സ്ലീപ്പർ ടിക്കറ്റിന്റെ നിരക്ക് മതി, ഇനി എസി കോച്ചിൽ യാത്ര ചെയ്യാം; റെയിൽവെയുടെ ഓട്ടോ അപ്​ഗ്രഡേഷൻ അറിയാം

സ്ലീപ്പർ ക്ലാസിൽ സീറ്റ് ബുക്ക് ചെയ്ത് തീവണ്ടിയിലെത്തുമ്പോൾ ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ വന്നിരുന്നാൽ എന്ത് ചെയ്യും. ഇന്ത്യൻ റെയിൽവെയുടെ ഓട്ടോ അപ്​ഗ്രഡേഷൻ സംവിധാനത്തെ പറ്റി അറിയുന്നവരാണെങ്കിൽ ആദ്യം പിഎൻആർ ഒന്നുകൂടെ പരിശോധിച്ച് സീറ്റ് ഓട്ടോ അപ്​ഗ്രേഡ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കും.

ബുക്ക് ചെയ്ത ക്ലാസിൽനിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യൻ റെയിൽവെ സംവിധാനമാണ് ഓട്ടോ അപ്​ഗ്രഡേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടിൽ തിരക്കില്ലെങ്കിൽ സ്ലീപ്പൽ ടിക്കറ്റെടുത്തവർക്ക് എസിയിൽ യാത്ര ചെയ്യാൻ സാധിക്കും. ഓട്ടോ അപ്​ഗ്രഡേഷന്റെ വിശദാംശങ്ങൾ നോക്കാം.

ഓട്ടോ അപ്​ഗ്രഡേഷൻ

തീവണ്ടി സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനായാണ് റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സൗകര്യം അവതരിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാർക്കുള്ള ​ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

സ്ലീപ്പർ ടിക്കറ്റിന്റെ നിരക്ക് മതി, ഇനി എസി കോച്ചിൽ യാത്ര ചെയ്യാം; ഓട്ടോ അപ്​ഗ്രഡേഷനെ അറിയാം

എങ്ങനെ ഓട്ടോ അപ്​ഗ്രഡേഷൻ ലഭിക്കും

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആപ്പിലുള്ള ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം. ഓപ്ഷന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും. ഉയർന്ന ക്ലാസിലെ ഒഴിവ് അനുസരിച്ച് മാത്രമെ ഓട്ടോ അപ​ഗ്രഡേഷൻ ലഭിക്കുകയുള്ളൂ. ഓട്ടോ അപ്ഗ്രഡേഷനുള്ള യാത്രക്കാരെ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് തിരഞ്ഞെടുക്കുന്നത്. 

ഓട്ടോ അപ്​ഗ്രഡേഷൻ ലഭിക്കില്ല

കൺസഷൻ നിരക്കിൽ ടിക്കറ്റെടുത്തവർക്കോ റെയിൽവെ പാസ് ഉള്ളവർക്കോ ബൾക്ക് ബുക്കിം​ഗ് നടത്തിയവർക്കോ ടിക്കറ്റ് ഓട്ടോ അപ്​ഗ്രേഡ് ലഭിക്കില്ല. അപ്ഗ്രഡേഷന്‍ ലഭിച്ച ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റദ്ദാക്കല്‍ ചാര്‍ജ് ഏത് ക്ലാസിന്റെ ടിക്കറ്റാണോ എടുത്തത് അടത് അനുസരിച്ച് മതിയാകും. ഒരു ടിക്കറ്റിലുള്ള യാത്രക്കാര്‍ക്ക് മുഴുവനായും അപഗ്രഡേന്‍ ലഭിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഓട്ടോ അപ്‌ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ലീപ്പർ ക്ലാസ് ബെർത്ത് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി 3 ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. 3 ടയർ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയർ ടിക്കറ്റുള്ളവർക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്​ഗ്രേഡ് ചെയ്ത് ലഭിക്കും.

2. ചാർട്ട് തയ്യാറാക്കുമ്പോൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് അപ്‌ഗ്രേഡേഷൻ നടക്കുന്നത്. ട്രെയിനിലെ ടിക്കറ്റ് പരിശോധകർക്ക് ഓട്ടോ അപ്​ഗ്രഡേഷൻ നൽകാൻ സാധിക്കില്ല.

3. ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌‌​ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്​ഗ്രേഡ് ലഭിക്കില്ല.

4. ടിക്കറ്റുകൾ അപ്​ഗ്രേഡ് ലഭിച്ചാലും യാത്രക്കാർക്കുള്ള പിഎൻആർ നമ്പർ മാറ്റമില്ലാതെ തുടരും. യാത്ര സംബന്ധിച്ചോ ട്രെയിനുമായി ബന്ധപ്പെട്ടോ ഉള്ള അന്വേഷണങ്ങൾക്ക് ഇതേ പിഎൻആർ ഉപയോ​ഗിച്ചാൽമതിയാകും.

5. ഓട്ടോ അപ്‌ഗ്രേഡേഷൻ ലഭിച്ചു കഴിഞ്ഞാൽ യാത്രയ്ക്ക് മുൻപ് കോച്ച് നമ്പറും ബർത്ത് നമ്പറും പരിശോധിക്കേണ്ടതുണ്ട്. റിസർവ് ചെയ്ത ബർത്ത് ഉറപ്പിക്കാൻ ഇത് സ​ഹായിക്കും.

6. അപ്‌ഗ്രേഡ് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യഥാര്‍ഥ ക്ലാസിന്റെ നിരക്ക് മാത്രമാണ് ഈടാക്കുക. എന്നാൽ റെയിൽവെ ഓട്ടോ അപ്​ഗ്രേഡ് സംവിധാനം ഉപയോ​ഗിക്കുന്നതിന് അധിക നിരക്കൊന്നും ഈടാക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X