ഇന്റർനെറ്റ് ചെലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. സമ്പൂർണ്ണ താരിഫിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ താരിഫ് പ്രതിമാസം 2 ഡോളർ മാത്രമാണ്. ബ്രസീലിൽ 6.1 ഡോളറാണ്. ബംഗ്ലാദേശ് 2.9 ഡോളറും ഇന്തോനേഷ്യ 5.8 ഡോളറും ചെലവാക്കുമ്പോൾ ഇന്ത്യക്കാർ പൊതുവെ ചെലവാക്കുന്നത് കുറഞ്ഞ തുകയാണ്. കനത്ത മത്സരമുള്ള ഇന്ത്യൻ ടെലികോം വിപണി ഈ കുറഞ്ഞ നിരക്കിനൊരു കാരണമാണ്. ഒറ്റയ്ക്ക് നിരക്ക് വർധിപ്പിക്കുന്നത് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുമെന്നതിനാൽ ശ്രദ്ധിച്ചാണ് ഇക്കാര്യങ്ങളിൽ കമ്പനികളുടെ നീക്കം.
ടെലികോം താരിഫുകൾ വർധനവ് വന്നിട്ട് ഏകദേശം ഒരു വർഷത്തിലധികമായി. 5ജി നെറ്റ്‌വർക്ക് ചെലവുകൾ കാരണം എയർടെല്ലിനും ജിയോയ്ക്കും ഏകദേശം 90,000 കോടി രൂപ മൂലധനചെലവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൾ. ഇത് മുതലാക്കാൻ അനിവാര്യമായ നിരക്ക് വർധനവിലേക്കാണ് ടെലികോം കമ്പനികൾ കടക്കുന്നത്. എത്രത്തോളം നിരക്കുയരുമെന്നും സാധ്യതകളും നോക്കാം.

നിരക്കുയരും
2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയോടെ ടെലികോം താരിഫുകൾ ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോയും ഭാരതി എയർടെലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഇതിന് കാത്തിരിക്കുകയാണ്. പ്രീപെയ്ഡ് വിഭാഗത്തിൽ എല്ലാ ടെലികോം കമ്പനികളും അവസാനമായി നിരക്കുയർത്തിയത് 2022 സാമ്പത്തിക വർഷത്തിന്റെ മുന്നാം പാദത്തിലാണ്. അതിന് മുൻപ് 2020 ലെ മുന്നാം പാദത്തിലും നിരക്ക് വർധനവ് ഉണ്ടായി.
ആഗോള ബ്രോക്കറേജായ ജെഫറീസിന്റെ പ്രതീക്ഷ പ്രകാരം, തിരഞ്ഞെടുപ്പിന് ശേഷം 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ ടെലികോം താരിഫുകൾ ഉയരുമെന്നാണ്. റിലയൻസ് ജിയോ 5ജി നെറ്റ്‌വർക്ക് ആരംഭിച്ചപ്പോൾ എയർടെൽ പടിപടിയായി 5ജിയിലേക്കുള്ള സമീപനമാണ് സ്വീകരിച്ചത്. മറുവശത്ത്, വോഡഫോൺ ഐഡിയ ഇതുവരെ 5ജി പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കമ്പനികൾക്ക് ആവശ്യമായ റിട്ടേൺ നിരക്ക് ലഭിക്കാത്തതിനാൽ 5ജി നിക്ഷേപം വീണ്ടെടുക്കാൻ താരിഫ് വർദ്ധനവ് ആവശ്യമായി വരുമെന്നതും വിദഗ്ധർ സൂചന നൽകുന്നു.
