തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍. ചൊവാഴ്ച്ച ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 17,700 പോയിന്റ് നിലയ്ക്ക് മുകളില്‍ സുഗമമായി തിരശ്ശീലയിട്ടു. അവസാനമണി മുഴുങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 695.76 പോയിന്റ് ഉയര്‍ന്ന് 59,558.33 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ നിര്‍ത്തിയത്; 1.18 ശതമാനം നേട്ടം. എന്‍എസ്ഇ നിഫ്റ്റിയിലും കാണാം 1.16 ശതമാനം ഉയര്‍ച്ച. സൂചിക 203.20 പോയിന്റ് കയറി 17,780 എന്ന നിലയില്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച്ച വിപണിയില്‍ 2,243 കമ്പനികള്‍ മുന്നേറിയപ്പോള്‍ 1,038 കമ്പനികള്‍ താഴേക്ക് പോയി. 90 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമുണ്ടായില്ല.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവരാണ് നിഫ്റ്റിയില്‍ പ്രധാന നേട്ടക്കാരായത്. ടെക്ക് മഹീന്ദ്ര, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക്ക് സിമന്റ്, ഹീറോ മോട്ടോകോര്‍പ്പ്, നെസ്ലെ ഇന്ത്യ എന്നിവര്‍ നഷ്ടം നേരിട്ടവരിലും പ്രമുഖരായി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐടി, പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1 മുതല്‍ 3 ശതമാനം വരെ മുന്നേറി. വിശാല വിപണികള്‍ പരിശോധിച്ചാല്‍ 1 ശതമാനവും 1.5 ശതമാനവും വീതം മികവ് ബിഎസ്ഇ മിഡ്കാപ്പും സ്മോള്‍കാപ്പും കാഴ്ചവെക്കുന്നുണ്ട്.
ജനുവരിയിലെ വില്‍പ്പന കണക്കുകളാണ് വാഹന സ്റ്റോക്കുകളില്‍ സമ്മര്‍ദം ചെലുത്തുന്നത്. ചിപ്പ് പ്രതിസന്ധി പാസഞ്ചര്‍ വാഹന സെഗ്മന്റിനെ കാര്യമായി അലട്ടുന്നുണ്ട്. എന്നാല്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയില്‍ ഉപഭോക്തൃ വികാരം ശക്തമാണ്. ചിപ്പ് പ്രതിസന്ധിയില്‍ അയവ് വരുന്നപക്ഷം ശക്തമായ തിരിച്ചുവരവ് വാഹന സ്റ്റോക്കുകളിൽ പ്രതീക്ഷിക്കാമെന്ന് പറയുകയാണ് കൊട്ടാക്ക് സെക്യുരിറ്റീസിന്റെ ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അരുണ്‍ അഗര്‍വാള്‍.
ബജറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബുള്ളിഷ് വികാരം മുറുക്കെപ്പിടിക്കുകയാണ് ആഭ്യന്തര വിപണി. ആഗോള വിപണികളില്‍ നിന്നുള്ള പിന്തുണയും ഇന്ത്യന്‍ സൂചികകള്‍ക്ക് കരുത്തുപകരുന്നു. ചൊവാഴ്ച്ച ബാങ്കിങ്, ഫൈനാന്‍സ് സ്റ്റോക്കുകളാണ് കാര്യമായ മുന്നേറ്റം കാഴ്ച്ചവെച്ചത്. ഒരുഭാഗത്ത് രാജ്യാന്തര തര്‍ക്കങ്ങള്‍ ആശങ്ക വിതറുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് കമ്പനികളുടെ ശക്തമായ വരുമാനക്കണക്കുകള്‍ ആഗോള വിപണികള്‍ക്ക് ആശ്വാസമേകുന്നുണ്ട്.
ഇതിനിടെ ഒപെക് പ്ലസ് കൂടിക്കാഴ്ച്ചയുടെ ഫലമറിയാനുള്ള ആകാംക്ഷയിലാണ് ആഗോള നിക്ഷേപകര്‍. യൂറോപ്പിലെ പണപ്പെരുപ്പ കണക്കുകളും മുന്നോട്ട് വിപണികളുടെ ദിശ നിയന്ത്രിക്കും, ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു.
ബുധനാഴ്ച്ച രാവിലെ 17,700 -ന് മുകളില്‍ ഗ്യാപ്പ് അപ്പ് കുറിച്ചുകൊണ്ടാണ് നിഫ്റ്റിയുടെ തുടക്കം. ആഗോള വിപണികളിലെ പോസിറ്റീവ് ഘടകങ്ങളും ബജറ്റും ഇന്ത്യന്‍ സൂചികകളുടെ മുന്നേറ്റത്തിന് ഇന്ന് കാരണമായി.
സാങ്കേതികപരമായി പറഞ്ഞാല്‍, സമീപകാലത്തെ തിരുത്തില്‍ നിന്നും 61.8 ശതമാനം തിരിച്ചുവരാന്‍ നിഫ്റ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ സോണിലാണ് സൂചിക ഇപ്പോഴുള്ളത്. ബുധനാഴ്ച്ച ഈ റേഞ്ചില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ തുടര്‍ന്നത് ശുഭ സൂചനയാണ്. അതുകൊണ്ട് വരും നാളുകളില്‍ വിപണി ഇനിയും മുകളിലേക്ക് കയറുമെന്ന് പ്രതീക്ഷിക്കാം.
17,800 -ന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ ഹ്രസ്വകാലംകൊണ്ട് 18,000-18,050 നിലവാരം കയ്യടക്കാന്‍ നിഫ്റ്റിക്ക് കഴിയും. നിലവില്‍ ബാങ്കിങ് സെക്ടറാണ് വിപണിയെ മുന്നില്‍ നിന്ന് നയിക്കുന്നത്. ഇതേസമയം, ഇനിയൊരു വീഴ്ച്ചയുണ്ടായാല്‍ 17,675-17,600 നിലവാരത്തില്‍ സൂചികയ്ക്ക് അടിയന്തര പിന്തുണ ലഭിക്കും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും



Click it and Unblock the Notifications