പണപ്പെരുപ്പ ഭീഷണി ഉയര്‍ന്ന തോതില്‍ തുടരുന്നതിനിടയിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ശുഭപ്രതീക്ഷ നല്‍കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തി. കോര്‍പറേറ്റ് കമ്പനികളിലെ ജോലികളിലേക്ക് പുതിയതായി നിയമിക്കുന്നവരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ജോബ് പോര്‍ട്ടലായ 'നൗക്കരി.കോം' നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇക്കഴിഞ്ഞ ജൂണില്‍ ഉദ്യോഗാര്‍ഥികളുടെ നിയമനത്തില്‍ 22 ശതമാനം വാര്‍ഷിക വര്‍ധന കൈവരിച്ചതായാണ് സൂചിപ്പിച്ചത്.

കഴിഞ്ഞ മാസം 2,878 നിലവാരത്തിലാണ് 'നൗക്കരി ജോബ് സ്പീക്ക്' സൂചിക നില്‍ക്കുന്നത്. സമീപകാലത്തെ ഉയര്‍ന്ന നിലവാരം (3,000) ഈ സൂചിക രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇതിനോടൊപ്പം തുടക്ക വിഭാഗത്തിലെ ജോലികളിലേക്കുളള കമ്പനികളുടെ ആവശ്യകതയും ജൂണില്‍ റെക്കോഡ് നിലവാരത്തിലേക്ക് വര്‍ധിച്ചിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വര്‍ധനയാണ് തൊഴില്‍ പരിചയം ഇല്ലാത്ത ഉദ്യോഗാര്‍ഥികകളുടെ ആവശ്യകതയിലും രേഖപ്പെടുത്തിയത്.

സമാനമായി 4-7 വര്‍ഷം തൊഴില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികളുടെ വിഭാഗത്തില്‍ 19 ശതമാനവും 8-12 വര്‍ശം എക്‌സ്പീരിയന്‍സുള്ള തൊഴിലാളികളുടെ വിഭാഗത്തില്‍ 17 ശതമാനവും 13-16 വര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്കായുള്ള അന്വേഷണത്തില്‍ 21 ശതമാനവും 16 വര്‍ഷത്തിന് മുകൡ എക്‌സ്പീരിയന്‍സുള്ളവര്‍ക്കു വേണ്ടി 17 ശതമാനം വീതവും വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനികളുടെ ആവശ്യത്തില്‍ വര്‍ധന രേഖപ്പെടുത്തി.

തുടക്കക്കാരായ പ്രൊഫഷണലുകള്‍ക്കു വേണ്ടിയുള്ള കമ്പനികളുടെ അന്വേഷണം മെട്രോ നഗരങ്ങളില്‍ മുംബൈ നഗരത്തിലാണ് ഏറ്റവുമധികം വര്‍ധിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 93 ശതമാനം ഉയര്‍ന്ന തൊഴില്‍ ആവശ്യകത ഇവിടെ രേഖപ്പെടുത്തി. രണ്ടാം നിര നഗരങ്ങളില്‍ കൊച്ചിയിലാണ് എന്‍ട്രി ലെവല്‍ തൊഴിലാളികളുടെ ആവശ്യകതയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കാണിച്ചത്. 105 ശതമാനം.

തൊഴില്‍ മേഖലകളില്‍ ട്രാവല്‍ & ഹോസ്പിറ്റാലിറ്റി രംഗത്തു നിന്നാണ് ജീവനക്കാര്‍ക്കു വേണ്ടിയുള്ള ആവശ്യകത ഏറ്റവും വര്‍ധിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 158 ശതമാനം വര്‍ധനയാണ് ജൂണ്‍ മാസത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നും ഉണ്ടായത്. ഇതിനു പിന്നാലെ റീട്ടെയില്‍ (109 %), അക്കൗണ്ടിങ് ഫൈനാന്‍സ് (95 %), ധനകാര്യം (88 %), വിദ്യാഭ്യാസം (70 %) എന്നീ മേഖലകളിലും തൊഴില്‍ പരിചയമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആവശ്യകത ഉയര്‍ന്നു.

അതേസമയം തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ആവശ്യകത മെട്രോ/ മെട്രോ ഇതര നഗരങ്ങളിലും തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയത് ശുഭസൂചനയാണ്. മെട്രോ നഗരങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലും ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ക്കുള്ള അന്വേഷണം ഉയര്‍ന്നത് മുംബൈയിലാണ്. പിന്നാലെ കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് നഗരങ്ങളിലും ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി.
Also Read: റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ

സമാനമായി തുടര്‍ച്ചയായ മൂന്ന് മാസം തൊഴിലാളികളുടെ ആവശ്യകതയില്‍ മെട്രോ ഇതര നഗരങ്ങളില്‍ കോയമ്പത്തൂരാണ് മുന്നില്‍. പിന്നാലെ കൊച്ചിയും ജയ്പൂരും നില്‍ക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥരിതയോടെ വളരുന്നതിന്റെ സൂചനയാണ് രാജ്യമെമ്പാടും തൊഴില്‍ വിപണിയുടെ ഉണര്‍വിലും പ്രതിഫലിക്കുന്നതെന്ന് നൗക്കരി.കോമിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ ചൂണ്ടിക്കാട്ടി.