പ്രതീക്ഷിക്കുന്നത് 20% വർധനവ്
ഇന്ത്യയിലെ മൊബൈൽ താരിഫുകൾ 20 ശതമാനം വർധിക്കുമെന്നാണ് ജെഫറീസിന്റെ അനുമാനം. ഉയർന്ന നെറ്റ്‍വർക്ക് നിക്ഷേപങ്ങൾ കാരണം 2024 സാമ്പത്തിക വർഷത്തിൽ കമ്പനികളുടെ റിട്ടേൺ ഓൺ ക്യാപ്പിറ്റൽ എംപ്ലോയിഡ് (ആർഒസിഇ) കുറയാൻ സാധ്യതയുണ്ട്. ഇത് മെച്ചപ്പെടുത്തുന്നതിൽ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് കമ്പനികൾ നിരക്ക് വർധനവിലേക്ക് പോകുന്നത്.
അതോടൊപ്പം കടക്കെണിയിലായ വോഡഫോൺ ഐഡിയയിൽ 33 ശതമാനം ഓഹരി നിക്ഷേപമുള്ള കേന്ദ്ര സർക്കാർ, കമ്പനിയുടെ നിലനിൽപ്പിനായി നിരക്ക് വർധനവിനെ പിന്തുണയ്ക്കാനുള്ള സാധ്യതയും താരിഫ് വർധനവിനുള്ള സാധ്യത ഉയർത്തുന്നു.
വരുമാനം വർധിപ്പിക്കണം
പണപ്പെരുപ്പം ക്രമീകരിച്ച ശേഷം ടെലികോം മേഖലയിൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (എആർപിയു) ജിയോയുടെ വരവിന് മുൻപുള്ള നിലവാരത്തേക്കാൾ 16 ശതമാനം താഴെയാണ്. നിരക്ക് വർധനവിന് ശേഷം 2026 സാമ്പത്തിക വർഷത്തോടെ ഭാരതി എയർടെലിന്റെ എആർപിയു 257 രൂപയിലേക്ക് എത്തുമെന്നാണ് സിഎൽഎസ്എ കണക്കാക്കുന്നത്. ജിയോയെ സംബന്ധിച്ചിടത്തോളം 2025 സാമ്പത്തിക വർഷത്തിലും 2026 സാമ്പത്തിക വർഷത്തിലും 13 ശതമാനം നിരക്ക് വർധനവ് എആർപിയു 194 രൂപയിലേക്കും 212 രൂപയിലേക്കും എത്തിക്കും.
300 രൂപയിലെത്തണം
ടെലികോം കമ്പനികൾക്ക് അനുയോജ്യമായ എആർപിയു 300 രൂപയിലാക്കണമെന്ന് ഭാരതി എൻ്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ടെലികോം താരിഫുകൾ ആഫ്രിക്കയേക്കാൾ വിലകുറഞ്ഞതാണ്. ഞങ്ങൾ പരമാവധിയാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കടുത്ത മത്സരമുള്ള ഇന്ത്യൻ ടെലികോം വിപണിയിൽ ഇത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും മിത്തൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ നിലവാരത്തിൽ നിന്ന് വളരെ അകലെയാണ് കമ്പനികൾ ഓരോ ഉപഭോക്താക്കളിൽ നിന്നും ഉണ്ടാക്കുന്ന വരുമാനം. എയർടെലിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ എആർപിയു 203 രൂപയാണ്. 5ജി നെറ്റ്‌വർക്കിലെ അൺലിമിറ്റഡ് ഡാറ്റ അലവൻസിലൂടെ മികച്ച സബ്‌സ്‌ക്രൈബർ ലഭിച്ചതോടെ റിലയൻസ് ജിയോയുടെ എആർപിയു 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 2 ശതമാനം വർഷം വർധിച്ച് 181.7 രൂപയായിട്ടുണ്ട്.
2025 ൽ ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നതിനാൽ വളർച്ച വർദ്ധിപ്പിക്കുന്നതിന് ഉയർന്ന താരിഫുകൾക്ക് കൂടുതൽ അനുയോജ്യമാക്കാനും സാധ്യതയുണ്ട്. വൊഡാഫോൺ ഐഡിയയുടെ ആർപിയു 142 രൂപയാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications