A Oneindia Venture

മാന്ദ്യം, കോവിഡ്, തട്ടിപ്പുകൾ; ചരിത്രത്തിൽ ഓഹരി വിപണി കൂപ്പുകുത്തുന്നത് ഇതാദ്യമായല്ല…

ഓഹരി വിപണിയിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സാമ്പത്തിക രംഗം സാക്ഷിയായത്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വന്ന സാമ്പത്തിക പരിഷ്കാരങ്ങളോടെ അലയൊലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള തലത്തിൽ തന്നെ വലിയ രീതിയിൽ പ്രതിഫലിച്ചുകൊണ്ടെയിരിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യൻ ഓഹരി വിപണിയിലെ സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച അഞ്ച് ശതമാനത്തിലധികം താഴേക്ക് പതിച്ചത്.

നിലവിലെ പതനത്തിന് കാരണം

വിദേശ നിക്ഷേപകർക്കിടയിൽ ഇന്ത്യൻ ഓഹരികൾ അമിത പ്രധാന്യവും വിലയുമാണെന്ന പ്രചരണം ഇന്ത്യൻ വിപണിയെ കഴിഞ്ഞ കുറച്ചു നാളുകളായി പിന്നോട്ടടിക്കുന്നുണ്ടായിരുന്നു. ഇത് വലിയ രീതിയിൽ വിദേശ നിക്ഷേപകർ അവരുടെ ഓഹരികൾ വിറ്റഴിക്കുന്നതിന് കാരണമായി. ഇതുണ്ടാക്കിയ പരിഭ്രാന്തി പ്രാദേശിക നിക്ഷേപകരും മാറി ചിന്തിക്കാൻ കാരണമായി.

കുറച്ചു കാലമായി വാർത്ത പ്രാധാന്യം ലഭിക്കുന്ന വിഷയങ്ങളാണ് പണപ്പെരുപ്പ ആഘാതവും ആഗോള മാന്ദ്യവും. ഇതുണ്ടാക്കിയ ഭീതി സാമ്പത്തിക വിപണികൾ അനിശ്ചിതത്വത്തിലേക്ക് നയിച്ചു. ഇതിന്റെ ഭാഗമായി ശക്തമായ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും ഉണ്ടാവുകയും ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആഴ്ച 6 ശതമാനത്തിലധികം ഇടിയുകയും ചെയ്തിരുന്നു. ഇതാണ് വിപണി തകർച്ചയുടെ ആദ്യ ഘട്ടം, ഈ സാഹചര്യത്തിൽ നിന്നു മാറ്റം വ്യക്തമായി തുടങ്ങുന്ന സമയത്താണ് ഡൊണാൾഡ് ട്രംപിന്റെ തീരുവ പരിഷ്കാരങ്ങൾ ആഗോള വിപണിയിൽ വ്യാപര യുദ്ധത്തിലേക്ക് നയിക്കപ്പെടുന്നത്.

മാന്ദ്യം, കോവിഡ്, തട്ടിപ്പുകൾ; ചരിത്രത്തിൽ ഓഹരി വിപണി കൂപ്പുകുത്തുന്നത് ഇതാദ്യമായല്ല…

പ്രധാന സമ്പദ് വ്യവസ്ഥകളിലെല്ലാം ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനവും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവുമാണ് തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ആഗോള വിപണി പ്രതിസന്ധിയിലാകുകയും ചില രാജ്യങ്ങൾ ഇതിനോടകം തന്നെ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടുകയും ചെയ്തു. ഇന്ത്യ ഒരു കയറ്റുമതി രാജ്യമായതിനാൽ തന്നെ ഇന്ത്യൻ കമ്പനികൾ പലതും പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് അമേരിക്കൻ വിപണിയിലേക്ക് സാധനങ്ങൾ കയറ്റിയയക്കുനന്ന കമ്പനികൾ. ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ കൂടുതൽ പ്രതിസന്ധി നേരിട്ടത് ഇത്തരം കമ്പനികളാണ്.

