ചൈനീസ് എതിരാളിയായ ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ട്രെല്ലിന് ഉപഭോക്താക്കൾ കൂടിയതായി റിപ്പോർട്ട്. 1.2 കോടിയിലധികം ഡൗൺലോഡുകൾ രജിസ്റ്റർ ചെയ്തതായി ആപ്പ് തിങ്കളാഴ്ച അവകാശപ്പെട്ടു. 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തലുമായി ട്രെൽ രംഗത്തെത്തിയിരിക്കുന്നത്. വിപണിയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ നിരോധിച്ച ആപ്പുകളിൽ ഉൾപ്പെടുന്നു.
5 മടങ്ങ് വളർച്ച
പ്രതിദിന സജീവ ഉപയോക്താക്കളിൽ 5 മടങ്ങ് വളർച്ച രേഖപ്പെടുത്തിയ ആപ്ലിക്കേഷൻ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പ്രതിമാസം 2 കോടി പ്രതിമാസ സജീവ ഉപയോക്താക്കൾ എന്ന നിലയിലേയ്ക്ക് എത്തിയെന്ന് ട്രെലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സഹസ്ഥാപകൻ പുൽകിത് അഗർവാൾ പറഞ്ഞു.
ആത്മനിർഭർ ഭാരതിന് പ്രോത്സാഹനം
ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ എടുത്ത ധീരമായ തീരുമാനത്തിന് തൊട്ടുപിന്നാലെ വെറും 5 ദിവസത്തിനുള്ളിൽ 12 മില്യൺ ഡൗൺലോഡുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് റെക്കോർഡുകൾ തകർത്തുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
5 ലക്ഷം പോസ്റ്റ്
ആപ്ലിക്കേഷനിലെ ഏകദേശം 2.2 ലക്ഷം ഉള്ളടക്ക സ്രഷ്ടാക്കളുടെ സഹായത്തോടെ, ഒരു ദിവസം കൊണ്ട് ആകെ 5 ലക്ഷം പോസ്റ്റ് അപ്‌ലോഡുകൾ ലഭിച്ചതായി അപ്ലിക്കേഷൻ അവകാശപ്പെട്ടു. ആപ്ലിക്കേഷന്റെ പ്ലേ സ്റ്റോർ ലിസ്റ്റിംഗിൽ, 40 ലക്ഷത്തിലധികം സ്രഷ്‌ടാക്കളുടെയും "ട്രെല്ലർമാരുടെയും" ഒരു കമ്മ്യൂണിറ്റി ഉള്ളതായും ആപ്പ് അവകാശപ്പെടുന്നു.ഇപ്പോൾ, ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് കാണിക്കുന്നത്.
ആപ്പ് നിരോധനം
ഇന്ത്യയിൽ ഉപയോഗിക്കുന്ന 59 പ്രമുഖ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഇന്ത്യൻ സർക്കാർ കഴിഞ്ഞ മാസം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉപയോക്താക്കളിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ ഈ അപ്ലിക്കേഷനുകൾ ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെട്ടു. ടിക് ടോക്കിനുപുറമെ, അലിബാബയുടെ യുസി ബ്രൌസർ, കാംസ്കാനർ, ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വീചാറ്റ് എന്നിവ തുടങ്ങിയവയും ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications