ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഇന്ന് 11300 ന് താഴെയാണ്. 09:16ന് സെൻസെക്സ് 227.14 പോയിൻറ് അഥവാ 0.59 ശതമാനം കുറഞ്ഞ് 38179.87 ലും നിഫ്റ്റി 62.90 പോയിൻറ് അഥവാ 0.56 ശതമാനം കുറഞ്ഞ് 11259.60ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 493 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 600 ഓഹരികൾ ഇടിഞ്ഞു. 56 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടെക് മഹീന്ദ്ര, എസ്ബിഐ, എം ആൻഡ് എം, ടിസിഎസ്, മാരുതി, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ ഇന്ന് നേട്ടം കൈവരിക്കുന്ന ഓഹരികൾ.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, എൽടി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്. ഹിന്ദുസ്ഥാൻ സിങ്ക്, ഹിൻഡാൽകോ, വെൽസ്പൺ കോർപ്പറേഷൻ എന്നിവയുടെ നഷ്ടത്തെ തുടർന്ന് നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് ഒരു ശതമാനം ഇടിഞ്ഞു. ഫിനാൻസ് ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ ഓട്ടോ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്.

വാണിജ്യ വാഹന കമ്പനിയായ അശോക് ലെയ്‌ലാൻഡ് ആദ്യ പാദ വരുമാനം ഇന്ന് പ്രഖ്യാപിക്കും. ഈ പാദത്തിൽ കമ്പനിക്ക് ദുർബലമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വാൾസ്ട്രീറ്റിലെ ഇടിവിനെ തുടർന്ന് ഇന്ന് മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ഇന്ന് ആഗോള എണ്ണ വില ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
