ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു. യുഎസ്-ഇറാന് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതാണ് കാരണം.

സെന്‍സെക്സ് 1.72 ശതമാനം ഇടിഞ്ഞ് 76863.71 ലെവലിലും നിഫ്റ്റി 1.72 ശതമാനം ഇടിഞ്ഞ് 23843.75 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ വിപണി മൂലധനം 447 ലക്ഷം കോടിയില്‍ നിന്ന് 442 ലക്ഷം കോടിയായപ്പോള്‍ നിക്ഷേപകര്‍ നേരിട്ട നഷ്ടം 3 ലക്ഷം കോടി രൂപ.
സ്മോള്‍ക്യാപ് സൂചിക 0.5 ശതമാനം ഉയര്‍ന്നു. മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുന്നു.
ഓഹരി വിപണി ഇടിയാനുള്ള കാരണങ്ങള്‍:
വിദേശ നിക്ഷേപകരുടെ വില്പന
മാര്‍ച്ച് 10 ന് വിദേശ നിക്ഷേപകര്‍ 4673 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്പന നടത്തി. ആഭ്യന്തര നിക്ഷേപകര്‍ 6333 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശ നിക്ഷേപകരുടെ വില്പനയും ആഭ്യന്തര നിക്ഷേപകരുടെ വാങ്ങലും തുടരാനാണ് സാധ്യത.
ലാഭമെടുപ്പ്
ചൊവ്വാഴ്ച നിഫ്റ്റി 24261 ലെവലിലും സെന്‍സെക്സ് 78206 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയ മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്സ്എച്ച്ഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നിവ ബുധനാഴ്ച 4-1 ശതമാനം വരെ തകര്‍ച്ച നേരിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വാഹന കയറ്റുമതി കുറഞ്ഞതും ഇന്ധനലഭ്യതയിലെക്കുറവുമാണ് വാഹന, സാമ്പത്തിക ഓഹരികളെ ബാധിക്കുന്നത്. കൂടാതെ ലാഭമെടുപ്പും വില ഇടിച്ചു.
ഇന്ത്യ വിക്സ്
അനിശ്ചിതത്വമളക്കുന്ന ഇന്ത്യ വിക്സ് സൂചിക 8 ശതമാനം ഉയര്‍ന്ന് 20.5 ലാണുള്ളത്. ഹ്രസ്വകാലത്തില്‍ വിപണി കനത്ത ചാഞ്ചാട്ടത്തിന് വിധേയമാകുമെന്ന് സൂചികയിലെ ഉയര്‍ച്ച
വ്യക്തമാക്കുന്നു.
ഭാവി സൂചനകള്‍
ഇന്നലെയും ഇന്നും ദൃശ്യമായ കയറ്റിറക്കം വരും ദിവസങ്ങളിലും തുടരും. വിദഗ്ധര്‍ 24100-24000 ലെവലില്‍ പിന്തുണയും 24400-24500 ലെവലില്‍ പ്രതിരോധവും ദര്‍ശിക്കുന്നു.
അതിന് മുകളില്‍ സൂചിക 24600-24700 ലക്ഷ്യം വയ്ക്കും.അതുകൊണ്ടുതന്നെ നിക്ഷേപകര്‍ 24100-24000, 24400-24500 ലെവലുകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications