ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ്. സമ്പദ്‌വ്യവസ്ഥയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പ്രവചിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനാലാണ് ഇതെന്നും എന്നാല്‍ 2021-ല്‍ ആറു ശതമാനം വളര്‍ച്ചയോടെ ഇന്ത്യയ്‌ക്ക് തിരിച്ചുവരാനാകുമെന്നും ഐഎംഎഫ് പറയുന്നു. 1961-നു ശേഷം സാമ്പത്തിക വളര്‍ച്ച ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
2020-ന്റെ ആദ്യ പകുതിയിൽ വിവിധ റേറ്റിംഗ് ഏജൻസികൾ പ്രവചിച്ചതിനെക്കാൾ കടുത്ത ആഘാതമാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്നത്. 2019-ല്‍ 4.2 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. ഐഎംഎഫിന്റെ കണക്കുകൂട്ടലനുസരിച്ച് ഈ വര്‍ഷം -6.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്‌ക്കുണ്ടാവുക. ഇത് ഏപ്രിലില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ്.

അടുത്ത വര്‍ഷത്തോടെ -1.4 ശതമാനമായി ഇത് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നീണ്ടുനിന്ന സമ്പൂർണ്ണ ലോക്ക്‌ഡൗണും പ്രതീക്ഷതിനേക്കാൾ മന്ദഗതിയിലായ വളർച്ചയുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും 2021-ൽ ആറ് ശതമാനം വളർച്ചയോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
'കോവിഡ്-19 പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക ലോക്ക്‌ഡൗണും സാമ്പത്തിക പ്രതിസന്ധിയും യഥാർത്ഥത്തിൽ ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഗുരുതരമായ ആഗോള പ്രതിസന്ധിയാണെന്നും, ആഗോള തലത്തില്‍ തന്നെ സമ്പദ് വ്യവസ്ഥകളുടെ വീണ്ടെടുക്കലിന്റെ പാത അഗാധമായ അനിശ്ചിതത്വത്തിലാണെന്നും' ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം അവരുടെ ബ്ലോഗിൽ കുറിച്ചിരുന്നു.
10 വർഷം മുമ്പുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി പോലും ആഗോള ഉൽപാദനത്തിൽ മിതമായ സ്വാധീനം മാത്രമേ ചെലുത്തിയിട്ടുള്ളൂ. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്‌ത ചൈന ഉൾപ്പെടെ ലോകത്തിലെ 75 ശതമാനത്തിലധികം രാജ്യങ്ങളും ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണ്. എന്നാൽ കൊറോണ വൈറസിന് കൃത്യമായ വാക്‌സിൻ കണ്ടെത്താൻ കഴിയാത്തിടത്തോളം ഈ വീണ്ടെടുക്കൽ എത്ര മാത്രം എളുപ്പത്തിൽ സാധ്യമാകുമെന്ന് പ്രവചിക്കാൻ കഴില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
