ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 0.20 ശതമാനം അഥവാ 80 പോയിൻറ് കുറഞ്ഞ് 41,872 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.15 ശതമാനം താഴ്ന്ന് 12,343 ൽ ക്ലോസ് ചെയ്തു. എന്നാൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.66 ശതമാനവും 1 ശതമാനവും ഉയർന്നു.
സെൻസെേക്സ് ഓഹരികളിൽ ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികൾ ഇന്ന് 5.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ 4 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എസ്‌ബിഐ, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് ഓഹരികൾ. 0.5% മുതൽ 1% വരെ ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ വിപണികൾ പുതിയ ഉയരങ്ങളിലെത്തിയിരുന്നു. ആഗോള വിപണികളിലെ മികച്ച പ്രകടനമാണ് ആഭ്യന്തര വിപണികളിലെയും നേട്ടത്തിന് കാരണം. മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് ഓഹരികളും സമീപകാല സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, ഗെയിൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
2019 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 2.17 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,455.9 കോടി രൂപയായതിനെ തുടർന്ന് വിപ്രോ ഓഹരികൾ 3.5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി അറ്റാദായം 2,510.4 കോടി രൂപയായിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
