തീവണ്ടി യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന കാലമാണ് മൺസൂൺ. കനത്ത മഴയും ട്രാക്കിലേക്ക് മരം വീണും മറ്റുമുള്ള അപകടങ്ങൾ കാരണവും തീവണ്ടികൾ വൈകിയോടുന്നത് സ്ഥിരമാണ് മൺസൂൺ കാലത്ത്. മഴ ശക്തിപ്പെടുന്നതോടെ യാത്രക്കാർക്കിത് വലിയ ദുരിതമാകും. പൊതുവെ ദീർഘദൂര യാത്രക്കാരാണ് തീവണ്ടി വൈകുമ്പോഴുള്ള ദുരിതം കൂടുതലായി അനുഭവിക്കുന്നത്. എന്നാൽ യാത്രക്കാർക്ക് തീവണ്ടി വൈകുന്നതിലുള്ള അസൗകര്യം നികത്താൻ ഇന്ത്യൻ റെയിൽവെ റീഫണ്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സഞ്ജയ് ശുക്ല vs നോർത്ത് വെസ്റ്റേൺ റെയിൽവേ
2021-ലെ സഞ്ജയ് ശുക്ലയും നോർത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള കേസിൽ തീവണ്ടി വൈകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുള്ള നഷ്ട പരിഹാരം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുണ്ട്. പ്രകൃതി ദുരന്തം, ട്രാക്ക് അറ്റകുറ്റപ്പണി മുതലായവ കാരണം തീവണ്ടിയുടെ കാലതാമസം നിയന്ത്രണാതീതാമാണെങ്കിൽ യാത്രക്കാർക്ക് റീഫണ്ട് നൽകണമെന്നാണ് കോടതി വിധി. അതിനാൽ വൈകിയോടുന്ന തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കും. നിങ്ങള്‍ ബുക്ക് ചെയ്ത തീവണ്ടി നിശ്ചിത സമയം വൈകിയോടുകയാണെങ്കിലാണ് റീഫണ്ട് ലഭിക്കുക.
ആർക്കൊക്കെ റീഫണ്ട്
റിസർവ് ചെയ്ത കൺഫേം ടിക്കറ്റുള്ളവർക്കോ ആർഎസി, വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്കോ റീഫണ്ടിന് അർഹതയുണ്ട്. യാത്രക്കാർ ബുക്ക് ചെയ്ത തീവണ്ടി പുറപ്പെടൽ സമയത്തിൽ നിന്ന് മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകിയാൽ റദ്ദാക്കൽ ചാർജ് കൂടാതെ മുഴുവൻ തുകയും യാത്രക്കാർക്ക് റീഫണ്ട് ലഭിക്കും. റീഫണ്ടിനായി ഇനിപ്പറയുന്ന സമയ പരിധിക്കുള്ളിൽ ടിക്കറ്റ് സറണ്ടർ ചെയ്യണം.

200 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 3 മണിക്കൂർ വരെ ടിക്കറ്റ് സറണ്ടർ ചെയ്യാൻ സമയം അനുവദിക്കുന്നുണ്ട്. 201 മുതൽ 500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 6 മണിക്കൂർ വരെയും 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് 12 മണിക്കൂർ വരെയുമാണ് സമയപരിധി.
എങ്ങനെ ടിക്കറ്റ് റദ്ദാക്കാം
കൗണ്ടര്‍ ടിക്കറ്റാണെങ്കില്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷനിലെത്തി കൗണ്ടറില്‍ നല്‍കി ടിക്കറ്റ് റദ്ദാക്കണം. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ആപ്പ്/ വെബ്‌സൈറ്റില്‍ മൈ ബുക്കിംഗ് എന്ന ഓപ്ഷനില്‍ നിന്ന് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം. തീവണ്ടി യാത്ര പുറപ്പെടുന്നതിന് മുന്‍പ് റദ്ദാക്കിയാലോ ടിക്കറ്റ് തുക റീഫണ്ട് ലഭിക്കുകയുള്ളൂ.
കൗണ്ടര്‍ ടിക്കറ്റാണ് റദ്ദാക്കിയതെങ്കില്‍ കൗണ്ടറില്‍ നിന്ന് തന്നെ റീഫണ്ട് തുക ലഭിക്കും. ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്പ്റ്റ്) ഫയല്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി ആപ്പിലും വെബ്‌സൈറ്റിലും സൗക്യമുണ്ട്. ടിഡിആര്‍ ഫയല്‍ ചെയ്യുന്നതിനായി യാത്രക്കാരുടെയും ടിക്കറ്റ് വിവരങ്ങളും നല്‍കണം.
ടിഡിആര്‍ ഫയല്‍ ചെയ്യാനുള്ള കാരണം ലിസ്റ്റ് ബോക്‌സില്‍ നിന്ന തിരഞ്ഞെടുക്കണം. ശേഷം ടിഡിആര്‍ സബ്മിറ്റ് ചെയ്യാം. ടിഡിആര്‍ ബുക്ക് ചെയ്ത് 90 ദിവസത്തിനുള്ളില്‍ ഐആര്‍സിടിസിയില്‍ നിന്ന് റീഫണ്ട് ലഭിക്കും. ഐആര്‍സിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ തീവണ്ടി വൈകിയോടുന്ന തീവണ്ടി സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് ടിക്കറ്റ് റദ്ദാക്കുകയും ടിഡിആര്‍ ഫയല്‍ ചെയ്യുകയും വേണം.
വൈകിയോടുന്ന തീവണ്ടിയിൽ യാത്ര ചെയ്താൽ
ടിക്കറ്റെടുത്ത വ്യക്തി യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെത്താൻ തീവണ്ടി 3 മണിക്കൂറിലധികം വൈകിയാലാണ് റീഫണ്ട് ലഭിക്കുകയുള്ളൂ. വെെകിയോടുന്ന വണ്ടയിൽ യാത്ര ചെയ്താൽ റീഫണ്ടിന് അർഹതയുണ്ടാകില്ല.
അതായത് ചെന്നൈയിൽ നിന്ന് എറണാളുത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തി തീവണ്ടിയിൽ കയറിയ ശേഷം വണ്ടി എറണാകുളത്ത് 3 മണിക്കൂർ വൈകിയാണ് എത്തുന്നതെങ്കിൽ യാത്രക്കാരന് റീഫണ്ടൊന്നും ലഭിക്കുകയില്ല. തീവണ്ടിയിൽ യാത്ര ആരംഭിച്ച ശേഷമാണ് വൈകിയോടുന്നതെങ്കിലും യാതൊരു റീഫണ്ടും റെയിൽവെയിൽ നിന്ന് ലഭിക്കുന്നതല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
