പ്ലാൻ ചെയ്ത പോലെ യാത്രകൾ പലപ്പോഴും നടക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്നത് സാമ്പത്തിക ചെലവാണ്. യാത്രക്കാരൻ നേരിടുന്ന ചെലവ് റെയിൽവെയ്ക്ക് വരുമാനമാണ്. കഴിഞ്ഞ 6 വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കിയ വകയിൽ റെയിൽവെയ്ക്ക് ലഭിച്ചത് 8700 കോടി രൂപയാണ്. ഒരാളുടെ പേരിലുള്ള ടിക്കറ്റാണെങ്കിൽ എളുപ്പത്തിൽ റദ്ദാക്കാം.
ഒന്നിൽ കൂടുതൽ പേരുള്ള ടിക്കറ്റാണെങ്കിലോ?. ഒന്നില്‍ കൂടുതല്‍ പേരുള്ള തീവണ്ടി യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യത്തിനും അടുത്തടുത്ത് സീറ്റ് ഉറപ്പിക്കാനും ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് പലരുടെയും രീതി.
നാലോ അഞ്ചോ പേര്‍ക്ക് ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതില്‍ നിന്നും ഒരാള്‍ യാത്ര ഉപേക്ഷിച്ചാല്‍ ഒരാളുടെ ടിക്കറ്റ് മാത്രം റദ്ദാക്കാന്‍ സാധിക്കുമോ എന്നാണ് ചോദ്യം. ഒരു പിഎൻആർ നമ്പറിലുള്ള ഒന്നിലധികം പേരുടെ ടിക്കറ്റിൽ നിന്ന് ഒരാളുടെ ടിക്കറ്റ് റദ്ദാക്കാൻ സാധിക്കും.
ഐആർസിടിസി വഴി എടുത്ത ടിക്കറ്റാണെങ്കിൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റ് റദ്ദാക്കാം. ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കാന്‍ റെയില്‍വെ അനുവദിക്കും. ഓണ്‍ലൈനായി എടുത്ത ടിക്കറ്റ് കൗണ്ടറില്‍ നിന്ന് റദ്ദാക്കാന്‍ സാധിക്കില്ല. നടപടി ക്രമങ്ങൾ നോക്കാം.
എങ്ങനെ ടിക്കറ്റ് റദ്ദാക്കാം
ഒരാൾ യാത്ര റദ്ദാക്കിയാൽ എല്ലാവരുടെയും ടിക്കറ്റ് റദ്ദാക്കി പണം നഷ്ടപ്പെടുത്തേണ്ടതില്ല. യാത്ര ചെയ്യാത്ത ടിക്കറ്റ് റദ്ദാക്കി റീഫണ്ട് വാങ്ങാൻ എന്ത് ചെയ്യണമെന്ന് നോക്കാം. ഇതിനായി ഐആര്‍സിടിസി ആപ്പ്, വെബ്‌സൈറ്റിൽ ഉപയോഗിക്കാം. ടിക്കറ്റ് എടുത്ത അക്കൗണ്ടിലേക്ക് യൂസർ നെയിം, പാസ്‍വേര്‍ഡ് നല്‍കി ലോഗിന്‍ ചെയ്യണം.
അക്കൗണ്ടിൽ മൈ ബുക്കിംഗ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. ഇവിടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ കാണാം. ഇതിൽ നിന്ന് ടിക്കറ്റ് തിരഞ്ഞെടുത്താൽ ക്യാൻസലേഷന്റെ ഓപ്ഷൻ ലഭിക്കും. ഇവിടെ ടിക്കറ്റിലുള്ള യാത്രക്കാരിൽ നിന്ന് റദ്ദാക്കേണ്ട യാത്രക്കാരന്റെ പേര് തിരഞ്ഞെടുത്ത് ക്യാന്‍സല്‍ ടിക്കറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

റദ്ദാക്കാൽ ഉറപ്പിക്കാനായി തൊട്ടടുത്ത വിൻഡോയിൽ ഓകെ ക്ലിക്ക് ചെയ്യണം.ക്യാന്‍സലേഷന്‍ പൂര്‍ത്തിയായൽ ടിക്കറ്റിന്റെ ക്യാന്‍സലേഷന്‍ ഫീ കുറച്ചുള്ള തുക അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യും. ഐആർസിടിസി ആപ്പിൽ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലും ഇമെയിലിലും ക്യാന്‍സലേഷന്‍ സ്ഥിരീകരിച്ച എസ്എംഎസും ഇമെയിലും ലഭിക്കും. ഒന്നിലധികം ടിക്കറ്റെടുത്തൊരാൾ അതില്‍ ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നീട് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ്പിന്റെ പുതിയ പ്രിന്റൗട്ട് കരുതേണ്ടി വരും.
എത്ര രൂപ റീഫണ്ട് ലഭിക്കും
ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ചാർട്ട് തയ്യാറാക്കുന്നതിന് എത്ര സമയം മുൻപ് റദ്ദാക്കി, ടിക്കറ്റ് ബുക്ക് ചെയ്ത ക്ലാസ്, ടിക്കറ്റ് കൺഫമേഷൻ നില എന്നിവ അടിസ്ഥാനമാക്കി റീഫണ്ട് തുക വ്യത്യാസപ്പടും. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് കൺഫേം ടിക്കറ്റുകൾ റദ്ദാക്കിയാൽ എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാർക്ക് 240 രൂപയും എസി 2-ടയർ ക്ലാസിന് 200 രൂപ റദ്ദാക്കൽ ചാർജ് ഈടാക്കും.
എസി 3-ടയർ/എസി ചെയർ കാർ യാത്രക്കാർക്ക് 180 രൂപയും സെക്കൻഡ് ക്ലാസിന് 60 രൂപയുമാണ് ചാർജ്.
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപ് യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം കുറയ്ക്കും. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന് 50 ശതമാനം ക്യാൻസലേഷൻ ചാർജ് ഈടാക്കും. ഓരോ ക്ലാസിനും ഏറ്റവും കുറഞ്ഞ ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് ബാധകമായിരിക്കും. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് ആർഎസി/വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയാൽ ക്ലറിക്കൽ ചാർജ് കുറച്ചതിന് ശേഷം മുഴുവൻ റീഫണ്ടും നൽകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications