വീണ്ടും അധികാരത്തിലേക്ക് നരേന്ദ്ര മോദി സർക്കാർ തന്നെ എത്തുമെന്ന എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണി പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് കുതിക്കുകയാണ്. നിരവധി ഓഹരികളാണ് തിങ്കളാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 13 ശതമാനം നേട്ടം ആദ്യ സെഷനിൽ തന്നെ നേടി ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ലിമിറ്റഡ് ഓഹരിയുടെ വില 200 രൂപയിലെത്തി.
അടിച്ച് കേറി വന്ന ഓഹരി
ഈ വർഷം മികച്ച പ്രകടനമാണ് ഐആർഎഫ്‌സി ഓഹരി കാഴ്ചവെച്ചത്. ഇതുവരെ 89.25 ശതമാനം മുന്നേറ്റമാണ് ഓഹരിക്ക് നേടാനായത്. ജനുവരിയിൽ 75 ശതമാനത്തിലധികം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മന്ദതയുണ്ടായിരുന്നെങ്കിലും, ഏപ്രിലിൽ 10% ഉം മെയ് മാസത്തിൽ 13% ഉം നേട്ടം കൈവരിക്കാൻ റെയിൽവേ ഓഹരിക്ക് സാധിച്ചു.
2023-ൽ ഓഹരി 300 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏകദേശം 700 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി കൈവരിച്ചത്. 2.6 ലക്ഷം കോടി രൂപ ഐആർഎഫ്സിയുടെ വിപണി മൂലധനം. അതുമാത്രമല്ല നിക്ഷേപകർക്ക് തുടർച്ചയായി ലാഭവിഹിതം നൽകിയ ഓഹരി കൂടിയാണ് ഐആർഎഫ്സി.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, കമ്പനി ഒരു ഓഹരിക്ക് 0.7 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു ഓഹരിയൊന്നിന് 0.8 രൂപ ഇടക്കാല ലാഭവിഹിതവുമായി സംയോജിപ്പിച്ചാൽ, ഈ വർഷത്തെ മൊത്തം ഡിവിഡൻ്റ് പേഔട്ട് ഓരോ ഷെയറിനും 1.5 രൂപയാണ്. ഡിവിഡൻ്റ് പേഔട്ടുകളിലെ ഈ സ്ഥിരത കമ്പനിയുടെ സുസ്ഥിരമായ സാമ്പത്തിക ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), റെയിൽടെൽ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ), പിപാവാവ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (പിആർസിഎൽ) തുടങ്ങിയ റെയിൽവേ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും ഈ എൻബിഎഫ്‌സി റെയിൽവേ സ്റ്റോക്ക് വായ്പ നൽകുന്നുണ്ട്.

കൂടുതൽ പദ്ധതികൾ
50,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികൾക്ക് ഐആർഎഫ്‌സിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ വിപണി സാഹചര്യങ്ങളെയും ഫണ്ടിംഗ് ആവശ്യങ്ങളെയും ആശ്രയിച്ച് നികുതി രഹിത ബോണ്ടുകൾ, നികുതി നൽകേണ്ട ബോണ്ടുകൾ, സ്വകാര്യ പ്ലേസ്‌മെൻ്റുകൾ അല്ലെങ്കിൽ പൊതു ഇഷ്യൂകൾ എന്നിവയുടെ മിശ്രിതത്തിലൂടെ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിന്ന് ഈ ഫണ്ടുകൾ കണ്ടെത്തും.
നിക്ഷേപകർക്ക് കൂടുതൽ ലാഭമുണ്ടാക്കാം
50,000 കോടി രൂപയുടെ അംഗീകൃത ധനസമാഹരണം ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിനും വിപുലീകരണത്തിനുമാണ്. അതുകൊണ്ടു തന്നെ ഈ വികസനത്തിൽ ഐആർഎഫ്‌സി നിർണായക പങ്ക് വഹിക്കുന്നതിനാൽ, ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ സുസ്ഥിരവും ലാഭകരവുമായ അവസരങ്ങൾ തേടുന്ന നിക്ഷേപകർക്ക് ഈ ഓഹരി മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications