ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്. ഇങ്ങനെ സമ്പത്തുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് അവര്‍ ദീര്‍ഘകാലം കാത്തിരിക്കുന്നതിനോടൊപ്പം കൈവശം വെച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ കാലാകാലങ്ങളില്‍ ബോണസ് ഷെയറുകള്‍ ലഭിച്ചതുമാണ്.

ഓഹരി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കമ്പനി പണമായി ലാഭവിഹിതം അഥവാ ഡിവിഡന്റ് കൊടുക്കുന്നതിനു പകരം ബോണസ് (BONUS) ആയി ഓഹരികളാവും കൊടുക്കുന്നത്. ഇതിനെ ബോണസ് ഇഷ്യൂ (BONUS ISSUE) എന്ന് പറയും. അതായത്, ഓഹരിയുടമകള്‍ക്ക് കമ്പനി അധികമായി നല്കുന്ന ഓഹരികളാണ് ബോണസ് ഷെയറുകള്‍ എന്ന് പറയുന്നത്.
നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കാനുള്ള നീക്കവുമായി ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (ഐഇഎക്സ്) രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഔദ്യോഗികമായി ബോംബോ സ്റ്റോക്ക് എക്സചേഞ്ചില്‍ അറയിച്ചത്. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. അതായത്, ഒരു വ്യക്തി കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും രണ്ട് അധിക ഓഹരികള്‍ വീതം ലഭിക്കും. ഡിസംബര്‍ 6ന് കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക നോക്കിയാവും ബോണസ് ഓഹരി നല്‍കുക. കൂടാതെ, ഈ തീരുമാനം തപാല്‍ ബാലറ്റിലൂടെ ഓഹരി ഉടമകളഉടെ അംഗീകാരത്തിന് വിധേയമാണെന്നും കമ്പനി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
2021 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തില്‍ നിന്ന് നീക്കിവച്ച കരുതല്‍ ശേഖരത്തില്‍ നിന്നുള്ള തുക ചെലവഴിച്ചാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ബോണസ് ഇഷ്യു പ്രകാരം, ഒരു രൂപ മുഖവിലയുള്ള 59,91,13,022 ഇക്വിറ്റി ഷെയറുകളാണ് നിക്ഷേപകര്‍ക്ക് കൈമാറുക. നിലവില്‍, 1 രൂപ മുഖവിലയുള്ള 29,95,56,511 ഓഹരികളാണ് കമ്പനിക്കുള്ളത്.

ഐഇഎക്സ് (BSE: 540750; NSE: IEX)
ഇന്ത്യയിലെ ആദ്യത്തെ ഊര്‍ജ എക്സ്ചേഞ്ചാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വൈദ്യുതി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവര്വര്ത്തിക്കുന്നത്. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍നിന്നാണ്. ഈ മേഖലയില്‍ കുത്തകതന്നെ എക്സ്ചേഞ്ചിനുണ്ടെന്ന് പറയാം.
ഇന്‍ട്രാഡേ കരാറിലൂടെ അതേദിവസം തന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനര്‍ജി എക്സ്ചേഞ്ച് മുന്നോട്ടുവെക്കുന്നത്. ഊര്‍ജ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ 95 ശതമാനം വിപണി വിഹിതവും ഐഇഎക്സിനാണ്. കടബാധ്യതയില്ലെന്നു മാത്രമല്ല 700 കോടി രൂപയുടെ നിക്ഷേപവും കമ്പനിക്കുണ്ട്.

രണ്ടാംപാദ ഫലം
അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മികച്ച നേട്ടമാണ് കമ്പനി കരസ്ഥമാക്കിത്. മൊത്തം വരുമാനം കഴിഞ്ഞ കാലയളവിലെ 78.71 കോടി രൂപയില്‍ നിന്ന് 122.30 കോടി രൂപയായി ഉയര്‍ന്നു. അറ്റാദായം 75 ശതമാനം വര്‍ധിച്ച് 77 കോടി രൂപയായി. മുന്‍പാദത്തിലെ ഇത് 44.33 കോടി രൂപ മാത്രമായിരുന്നു.
നിലവില്‍, 816-820 രൂപ നിലവാരത്തിലാണ് ഐഇഎക്സിന്റെ ഒഹരികള് വ്യപാരം ചെയ്യപ്പെടുന്നത്. കമ്പനിയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ 255 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം കമ്പനിയുടെ ഓഹരികളുടെ വില 72 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications