ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രക്ഷുബ്ധതകളും ജിഎസ്ടി നടപ്പാക്കൽ, നോട്ട് നിരോധനം തുടങ്ങിയ പ്രധാന പരിഷ്കരണ നടപടികളും കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 2019 ൽ പെട്ടെന്ന് മാന്ദ്യം നേരിട്ടുവെങ്കിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലല്ലെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2019 ൽ പെട്ടെന്നുള്ള മാന്ദ്യം അനുഭവിച്ചു. ഇതിനെ തുടർന്ന് തങ്ങളുടെ വളർച്ചാ പ്രവചനങ്ങൾ പുതുക്കേണ്ടിവന്നു, കഴിഞ്ഞ വർഷം പ്രവചനം നാല് ശതമാനമായി. 2020 ൽ 5.8 ശതമാനം വളർച്ചാ നിരക്കും 2021ൽ 6.5 ശതമാനമായി സമ്പദ്വ്യവ്യവസ്ഥ വളർച്ച കൈവരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ജോർജിയേവ വെള്ളിയാഴ്ച ഒരു കൂട്ടം വിദേശ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ പ്രക്ഷുബ്ധത അനുഭവിക്കുന്നതാണ് ഈ മാന്ദ്യത്തിന്റെ പ്രധാന കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച പാർലമെന്റിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചതിന്റെ തലേന്ന് ജോർജിയേവ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് പ്രയോജനകരമാകുമെന്ന് കരുതുന്ന ചില സുപ്രധാന പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും എന്നാൽ അവയ്ക്ക് ഹ്രസ്വകാല സ്വാധീനവും ഉണ്ടെന്നും അവർ പറഞ്ഞു.
ഉദാഹരണത്തിന്, ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടി നടപ്പാക്കിയതും നോട്ട് നിരോധനവും കാലക്രമേണ പ്രയോജനകരമായ കാര്യങ്ങളാണ്. പക്ഷേ തീർച്ചയായും അവ ഹ്രസ്വകാലത്തേക്ക് തടസ്സങ്ങളുണ്ടാക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജോർജിയേവ പറഞ്ഞു. ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങൾ വിവേകപൂർണ്ണമാണെന്നും ഐഎംഎഫ് ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെന്നും അതുകൊണ്ടാണ് രാജ്യത്തെ വളർച്ചയ്ക്ക് ഉയർന്ന സാധ്യത കാണുന്നതെന്നും അവർ പറഞ്ഞു. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ മാന്ദ്യമായി വിശേഷിപ്പിക്കാനാവില്ലെന്നും ജോർജിയേവ പറഞ്ഞു. ഇന്ത്യ മാന്ദ്യത്തിൽ നിന്ന് വളരെ അകലെയാണെന്നും അവർ പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications