2020ലെ മറ്റൊരു മാസം കൂടി കടന്നു പോയി. വാഹന വ്യവസായത്തിലെ വിൽപ്പനയിൽ വീണ്ടും വർദ്ധനവ്. ലോക്ക്ഡൌണിന് ശേഷം വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചതും ഉത്സവ സീസണും ഒക്ടോബറിൽ വിൽപ്പന ഉയരാൻ കാരണമായി. ഒക്ടോബറിലെ മികച്ച -10 കാറുകളുടെ വിൽപ്പന മൊത്തം പാസഞ്ചർ കാർ വാഹന വിൽപ്പനയുടെ 50 ശതമാനത്തോളം സംഭാവന ചെയ്തു. മാരുതി സുസുക്കിയാണ് വൻ മുന്നേറ്റം നടത്തിയത്. ഒക്ടോബർ മാസത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും മികച്ച 10 കാറുകൾ ഇതാ..
മാരുതി സുസുക്കി സ്വിഫ്റ്റ്
ഒക്ടോബറിൽ മൊത്തം 24,589 യൂണിറ്റുകളാണ് മാരുതി സുസുക്കി സ്വിഫ്റ്റ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ വിൽപ്പനയേക്കാൾ 27 ശതമാനം വർദ്ധനവ് ഈ വർഷം രേഖപ്പെടുത്തി.
മാരുതി സുസുക്കി ബലേനോ
മാരുതി സുസുക്കി ബലേനോ 21,971 യൂണിറ്റ് വിൽപ്പനയുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വർഷത്തെ 16,237 കാറുകളുടെ വിൽപ്പനയേക്കാൾ 35 ശതമാനം വളർച്ചയാണ് ബലേനോ നേടിയത്.
മാരുതി സുസുക്കി വാഗൺആർ
മാരുതി സുസുക്കി വാഗൺആർക്ക് കഴിഞ്ഞ മാസത്തെ ആൾട്ടോയുടെ മൂന്നാം സ്ഥാനം ഇത്തവണ കരസ്ഥമാക്കി. മൊത്തം 18,703 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. 2019 ഒക്ടോബറനേക്കാൾ 30 ശതമാനം അധിക വളർച്ച രേഖപ്പെടുത്തി.
മാരുതി സുസുക്കി ആൾട്ടോ
17,850 യൂണിറ്റുകൾ വിൽക്കാൻ ആൾട്ടോയ്ക്ക് കഴിഞ്ഞു, കഴിഞ്ഞ മാസത്തെ 18,246 യൂണിറ്റുകളിൽ നിന്ന് വിൽപ്പന ഇടിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ വിൽപനയിൽ ഇടിവുണ്ടായെങ്കിലും കാര്യമായ വ്യത്യാസമില്ല.
മാരുതി സുസുക്കി ഡിസയർ
മാരുതി സുസുക്കി ഡിസയർ സെപ്റ്റംബറിലെ 13,988 വിൽപ്പനയിൽ നിന്ന് ഒക്ടോബറിൽ 17,675 യൂണിറ്റിലേക്ക് മാന്യമായ വളർച്ചയാണ് കൈവരിച്ചത്. എന്നിരുന്നാലും, വാർഷികാടിസ്ഥാനത്തിൽ ഇത് ഇപ്പോഴും 10 ശതമാനം കുറവാണ്.
ഹ്യുണ്ടായ് ക്രെറ്റ
ഹ്യുണ്ടായുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറാണ് ഹ്യുണ്ടായ് ക്രെറ്റ. 14,023 യൂണിറ്റ് വിൽപ്പനയാണ് കഴിഞ്ഞ മാസം നടന്നത്. 2019 ഒക്ടോബറിലെ 7,269 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 93 ശതമാനം വർധനവ് രേഖപ്പെടുത്തി.
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10
ഒക്ടോബറിലെ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 മൊത്തം വിൽപ്പന 14,003 യൂണിറ്റ് ആണ്. കഴിഞ്ഞ ഒക്ടോബറിലെ 9,873 യൂണിറ്റിനേക്കാൾ 42 ശതമാനം വർധനവ് രേഖപ്പെടുത്തി.
മാരുതി സുസുക്കി ഇക്കോ
മാരുതി സുസുക്കിയുടെ ഇക്കോ സെപ്റ്റംബറിലെ ഏഴാം സ്ഥാനത്ത് നിന്ന് 13,309 യൂണിറ്റ് വിൽപ്പന നടത്തി. ഇക്കോ ഇപ്പോഴും വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ്സ
വിറ്റാര ബ്രെസ ഒടുവിൽ 12,087 യൂണിറ്റുകളുടെ വിൽപ്പന കണക്കുകളുമായി ആദ്യ പത്തിൽ ഇടം നേടി. കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ 18 ശതമാനം വളർച്ചയാണ് നേടിയത്.
കിയ സോനെറ്റ്
വിപണിയിലെ ഏറ്റവും പുതിയ എതിരാളിയായ കിയ സോനെറ്റ് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ 10 കാറുകളിൽ ഇടം നേടി. പത്താം സ്ഥാനത്തെത്തിയ കിയ സോനെറ്റിന്റെ ഒക്ടോബർ മാസത്തിലെ വിൽപ്പന 11,721 യൂണിറ്റുകളാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications