വെള്ളിയാഴ്ച്ച വന്‍ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 689 പോയിന്റ് വര്‍ധിച്ച് 48,783 എന്ന റെക്കോര്‍ഡ് ക്ലോസിങ് നിലയില്‍ കച്ചവടം മതിയാക്കി (1.43 ശതമാനം നേട്ടം). വിശാല എന്‍എസ്ഇ നിഫ്റ്റി സൂചികയും 'പുഞ്ചിരിയോടെയാണ്' വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി 50 സൂചിക 210 പോയിന്റ് ഉയര്‍ന്ന് 14,349 എന്ന പുതിയനില കൈവരിച്ചു.
ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്സിഎല്‍ ടെക്നോളജീസ്, സണ്‍ഫാര്‍മ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവരാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രധാന നേട്ടക്കാര്‍. ഈ കമ്പനികളുടെ ഓഹരി വില 5.86 ശതമാനം വരെ ഉയരുന്നത് സെന്‍സെക്സ് കണ്ടു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. നിഫ്റ്റി മേഖലാ സൂചികകളില്‍ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി ഓട്ടോ ഓഹരികളാണ് മുന്നേറ്റം നടത്തിയത്. ഈ സൂചികകള്‍ 3.61 ശതമാനം വരെ നേട്ടം കയ്യടക്കി.

നിലവില്‍ മിക്ക കമ്പനികളും കഴിഞ്ഞ ത്രൈമാസപാദത്തെ കണക്കുകള്‍ പുറത്തുവിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച്ച നിക്ഷേപകരുടെ ആകാംക്ഷ വിപണിയില്‍ പ്രത്യക്ഷമായി പ്രകടമായി. വെള്ളിയാഴ്ച്ച ഡിസംബര്‍ പാദത്തെ കണക്കുകള്‍ പ്രസിദ്ധീകരിക്കാനിരിക്കെ ടിസിഎസ് ഓഹരികള്‍ 2.97 ശതമാനം കുതിച്ചുച്ചാട്ടമാണ് കാഴ്ച്ചവെച്ചത്. നിലവില്‍ ടിസിഎസ് ഓഹരിയൊന്നിന് 3,122.75 (+89.95) രൂപയാണ് വില. ഐടി ഓഹരികള്‍ക്ക് പുറമെ ബാങ്കിങ് ഓഹരികളും വെള്ളിയാഴ്ച്ച കാര്യമായ മുന്നേറ്റം നടത്തി. ഇതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 7.7 ശതമാനം ചുരുങ്ങുമെന്ന സര്‍ക്കാരിന്റെ പ്രവചനം വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. നേരത്തെ, റിസര്‍വ് ബാങ്കും സ്വകാര്യ റേറ്റിങ് ഏജന്‍സികളും സമാന പ്രവചനം നടത്തിയിരുന്നു.
എന്തായാലും ഇപ്പോഴത്തെ ചിത്രത്തില്‍ പൂര്‍ണ ഉത്സാഹത്തിലാണ് വിപണിയുള്ളത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ താത്പര്യം കാട്ടുന്നതായി പുതിയ കണക്കുകള്‍ പറയുന്നു. വ്യാഴാഴ്ച്ച പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം മൂലധന വിപണിയിലെ പ്രധാന നിക്ഷേപകര്‍ വിദേശത്തു നിന്നുള്ളവരാണ്. നടപ്പു വര്‍ഷം 382.30 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകരാണ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച്ച വിശാല ഏഷ്യന്‍ വിപണികളും ഉയര്‍ച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച സമ്പദ്രംഗം തിരിച്ചുവരുമെന്ന സൂചന മുന്‍നിര്‍ത്തി അമേരിക്കന്‍ ഓഹരി വിപണിയും റെക്കോര്‍ഡ് നിലയിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
More From GoodReturns

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
