വിദേശത്തേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്ത് ആവശ്യമായ തൊഴിലവസരങ്ങളില്ലാ എന്നതാണ്. ഈ വർഷം ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുകയാണ്. ഓരോ വർഷവും തൊഴിൽ വിപണിയിലേക്ക് എത്തുന്ന ദശലക്ഷക്കണക്കിന് യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നില്ല. ഇവിടെ വിദേശ കുടിയേറ്റം ഇന്ത്യയ്ക്ക് സഹായകമകുന്നുണ്ട്.
ഈ അവസരത്തിൽ രാജ്യത്തിന് അനുകൂലമാകുന്ന ഘടകമാണ് വിദേശ രാജ്യങ്ങളിലെ പ്രായമായ ജനസംഖ്യ. തൊഴിലാളി ക്ഷാമം രൂക്ഷമായ ഇവിടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ തേടുമ്പോൾ ഈ രംഗത്ത് മുൻനിരക്കാരാകാൻ ഇന്ത്യയ്ക്ക് കഴിയുന്നു. ഇത്തരത്തിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രായമായ തൊഴിലാളി പ്രതിസന്ധിയുള്ള വികസിത രാജ്യങ്ങളുമായി തൊഴിൽ കരാറുകളുണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ.
ജപ്പാൻ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി സർക്കാർ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നെതർലാൻഡ്‌സ്, ഗ്രീസ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവരുമായും തൊഴിൽ കാരറുകളിലുള്ള ചർച്ച നടക്കുകയാണ്. ഈ കൂട്ടത്തിൽ ഉൾപ്പെട്ട 2 രാജ്യങ്ങളാണ് ഇന്ത്യൻ തൊഴിലാളികളെ ഉടൻ നിയമിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.

തായ്വാന് വേണം 1 ലക്ഷം തൊഴിലാളികൾ
തായ്‌വാനിലും പ്രായമാകുന്ന ജനസംഖ്യ തന്നെയാണ് തൊഴിലാളി ക്ഷാമത്തിന് കാരണമാകുന്നത്. 2025-ഓടെ തായ്‌വാൻ ഒരു "സൂപ്പർ ഏജ്ഡ്" സമൂഹമായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരും. അതേസമയം നിലവിൽ തൊഴിലില്ലായ്മ നിരക്ക് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. അതിനാൽ തന്നെ 790 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ നിലനിർത്താൻ സർക്കാരിന് തൊഴിലാളികളെ ആവശ്യമുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് അടുത്ത മാസം തന്നെ പതിനായിരക്കണക്കിന് തൊഴിലാളികളെ തായ്‍വാന് ആവശ്യമുണ്ട്. ഫാക്ടറികളിലും ഫാമുകളിലും ആശുപത്രികളിലും ജോലി ചെയ്യാനുള്ള തൊഴിലാളികളെയാണ് തായ്‌വാൻ ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നത്. തൊഴിലാളികളെ കൈമാറുന്നതിന്റെ ഭാഗമായി ഡിസംബറിൽ തന്നെ ഇരു കക്ഷികളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് യാഥാർഥ്യമായാൽ 1 ലക്ഷം തൊഴിലാളികൾക്ക് തായ്വാനിൽ അവസരം ലഭിക്കും. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളെ ആകർഷിക്കാൻ തദ്ദേശീയർക്ക് തുല്യമായ ശമ്പളവും ഇൻഷുറൻസ് പോളിസികളും തായ്‌വാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിർമാണ മേഖലയിൽ ഇസ്രായേൽ ആളെ തേടുന്നു
നിർമാണ പദ്ധതികൾ മുടങ്ങാതിരിക്കാൻ അടിയന്തിരമായി ലക്ഷക്കണക്കിന് തൊഴിലാളികളെ ഇസ്രായേലിന് ആവശ്യമുണ്ട്. ഇന്ത്യയടക്കം വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരണമെന്നാണ് കരാറുകാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇസ്രായേലി തൊഴിലാളികളുടെ കുറവുള്ള പ്രത്യേക ഇടങ്ങളിൽ നിർമാണ മേഖല വിദേശ തൊഴിലാളികളെ നിയമിക്കാറുണ്ട്. ഗാസയിൽ ഹമാസുമായി നടക്കുന്ന യുദ്ധവും തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്.
നിർമാണ മേഖലയിൽ വിദേശ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ പലസ്തീനിൽ നിന്നാണ്. 80,000 തൊഴിലാളികളും പലസ്തീൻകാരാണ്. ഏഴായിരത്തോളം പേർ ചൈനയിൽ നിന്നും ഏകദേശം 6,000 പേർ കിഴക്കൻ യൂറോപ്പിൽ നിന്നും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 20,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതലും പരിചരണ വിഭാഗത്തിലാണ്.
അതേസമയം ഇസ്രയേലിലെ കൂടുതൽ മേഖലകളിൽ ഇന്ത്യക്കാർക്ക് സാധ്യത കാണുന്നുണ്ട്. ഇസ്രായേൽ ധനകാര്യ മന്ത്രി നിർ ബർകത്ത് ഈ വർഷം ഏപ്രിലിൽ നടത്തിയ ഇന്ത്യ സന്ദർശന സമയത്ത് നിർമാണ മേഖലയിൽ അടക്കം വിവിധ മേഖലകളിൽ ഇന്ത്യക്കാരെ നിയമിക്കുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥ തല ചർച്ചയും സഹമന്ത്രിയുമായും സംസാരിച്ചിരുന്നു. ഇത് ഇസ്രായേലിലുള്ള കൂടുതൽ ജോലി സാധ്യത തുറന്നു കാണിക്കുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications