ഇന്ത്യന്‍ ഓഹരി സൂചികകള്‍ വെള്ളിയാഴ്ച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി. എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് 0.66 ശതമാനം ഉയര്‍ന്ന് 38,471 എന്ന നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി 50 സൂചികയാകട്ടെ ഓപ്പണിങ് ബെല്ലില്‍ത്തന്നെ 11,400 മാര്‍ക്ക് മറികടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 0.86 ശതമാനം ഉയര്‍ന്ന് 11,409 എന്ന നിലയിലാണ് നിഫ്റ്റി നടത്തുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ സൂചികകള്‍ 0.8 ശതമാനം ഉണര്‍വോടെ വ്യാപാരം തുടരുന്നു. മീഡിയ, ലോഹം, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക് ഓഹരികളാണ് വെള്ളിയാഴ്ച്ചത്തെ പ്രധാന നേട്ടക്കാര്‍. 1.6 ശതമാനം നേട്ടം കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പട്ടികയില്‍ ഒന്നാമതുണ്ട്.

സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന നിഫ്റ്റി ഫ്യൂച്ചേഴ്സ് 0.86 ശതമാനം അഥവാ 97.5 പോയിന്റ് കൂടി 11,391 എന്ന നിലവരെ എത്തിയിരുന്നു. ഇതോടെ എന്‍സ്ഇ നിഫ്റ്റി 50 സൂചിക നേട്ടത്തില്‍ തുടങ്ങുമെന്ന സൂചന ട്രേഡര്‍മാര്‍ക്ക് തുടക്കത്തിലെ ലഭിച്ചു. രാവിലെ സമയം 8.22 -ന് എസ്ജിഎക്സ് നിഫ്റ്റി ഫ്യൂച്ചേഴ്സ് 90.70 പോയിന്റുകള്‍ കയ്യടക്കി 11,384.20 എന്ന സ്ഥിതി രേഖപ്പെടുത്തി. മറ്റു ഏഷ്യന്‍ വിപണികളിലെയും ഓഹരികള്‍ വെള്ളിയാഴ്ച്ച നേട്ടം കൊയ്യുന്നത് കാണാം. വാള് സ്ട്രീറ്റിലെ മുന്‍ സെഷനില്‍ ഐടി-ടെക്നോളജി ഓഹരികള്‍ നടത്തിയ കുതിപ്പിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഏഷ്യന്‍ വിപണിയിലും ദൃശ്യമാവുന്നത്. ആപ്പിള്‍, ആമസോണ്‍ ഡോട്ട് കോം, മൈക്രോസോഫ്റ്റ് ത്രയം വാള് സ്ട്രീറ്റില്‍ ലാഭത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ നാസ്ദാഖ് കോമ്പോസൈറ്റ് സൂചിക റെക്കോര്‍ഡ് ഉയര്‍ച്ച കാഴ്ച്ചെന്നതും ഇവിടെ ശ്രദ്ധേയം. അമേരിക്കയെ പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ടെക്ക് കമ്പനികള്‍ അതിവേഗം പുറത്തുവരുമെന്നാണ് പൊതുവിലയിരുത്തല്‍.

വെള്ളിയാഴ്ച്ച ജപ്പാന് പുറത്തുള്ള ഏഷ്യാ പസിഫിക് എംഎസ്സിഐ സൂചികകള്‍ 0.72 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ഇതേസമയം, ജപ്പാന്റെ നിക്കൈ 225 ബെഞ്ച്മാര്‍ക്ക് സൂചിക 0.32 ശതമാനം നേട്ടം രേഖപ്പെടുത്തി. രാവിലെ ചൈനയുടെ ഷാങ്ഹായി കോമ്പോസൈറ്റ് സൂചിക 0.51 ശതമാനവും ഹോംകോങ്ങിന്റെ ഹാങ് സെങ് സൂചിക 0.77 ശതമാനവും സിംഗപ്പൂരിന്റെ സ്ട്രെയ്റ്റ്സ് സൂചിക 0.59 ശതമാനവും നേട്ടം കൊയ്തു. ദക്ഷിണ കൊറിയയുടെ കെഓഎസ്പിഐ സൂചികയാവട്ടെ 0.99 ശതമാനം വരെ കുതിപ്പ് കുറിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 1.02 ശതമാനം അഥവാ 394.40 പോയിന്റ് നഷ്ടത്തില്‍ 38,220.39 എന്ന നിലയിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 96.20 പോയിന്റ് അഥവാ 0.84 ശതമാനം ഇടിഞ്ഞ് 11,312.20 നില രേഖപ്പെടുത്തി.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications