ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് ഒറ്റ രാത്രി കൊണ്ട് 30 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബിപിഎസ് കുറച്ചു. പുതിയ നിരക്ക് ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരും. എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് ഇതോടെ കുറയും.
റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് പ്രതിവർഷം 6.85 ശതമാനമായും കുറച്ചിട്ടുണ്ട്. റീട്ടെയിൽ വായ്പകൾ (ഭവന നിർമ്മാണം, വിദ്യാഭ്യാസം, വാഹന വായ്പകൾ മുതലായവ), മൈക്രോ, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്കായുള്ള ആർഎൽഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകൾക്കാണ് പുതിയ നിരക്ക് കുറയ്ക്കൽ ഗുണം ചെയ്യുന്നത്.

കഴിഞ്ഞ മാസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ എംസിഎൽആർ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2020 മെയ് 10 മുതൽ പ്രതിവർഷം 7.40 ശതമാനത്തിൽ നിന്ന് എംസിഎൽആർ പ്രതിവർഷ നിരക്ക് 7.25 ശതമാനമായാണ് എസ്ബിഐ കുറച്ചത്.
രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ ചില വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കും ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ബാങ്കുകൾ. ലയനശേഷം നിലവിൽ രാജ്യത്ത് 12 പൊതുമേഖലാബാങ്കുകളാണുള്ളത്. അഞ്ചുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ മൂന്നു ലക്ഷം കോടി രൂപയിലധികമാണ് ചെലവഴിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications