ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 2022 ലെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ 8.5 ശതമാനമായി ബാർക്ലേസ് ഉയർത്തി. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ കൊവിഡ് പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണ നിലയിലേക്ക് എത്തുമെന്ന് ബാർക്ലേസ് പറഞ്ഞു.
കൊറോണ വൈറസ് മഹാമാരിയുടെ ഇന്ത്യയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണ 90 ലക്ഷത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കുശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. എന്നാൽ സെപ്റ്റംബർ പകുതിയോടെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞു.

സമീപഭാവിയിൽ ഫലപ്രദമായ വാക്സിൻ ലഭിക്കാനുള്ള സാധ്യത സാമ്പത്തിക വീണ്ടെടുക്കലിനെ കൂടുതൽ പിന്തുണയ്ക്കുന്നുവെന്ന് ബാർക്ലെയ്സ് വ്യക്തമാക്കി. ലോകത്തെ കർശനമായ ലോക്ക്ഡൌണുകളിലൊന്നാണ് ഇന്ത്യയിൽ നടപ്പിലാക്കിയിരുന്നത്. എന്നാൽ ലോക്ക്ഡൌൺ നീക്കം ചെയ്തതിന് ശേഷം ബിസിനസുകൾ പുനരാരംഭിച്ചു, സാമ്പത്തിക പ്രവർത്തനങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചു. മോട്ടോർ സൈക്കിൾ നിർമ്മാക്കളായ ഹീറോ മോട്ടോകോർപ്പ്, ജ്വല്ലറി നിർമാതാക്കളായ ടൈറ്റൻ കമ്പനി എന്നിവ ഉത്സവ സീസണിൽ ശക്തമായ വിൽപ്പന റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, ബ്രോക്കറേജ് നടപ്പു സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം നെഗറ്റീവ് 6 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 6.4 ശതമാനമായി കുറച്ചു. ഇന്ത്യൻ സെൻട്രൽ ബാങ്കിന്റെ പ്രവചനം അനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി 8.5 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ആഴ്ച, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപി 8.6 ശതമാനം കുറയുമെന്ന് പ്രവചിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപി വളർച്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാർക്ലെയ്സ് വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന റോയിട്ടേഴ്‌സ് സർവേയിൽ 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 9.0 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിച്ചിരുന്നു.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications