ഇന്ന് ഓഹരി വിപണി പ്രവർത്തിക്കുമോ? വാരാന്ത്യ അവധികൾക്കു ശേഷം ഇന്നത്തെ ഓഹരി വിപണി വാർത്തകൾ അറിയാൻ ആഗ്രഹിക്കുന്നില്ലേ..? നിക്ഷേപകർ പലർക്കും വലിയ ആശങ്കകളുണ്ട്. കാരണം മാർച്ച് 31ന് കലണ്ടറിൽ ഈദ് അവധി നൽകിയിരുന്നു. എന്നാൽ ഏപ്രിൽ 1ന് അവധിയുണ്ടോ എന്ന ചിന്തയും പലർക്കുമുണ്ട്. സത്യത്തിൽ അവധിയുണ്ടോ? അതെ, ഇന്ന് മാർച്ച് 31 തിങ്കളാഴ്ച ഓഹരി വിപണി അവധിയാണ്. ഇന്ന് ഇന്ത്യയിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ ദിവസം ബി.എസ്.ഇയും, എൻ.എസ്.ഇയും ആഘോഷങ്ങൾക്കൊപ്പം നിലകൊള്ളും. അതിനാൽ നിക്ഷേപകർക്കും ഇന്ന് വിശ്രമിക്കാം.
നോമ്പ് കാലത്തെ ഐശ്വര്യവും പുണ്യവും നിറഞ്ഞ റമദാൻ മാസം പൂർത്തിയായി ശവ്വാല്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് രാജ്യത്ത് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചത്. ഇന്ന് ഓഹരി വിപണി മാത്രമല്ല, കറൻസി ഡെറിവേറ്റീവ്സ് വിഭാഗം പോലും അടച്ചിടും. മാത്രമല്ല കമ്മോഡിറ്റി ഡെറിവേറ്റീവ്സ് വിഭാഗവും രാവിലെ തുറക്കില്ല. എന്നാൽ വൈകുന്നേരത്തെ സെഷനിൽ ഇത് തുറക്കും.
വിപണിയിലെ നിലവിലെ ചാഞ്ചാട്ടത്തിൽ നിക്ഷേപകരെല്ലാം ആശയക്കുഴപ്പത്തിലാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് പ്രധാന കാരണമാവുന്നത്. ഇതിൻ്റെ ഭാഗമായി വന്ന നിരവധി കയറ്റിറക്കങ്ങൾക്കിടയിൽ 2024-2025 സാമ്പത്തിക വർഷം ഇന്ത്യൻ ഓഹരി വിപണി 5 ശതമാനം നേട്ടത്തോടെ അവസാനിപ്പിച്ചു. മാക്രോ ഇക്കണോമിക് സൂചകങ്ങൾ മെച്ചപ്പെട്ടതും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (FPI) ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവും കാരണം തുടർച്ചയായി അഞ്ച് മാസം നഷ്ടം നേരിട്ടതിനു ശേഷം 2025 മാർച്ചിൽ സൂചിക ഉയർന്നു.
ഈ ആശങ്കകൾക്കിടയിലാണ് ഇന്ന് ചെറിയ പെരുന്നാൾ അവധിയും പ്രഖ്യാപിച്ചത്. നാളെ ഏപ്രിൽ 1ന് ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ ഇതേ അവധി ഓഹരി വിപണിക്ക് ബാധകമാണോ? 2025ൽ ഓഹരി വിപണിയിൽ ഇനി വരാനിരിക്കുന്ന അവധികൾ ഏതെല്ലാമാണ്? വിശദമായി അറിയാം... ഏപ്രിൽ 1നും അവധിയുണ്ടോ?

2025ൽ വരാനിരിക്കുന്ന ഓഹരി വിപണി അവധികൾ....
2025 ൽ ഇന്ത്യൻ ഓഹരി വിപണിക്ക് മൊത്തം 14 അവധി ദിവസങ്ങളാണ് നിശ്ചയിച്ചത്. മഹാശിവരാത്രി (ഫെബ്രുവരി 26), ഹോളി (മാർച്ച് 14) എന്നീ പ്രധാന അവധികൾ ഓഹരി വിപണി ആഘോഷിച്ചു. ഇനി ഇന്ന് ചെറിയ പെരുന്നാൾ ദിവസവും വിപണി പ്രവർത്തിക്കില്ല. എന്നാൽ 2025ൽ ഓഹരി വിപണി ചുവപ്പ് വരയിട്ട അവധി ദിവസങ്ങൾ അറിയാം;
ഏപ്രിൽ 10, വ്യാഴാഴ്ച : ശ്രീ മഹാവീർ ജയന്തിക്ക് വിപണി അവധിയാണ്.
ഏപ്രിൽ 14, തിങ്കളാഴ്ച: ഡോ. ബാബ സാഹിബ് അംബേദ്കർ ജയന്തിക്ക് അവധിയുണ്ട്
ഏപ്രിൽ 18, വെള്ളിയാഴ്ച: ഇത് രാജ്യ വ്യാപകമായി ദുഃഖവെള്ളി ആചരിക്കുന്നു.
മെയ് 1, വ്യാഴാഴ്ച : മഹാരാഷ്ട്ര ദിനം ആഘോഷിക്കുന്നതിനാൽ അവധിയാണ്.
ഓഗസ്റ്റ് 15, വെള്ളിയാഴ്ച: അന്ന് രാജ്യം ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. അതിനാൽ ഓഹരി വിപണി അവധിയാണ്.
ഓഗസ്റ്റ് 27, ബുധനാഴ്ച: ശ്രീ ഗണേശ ചതുർത്ഥിക്ക് അവധി ലഭിക്കും.
ഒക്ടോബർ 2, വ്യാഴാഴ്ച: മഹാത്മാഗാന്ധി ജയന്തിയും ദസറയും ആഘോഷിക്കുന്നതിനാൽ വിപണി അവധിയാണ്.
ഒക്ടോബർ 21, ചൊവ്വാഴ്ച : ദീപാവലി അവധി.
ഒക്ടോബർ 22, ബുധൻ : ദീപാവലി ബലിപ്രതിപദ അവധിയാണ്.
നവംബർ 5, ബുധൻ: പ്രകാശ് ഗുരുപൂർബ് ശ്രീ ഗുരു നാനാക് ദേവിന് വിപണി അവധിയായിരിക്കും.
ഡിസംബർ 25, വ്യാഴാഴ്ച: ക്രിസ്മസ് ആഘോഷങ്ങൾക്ക് അവധിയാണ്.
ഏപ്രിൽ 1ന് ബാങ്കുകളിൽ കണക്കെടുപ്പ് നടക്കുന്നതിനാലാണ് അവധി. ഇത് ഓഹരി വിപണിയെ ബാധിക്കില്ല. അതിനാൽ ഏപ്രിൽ 1ന് വിപണി പ്രവർത്തിക്കും.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications