ദില്ലി: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സൃഷ്ടിച്ച സാമ്പത്തി ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ സാവധാനത്തില്‍ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. 2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതാകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ആര് സി ഭാഗവ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സമ്പദ് വ്യവസ്ഥയില്‍ അടുത്ത വര്‍ഷം തിരിച്ച് വരവുണ്ടാക്കും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും ഭാര്‍ഗവ പങ്കുവെച്ചു.
ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രാദേശിക യൂണിറ്റ് നവംബറിൽ വിൽപ്പനയിൽ 1.7 ശതമാനം വർധന രേഖപ്പെടുത്തി 1,53,223 യൂണിറ്റായി. കഴിഞ്ഞ വർഷം നവംബറിൽ 1,50,630 യൂണിറ്റുകളായിരുന്നു വിറ്റതെന്നും അദ്ദേഹം പറഞ്ഞു. മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 1,44,219 യൂണിറ്റായി ഉയർന്നു. 2019 നവംബറിൽ 1,43,686 യൂണിറ്റായിരുന്നു. ഈ വർഷം ആദ്യം ലോക്ക്ഡണുകൾ ഏർപ്പെടുത്തിയത് മൂലം ഉൽപ്പാദനം നിലച്ച അവസ്ഥയിൽ നിന്ന് മാരുതി ക്രമേണ ഉൽപാദനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിലെ ചില്ലറ വിൽപന വളരെ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ട് വെച്ചു. ഉത്സവ സീസണ് കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡീലർഷിപ്പുകളിലെ ഇൻവെന്ററികൾ വർഷങ്ങളായി അവർക്ക് ഉണ്ടായിരുന്ന ഏറ്റവും താഴ്ന്ന നിലയിലായിരിക്കാമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സി ഭാര്‍ഗവ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications