ചൊവാഴ്ച്ച വന്നേട്ടങ്ങളോടെ ഇന്ത്യന്‍ ഓഹരി വിപണി കച്ചവടം പൂര്‍ത്തിയാക്കി. രാവിലെ നഷ്ടത്തില്‍ തുടങ്ങിയ ബിഎസ്ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി സൂചികകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ എക്കാലത്തേയും ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 260 പോയിന്റ് വര്‍ധിച്ച് 48,437.78 എന്ന നില കൈവരിച്ചു (0.54 ശതമാനം നേട്ടം). നിഫ്റ്റി 66 പോയിന്റ് കൂടി 14,199.50 എന്ന നിലയിലും വ്യാപാരം പൂര്‍ത്തിയാക്കി (0.47 ശതമാനം നേട്ടം).

ഐടി, സ്വകാര്യ ബാങ്ക് ഓഹരികള്‍ ചൊവാഴ്ച്ച മികവ് പുലര്‍ത്തി. സെന്‍സെക്സില്‍ ആക്സിസ് ബാങ്കാണ് വലിയ കുതിച്ചുച്ചാട്ടം നടത്തിയത്. ആക്സിസ് ബാങ്ക് ഓഹരികള്‍ 6.48 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 664.15 രൂപയാണ് ആക്സിസ് ബാങ്ക് ഓഹരിക്ക് വില. എച്ച്ഡിഎഫ്സി ബാങ്ക് (2.7 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.7 ശതമാനം), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (1.7 ശതമാനം) എന്നിവരും സെന്‍സെക്സില്‍ നേട്ടം കയ്യടക്കി. ബജാജ് ഫൈനാന്‍സ് (-1.5 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (-1.2 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-1 ശതമാനം) എന്നിവര്‍ കോട്ടം തട്ടിയവരുടെ പട്ടികയിലുണ്ട്.
മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ നിഫ്റ്റി ഐടി സൂചികയാണ് എന്‍എസ്ഇയിലെ മിന്നും താരം. 2.6 ശതമാനം നേട്ടം കുറിക്കാന്‍ ഐടി ഓഹരികള്‍ക്ക് സാധിച്ചു. നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി ബാങ്ക് സൂചികകളും രണ്ടു ശതമാനം കുതിപ്പോടെ ഭേദപ്പെട്ട മുന്നേറ്റം ചൊവാഴ്ച്ച നടത്തി. നിഫ്റ്റി ലോഹ സൂചികയാണ് നഷ്ടത്തില്‍ വ്യപാരം മതിയാക്കിയത്. 1.4 ശതമാനം ഇടിവ് ലോഹ സൂചിക നേരിടുന്നുണ്ട്. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നതും ചൊവാഴ്ച്ച കണ്ടു.
മിഡ് ക്യാപ് ഓഹരികളാണ് ലാര്‍ജ് ക്യാപ് ഓഹരികളെക്കാള്‍ നേട്ടം കുറിച്ചത്. എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4 ശതമാനം ഉയര്‍ച്ചയില്‍ 18,676 എന്ന നില രേഖപ്പെടുത്തി. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.7 ശതമാനം വര്‍ധനവോടെ 18,641 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികള്‍ പരിശോധിച്ചാല്‍ ഏഷ്യന്‍ ഓഹരികള്‍ ഒരുപടി താഴോട്ടുപോയതായി കാണാം. ജോര്‍ജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഏഷ്യന്‍ ഓഹരികള്‍ക്ക് തിരിച്ചടിയാവുന്നു. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് വിശാല സൂചിക 0.05 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയന്‍ ഓഹരികള്‍ 0.26 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഇതേസമയം, തുടക്കത്തിലെ നഷ്ടം മായ്ച്ച ചൈനീസ് ഓഹരികള്‍ 0.52 ശതമാനം നേട്ടത്തോടെയാണ് ഇടപാട് നടത്തിയത്. കൊറോണവൈറസ് വ്യാപനം തടയാന്‍ ടോക്കിയോയിലും അനുബന്ധ നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ വക്താവിന്റെ പ്രസ്താവനയാണ് ജപ്പാനീസ് ഓഹരികള്‍ക്ക് വിനയാകുന്നത്. യൂറോപ്പില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ തകര്‍ച്ച കണ്ടു; എന്നാല്‍ എണ്ണ, റീടെയില്‍ ഓഹരികള്‍ കുതിച്ചുതാനും. പാന്‍ യൂറോപ്യന്‍ സ്റ്റോക്സ് 600 സൂചിക 0.2 ശതമാനം നഷ്ടം കുറിച്ചു.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