കോവിഡ് മഹാമാരിക്ക് ശേഷം ഓഹരി വിപണിയിൽ ഒറ്റദിവസം ഇത്രയും ഭീകരമായ ഇടിവുണ്ടാകുന്നത് ഇത് രണ്ടാം തവണ മാത്രമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. തിങ്കളാഴ്ച തുടക്ക വ്യാപരത്തിൽ സെൻസെക്സ് 4000 പോയിന്റ് ഇടിഞ്ഞ് 71,500 മാർക്കിന് താഴേക്ക് വന്നിരുന്നു. ഇതിന് മുൻപ് സമാനമായ രീതിയിൽ ഓഹരി വിപണി ഇടിഞ്ഞത് 2024 ലോക്സഭ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം ജൂൺ നാലിനായിരുന്നു. അതേസമയം, നിഫ്റ്റി നഷ്ടം 742 പോയിന്റായി കുറച്ച ശേഷമാണ് വ്യാപരം അവസാനിപ്പിച്ചത്. 22,161.60 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസിങ്.  സെന്‍സെക്സ് 2226 പോയിന്‍റ് ഇടിവില്‍ 73,137.90 ലും വ്യാപാരം അവസാനിപ്പിച്ചു. ചരിത്രത്തിൽ ഇത്തരം ഇടിവുകൾ മുൻപും ഉണ്ടായിട്ടുണ്ട്. ആ സാഹചര്യങ്ങളിലേക്കും അതിന്റെ കരണങ്ങളിലേക്കും എത്തിനോക്കുകയാണ് ഈ ലേഖനം.

കോവിഡ് മഹാമാരി

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ തകർച്ച റിപ്പോർട്ട് ചെയ്തത്. കോവിഡ് കാലത്താണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 23 ന് സെൻസെക്സ് 3935 പോയിന്റാണ് ഇടിഞ്ഞത്. അതായത് 13.2 ശതമാനം ഇടിവ്. സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം, തൊഴിൽ നഷ്ടം, ബിസിനസ് അടച്ചുപൂട്ടലുകൾ എന്നിവ വിവിധ മേഖലകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വൻതോതിൽ ഫണ്ടുകൾ പിൻവലിച്ചു, ഇത് ഇടിവിന് ആക്കം കൂട്ടി. അതേ വർഷം അവസാനത്തോടെ മാത്രമാണ് വിപണി തിരിച്ചുവരവിന്റെ പാതയിൽ സ്വയം അടയാളപ്പെടുത്തുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യം

ആഗോള തലത്തിൽ 2008 ലുണ്ടായ സാമ്പത്തിക മാന്ദ്യം ഇന്ത്യൻ വിപണിയിലും കാര്യമായി തന്നെ പ്രതിഫലിച്ചിരുന്നു. അന്ന് അമേരിക്കയിലെ ലെഹ്മാൻ ബ്രദേഴ്സിന്റെ തകർച്ചയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നത്. അപകടസാധ്യതയുള്ള വായ്പാ രീതികളും ഇതിന് കാരണമായി. ലെഹ്മാൻ ബ്രദേഴ്സ് പാപ്പരത്തത്തിലേക്ക് പോയതോടെ ആഗോള വിപണിയിൽ പരിഭ്രാന്തിയുണ്ടാവുകയും ഇന്ത്യൻ ഓഹരി വിപണി അടക്കം ഇടിയുകയുമായിരുന്നു. വിദേശ നിക്ഷേപകർ (എഫ്‌ഐഐകൾ) പൊടുന്നനെ നിക്ഷേപങ്ങൾ പിൻവലിച്ചതോടെ പ്രാദേശിക നിക്ഷേപകരും അതേ സ്ഥിതി സ്വീകരിച്ചു. 2008 ജനുവരി 21ന് സെൻസെക്സ് 1408 പോയിന്റ് അഥവ 7.4 ശതമാനമാണ് ഇടിഞ്ഞത്. തുടർന്നുള്ള മാസങ്ങളിൽ സർവ്വകാല റെക്കോർഡിൽ നിന്നും 60 ശതമാനം ഇടവും രേഖപ്പടുത്തി. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഉത്തേജക നടപടികൾ, പലിശ നിരക്ക് കുറയ്ക്കൽ, ലിക്വിഡിറ്റി പിന്തുണ എന്നിവയിലൂടെ ഇന്ത്യൻ സർക്കാരും ആർ‌ബി‌ഐയും പ്രതികരിച്ചു. ഇന്ത്യ പ്രഭവ കേന്ദ്രത്തിലല്ലെങ്കിലും, മാന്ദ്യം അതിന്റെ സാമ്പത്തിക വിപണികളിലും സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം - 2004, 2014, 2024

