പുതിയ പ്രസിഡന്റായി ജോ ബൈഡനെ അമേരിക്ക തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ലോകവിപണികള്‍ കുതിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലനം ദൃശ്യം. തിങ്കളാഴ്ച്ച സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ തുറന്നത്. രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് 42,566.34 എന്ന നില കൈവരിച്ചു; നിഫ്റ്റി 50 സൂചിക 12,451.80 എന്ന നിലയും രേഖപ്പെടുത്തി.

രാവിലെ 10 മണിക്ക് 1.6 ശതമാനം (657 പോയിന്റ്) വര്‍ധനവാണ് സെന്‍സെക്സ് കയ്യടക്കിയത്. മറുഭാഗത്ത് നിഫ്റ്റി 1.5 ശതമാനം (184 പോയിന്റ്) നേട്ടം കുറിച്ചു. മാര്‍ച്ചിലെ വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇതുവരെ 60 ശതമാനത്തോളം നേട്ടം സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച സെന്‍സെക്സിലെ സുപ്രധാന 30 ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 3.5 ശതമാനം വരെ മുന്നേറിയത് കാണാം.
റിയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം 1.3 ശതമാനം വര്‍ധിച്ച് 2,056 രൂപയിലെത്തി. നിഫ്റ്റി സൂചികയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഐടിസിയും മാത്രമാണ് നഷ്ടത്തില്‍ തുടരുന്ന പ്രധാന ഓഹരികള്‍. രാവിലത്തെ സെഷനില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും 0.75 ശതമാനം വീതം ഉയര്‍ന്നു. ഈ അവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള നിര്‍ണായക സംഭവവികാസങ്ങള്‍ ചുവടെ കാണാം.
1. ജോ ബൈഡനെ പ്രസിഡന്റായി അമേരിക്ക തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ ഏഷ്യന്‍ ഓഹരികളും അമേരിക്കന്‍ 'ഫ്യൂച്ചറുകളും' തിങ്കളാഴ്ച്ച കുതിച്ചുയര്‍ന്നു.
2. ഇന്ത്യന്‍ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഐടി കമ്പനികള്‍ക്ക് ശുഭവാര്ത്തയുമായാകും ബൈഡന് കടന്നുവരികയെന്ന പ്രതീക്ഷ വിപണിയില്‍ ശക്തം.
3. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരത്തര്‍ക്കം ബൈഡന്റെ നേതൃത്വത്തില്‍ പരിഹരിക്കപ്പെടുമെന്ന ആഭ്യൂഹവും ഇപ്പോള്‍ ശക്തമാണ്. ഇതേസമയം, വോട്ടെണ്ണലിനെതിരെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
4. നവംബറില്‍ വിദേശ നിക്ഷേപകരാണ് ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ പ്രധാനമായും താത്പര്യം പ്രകടിപ്പിച്ചത്.
5. കഴിഞ്ഞ രണ്ടു സെഷനുകളില്‍ നിന്നു മാത്രം 10,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്.
6. ബൈഡന് ജയിച്ച സാഹചര്യത്തില്‍ ഹൗസ് ഓഫ് റെപ്രസെന്റേററീവ്സ് ഡെമോക്രാറ്റ് പക്ഷവും സെനേറ്റ് റിപ്പബ്ലിക്കന്‍ പക്ഷവും നിയന്ത്രിക്കുമെന്നാണ് സൂചന. ഈ അവസരത്തില്‍ വലിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നികുതി വര്‍ധനവ് നടപടികള്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്.
7. നടപ്പുവര്‍ഷം രണ്ടാംപാദത്തിലെ കണക്കുകളില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ മികവാര്‍ന്ന നേട്ടമാണ് കൈവരിച്ചത്.
8. നവംബര്‍ 10 -ന് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കുന്നതും വിപണി ഉറ്റുനോക്കുന്നു.
9. വ്യാഴാഴ്ച്ച വ്യാവസായിക ഉത്പാദനവും പണപ്പെരുപ്പവും സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര പുറത്തുവിടും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
