തീവണ്ടികളിൽ മികച്ച യാത്ര സുഖം നൽകുന്നത് എസി ക്ലാസുകളാണ്. കോച്ചുകളുടെ ഗുണനിവവാരം, മികച്ച സൗകര്യങ്ങൾ, വൃത്തി എന്നിവ എസി ക്ലാസുകൾക്കുള്ള നേട്ടമാണ്. ഇതിനാൽ തന്നെയാണ് യാത്ര സുഖം ഏറുന്നതും. ടിക്കറ്റ് നിരക്ക് നോക്കിയാൽ, സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കല്ല റെയിൽവെ എസിയിൽ ഈടാക്കുന്നത്.
ഇതിനാൽ സ്ലീപ്പർ, സെക്കന്റ് സിറ്റിംഗ്, ജനറൽ ക്ലാസുകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. എന്നാൽ റെയിൽവെയുടെ പുതിയ തീരുമാനം വഴി സാധാരണക്കാരായ യാത്രക്കാർക്കും ഇനി എസി ക്ലാസുകളിൽ യാത്ര ചെയ്യാൻ സാധിക്കും. സാധാരണക്കാർക്ക് ഉതകുന്ന തരത്തിൽ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനാണ് റെയിൽവെ തീരുമാനം.
എസി ടിക്കറ്റ് നിരക്ക് കുറയും
എയർകണ്ടീഷൻ ചെയ്‌ത ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ യാത്രാനിരക്ക് 25 ശതമാനം വരെ കുറയ്ക്കുമെന്നാണ് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണം കുറവുള്ള തീവണ്ടികളിലാണ് ഈ ഇളവ് നൽകുന്നത്. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളിലും കിഴിവ് ഉടൻ പ്രാബല്യത്തിൽ വരും. എസി നിരക്കിൽ നിന്ന പരമാവധി 25 ശതമാനം വരെ ആയിരിക്കും ഇളവ്. തീവണ്ടിയിൽ പരമാവധി യാത്രക്കാരെ എത്തിക്കാനാണ് റെയിൽവെയുടെ ഈ നടപടി.

ഏതൊക്കെ തീവണ്ടികളിൽ
യാത്രക്കാർക്ക് എല്ലാ തീവണ്ടികളിലും സൗകര്യം ലഭിക്കണമെന്നില്ല. കഴിഞ്ഞ 30 ദിവസങ്ങളിൽ 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ് നൽകുന്നത്. യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ യാത്ര അവസാനിക്കുന്ന ഇടം വരെയോ അല്ലെങ്കിൽ ചില നിർദ്ദിഷ്ട സെക്ഷനുകളിലോ ഇളവ് ലഭിക്കും. മേൽപ്പറഞ്ഞ കാലയളവിലെ ഡിമാൻഡ് പാറ്റേൺ അടിസ്ഥാനമാക്കി മുഴുവൻ കാലയളവിലേക്കോ ഭാഗിക കാലയളവിലേക്കോ മാസം തിരിച്ചോ സീസണൽ അല്ലെങ്കിൽ ദിവസങ്ങൾ/വാരാന്ത്യങ്ങളിലോ നിരക്കിളവ് നൽകും.
നേരത്തെ ബുക്ക് ചെയ്തവർക്ക്
റെയിൽവെ ഇളവ് നൽകാൻ തീരുമാനിച്ച തീവണ്ടികളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ ഇളവ് ബാധകമാലില്. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് യാത്രാനിരക്കിന്റെ റീഫണ്ട് അനുവദിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി. തിരഞ്ഞെടുത്ത തീവണ്ടി ഫ്ലെക്സി നിരക്ക് സ്കീം ബാധകമാക്കുന്ന വണ്ടിയാണെങ്കിൽ ആദ്യം ഫ്ലെക്സി നിരക്ക് സ്കീം ആദ്യം പിൻവലിച്ച് യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ടോയെന്ന് ആദ്യം പരിശോധിക്കും. അവധിക്കാല, ഉത്സവ സ്പെഷ്യൽ ട്രെയിനുകലിൽ ഈ സ്കീം ബാധകമകില്ല.
സ്ലീപ്പർ ടിക്കറ്റിൽ എസിയിൽ യാത്ര ചെയ്യാം
സ്ലീപ്പർ ടിക്കറ്റിൽ എസിയിൽ യാത്ര ചെയ്യാനുള്ള അവസരം ഓട്ടോ അപ്ഗ്രഡേഷൻ മുഖാന്തരമാണ് ലഭിക്കുന്നത്. ബുക്ക് ചെയ്ത ക്ലാസിൽനിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യൻ റെയിൽവെ സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടിൽ തിരക്കില്ലെങ്കിൽ സ്ലീപ്പൽ ടിക്കറ്റെടുത്തവർക്ക് എസിയിൽ യാത്ര ചെയ്യാൻ സാധിക്കും.
മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാർക്കുള്ള ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ഓട്ടോ അപ്‌ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ലീപ്പർ ക്ലാസ് ബെർത്ത് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി 3 ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. 3 ടയർ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയർ ടിക്കറ്റുള്ളവർക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്‌ഗ്രേഡ് ചെയ്ത് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