ഇന്ത്യൻ ഓഹരി വിപണിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് രാജ്യത്തെ രാഷ്ട്രിയ - ഭരണ സാഹചര്യങ്ങളാണ്. 2004ൽ എൻഡിയെ സഖ്യത്തെ പരാജയപ്പെടുത്തി യുപിഎ സർക്കാർ നേടിയ അപ്രതീക്ഷിത വിജയം ഓഹരി വിപണിയിലുണ്ടാക്കിയത് വലിയ ചാഞ്ചാട്ടമാണ്. യുപിഎ സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരുമോയെന്ന ആശങ്കയാണ് അന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തത്. ഈ ഭയത്തിൽ നിക്ഷേപകർ ഒന്നടങ്കം തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങി. 2004 മേയ് 17 ന് 11.1 ശതമാനം ഇടിവാണ് സെൻസെക്സിൽ രേഖപ്പെടുത്തിയത്.

നിക്ഷേപകരുടെ വിറ്റഴിക്കൽ രൂക്ഷമായതോടെ വ്യാപരം നടക്കുന്ന സമയത്ത് രണ്ട് തവണയാണ് ഓഹരി വിപണി നിർത്തിവെച്ചത്. അന്ന് വ്യാപാരം തുടങ്ങി ആദ്യ 20 മിനിറ്റിൽ 10 ശതമാനം ഇടിഞ്ഞതോടെ 45.16.6 എന്ന തോതിലാണ് വ്യപാരം ആരംഭിച്ചത്. നിഫ്റ്റി 11.5 ശതമാനം കൂടി ഇടിഞ്ഞതോടെ സെബി ഒരു മണിക്കൂറത്തേക്ക് വ്യപാരം നിശ്ചലമാക്കുകയായിരുന്നു.

അതേസമയം, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഉണർവ് നൽകുന്നതായിരുന്നു. പത്ത് വർഷത്തെ യുപിഎ ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടിയ നിർണായക വിജയം നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക പരിഷ്കാരങ്ങൾ, ബിസിനസ് അനുകൂല നയങ്ങൾ എന്നിവയിലെ പ്രതീക്ഷകളിൽ വിപണികൾ കുതിച്ചുയർന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള മാസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരങ്ങളിലെത്തി.

എന്നാൽ 2024 ആയപ്പോഴേക്കും സ്ഥിതി വീണ്ടും തിരിഞ്ഞു. മൂന്നാം തവണയും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തിയതിനോട് വിപണി സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവിന് കാരണമായി.

ഹർഷത് മെഹ്ത - കേതൻ പരേഖ് തട്ടിപ്പുകൾ

ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കിയ സംഭവങ്ങളായിരുന്നു ഹർഷത് മെഹ്തയുടെയും കേതൻ പരേഖിന്റെയും തട്ടിപ്പുകൾ. 1992ലാണ് ഹർഷത് മെഹ്തയുടെ തട്ടിപ്പ് കണ്ടെത്തുന്നത് അല്ലെങ്കിൽ പിടിക്കപ്പെടുന്നത്. ഏകദേശം 4000 കോടി രൂപയുടെ തട്ടിപ്പ് 1992 ഏപ്രിൽ 28ന് അതുവരെയുള്ള ഏറ്റവും വലിയ തകർച്ചയ്ക്ക് കാരണമായി. സെൻസെക്സ് 570 പോയിൻറ് അഥവാ 12.7 ശതമാനമാണ് ഇടിഞ്ഞത്. ഇത് ഓഹരി വിപണിയിൽ സെബിയുടെ നിയന്ത്രണങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി. 2001ൽ കേതൻ പരേഖ് എന്ന ബ്രോക്കർ നടത്തിയ മറ്റൊരു തട്ടിപ്പും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. അതേവർഷം മാർച്ച് 2ന് 4.13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഗുജറാത്ത് ഭൂകമ്പം അടക്കമുള്ള ഭൗമ സാഹചര്യങ്ങളും സ്ഥിതി വഷളാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X