കോവിഡ് ഭീതിയില്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍

മുംബൈ: ഇന്ത്യന്‍ രൂപ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. രാജ്യത്തെ കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ധനവ് രൂപയുടെ നില പരുങ്ങലിലാക്കുന്നു. വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപ 75 എന്ന നിലയ്ക്കും താഴേക്കു പോയി. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് എന്തു നടപടിയെടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷ സാമ്പത്തിക വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കുമുണ്ട്.

ഏപ്രിലില്‍ മാത്രം ഡോളറിനെതിരെ രൂപയുടെ മൂല്യം 2.6 ശതമാനം ഇടിഞ്ഞത് കാണാം. കഴിഞ്ഞവര്‍ഷം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം വിനിമയ ചിത്രമാണ് ഈ മാസത്തേത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുമോയെന്ന ആശങ്കയും രൂപയുടെ തകര്‍ച്ചയ്ക്ക് ആധാരമാകുന്നു.

കോവിഡ് ഭീതിയില്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍

ഏപ്രിലില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വില്‍പ്പനക്കാരാവുന്ന പ്രവണത കാര്യമായി കണ്ടുവരികയാണ്. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നികുതി നയവും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചനയുണ്ട്. ഓഹരി ഉള്‍പ്പെടെയുള്ള അസറ്റ് വില്‍പ്പനയില്‍ നിന്നുള്ള മൂലധന നേട്ടങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചു കഴിഞ്ഞു. ഒപ്പം സമ്പന്ന വിഭാഗത്തിന്റെ ആദായ നികുതിയും അമേരിക്ക വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പുതിയ തീരുമാനം അറിയിച്ചതിന് പിന്നാലെ വാള്‍സ്ട്രീറ്റ് സൂചിക വ്യാഴാഴ്ച്ച 1 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതേസമയം, അമേരിക്കയുടെ പുതിയ നികുതി നയം ഇന്ത്യന്‍ വിപണിക്ക് അനുകൂലമാകുമെന്ന് കരുതുന്നവരുമുണ്ട്. ഇവിടെ മൂല്യനിര്‍ണയം കുറവായതുകൊണ്ട് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യയിലേക്കുതന്നെ തിരിച്ചെത്തുമെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ കരുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടാമെന്നാണ് ഇവരുടെ പക്ഷം.

എന്തായാലും കോവിഡ് വ്യാപനം വരുതിയിലാവുകയും വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാവുകയും ചെയ്താല്‍ ആഭ്യന്തര വിപണി ഉണരുമെന്നാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ട് ഇപ്പോഴത്തെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് താത്കാലികം മാത്രമായിരിക്കും. ഫോറക്‌സ് വിപണിയില്‍ രൂപ 75.02 എന്ന നിലയ്ക്കാണ് വെള്ളിയാഴ്ച്ച രൂപ ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ദിവസ വ്യാപാരത്തിനിടെ 74.75 മുതല്‍ 75.07 വരെ രൂപ നിലവാരം പുലര്‍ത്തി. ഒടുവില്‍ ഡോളറിനെതിരെ 75.01 എന്ന നിലയ്ക്കാണ് തിരശ്ശീല വീണതും. ഓഹരി വിപണിയിലെ ക്ഷീണവും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. സെന്‍സെക്‌സ് സൂചിക 202.22 പോയിന്റ് താഴ്ന്ന് 48,265.39 എന്ന നില രേഖപ്പെടുത്തി (0.42 ശതമാനം തകര്‍ച്ച). നിഫ്റ്റിയില്‍ നിന്നും 64.80 പോയിന്റുകള്‍ ചോര്‍ന്നു; 14,341.35 എന്ന നിലയിലേക്ക് സൂചികയെത്തി. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 8 എണ്ണം മാത്രമേ വെള്ളിയാഴ്ച്ച നേട്ടത്തില്‍ ദിനം പിന്നിട്ടുള്ളൂ.

ഇന്നലത്തെ വ്യാപാരത്തില്‍ 1,361 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. ഇതോടെ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് 8,700 കോടി രൂപയില്‍ എത്തി. കോവിഡ് വ്യാപനം തുടരുന്ന കാലമത്രയും വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാകുന്നതിനൊപ്പം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തില്‍ വിപണി സാവധാനം മുന്നേറും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X