 1 മാസം കൊണ്ട് 20 ശതമാനത്തിലേറെ ഇടിവ്
- ഓഹരി വില ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല ആവറേജുകള്‍ക്ക് താഴെ
ജൂബിലന്റ് ഫാര്‍മോവ
2022 -ല്‍ മാത്രം 32 ശതമാനം നഷ്ടമാണ് ഫാര്‍മ രംഗത്തുള്ള ജൂബിലന്റ് ഫാര്‍മോവ നേരിടുന്നത്. 2021 ഡിസംബര്‍ 31 -ന് 586.9 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില മാര്‍ച്ച് 8 -ന് 396.7 രൂപയിലേക്ക് ക്രമപ്പെട്ടു. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ജൂബിലന്റ് ഫാര്‍മോവയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 6.29 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്കിലെ ബലഹീനതകള്‍ എന്തെല്ലാമെന്ന് ചുവടെ കാണാം.
- വരുമാനത്തിലും ലാഭത്തിലും ശോഷണം
- ലാഭമാര്‍ജിനിലെ ഇടിവോടെ അറ്റാദായം കുറയുന്നു
- കഴിഞ്ഞ നാലു പാദങ്ങളായി ലാഭം ക്രമാനുഗതമായി കുറയുകയാണ്
- പണമൊഴുക്ക് കുറയുന്നു
- 2021 ഡിസംബര്‍ പാദം പ്രവര്‍ത്തന ലാഭമാര്‍ജിനും അറ്റാദായവും ഇടിഞ്ഞു
- 52 ആഴ്ച്ച താഴ്ച്ചക്കരികില്‍ വ്യാപാരം
- ഓഹരി വില ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ആവറേജുകള്‍ക്ക് താഴെ
ഏഡല്‍വൈസ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്
2022 -ല്‍ മാത്രം 28 ശതമാനം നഷ്ടമാണ് സാമ്പത്തികകാര്യ മേഖലയിലുള്ള ഏഡല്‍വൈസ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത്. 2021 ഡിസംബര്‍ 31 -ന് 71.9 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില മാര്‍ച്ച് 8 -ന് 52.1 രൂപയിലേക്ക് ഇടറി. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ഏഡല്‍വൈസ് ഫൈനാന്‍ഷ്യലില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.60 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്കിലെ പോസിറ്റീവ് ഘടകങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ കാണാം.
- ഉയര്‍ന്ന പിയോട്രോസ്‌കി സ്‌കോര്‍ - സാമ്പത്തികഭദ്രത പറഞ്ഞുവെയ്ക്കുന്നു
- വാര്‍ഷികാടിസ്ഥാനത്തില്‍ ശക്തമായ പ്രതിയോഹരി വരുമാന വളര്‍ച്ച
- പാദം അടിസ്ഥാനപ്പെടുത്തി അറ്റാദായവും ലാഭമാര്‍ജിനും വര്‍ധിക്കുന്നു
- വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും വര്‍ധിക്കുന്നു
- കഴിഞ്ഞ 2 വര്‍ഷമായി ഓരോ പാദങ്ങളിലും ലാഭം ഉയരുകയാണ്
- പ്രമോട്ടര്‍മാര്‍ ഓഹരികള്‍ പ്ലെഡ്ജ് ചെയ്തിട്ടില്ല
- വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു
ജൂബിലന്റ് ഇന്‍ഗ്രേവിയ ലിമിറ്റഡ്
2022 -ല്‍ മാത്രം 27 ശതമാനം നഷ്ടമാണ് കെമിക്കല്‍ കമ്പനിയായ ജൂബിലന്റ് ഇന്‍ഗ്രേവിയ നേരിടുന്നത്. 2021 ഡിസംബര്‍ 31 -ന് 574.85 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില മാര്‍ച്ച് 8 -ന് 421 രൂപയിലേക്ക് ഇടറി. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ജൂബിലന്റ് ഇന്‍ഗ്രേവിയയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 4.72 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്കിലെ പോസിറ്റീവ് ഘടകങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ കാണാം.
- പാദം അടിസ്ഥാനപ്പെടുത്തി പ്രമോട്ടര്‍ പങ്കാളിത്തം വര്‍ധിക്കുന്നു
- വാര്‍ഷികാടിസ്ഥാനത്തില്‍ ശക്തമായ പ്രതിയോഹരി വരുമാന വളര്‍ച്ച
- പാദം അടിസ്ഥാനപ്പെടുത്തി അറ്റാദായവും ലാഭമാര്‍ജിനും വര്‍ധിക്കുന്നു
- കടബാധ്യതകള്‍ കുറവ്
- കഴിഞ്ഞ നാലു പാദങ്ങളില്‍ വരുമാനം ക്രമാനുഗതമായി ഉയരുന്നു
- പ്രമോട്ടര്‍മാര്‍ ഓഹരികള്‍ പ്ലെഡ്ജ് ചെയ്തിട്ടില്ല
- വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം കൂട്ടുന്നു
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications