'കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ 'ഒരു ജാതി ജാതകം' ചിത്രത്തിലെ ഒരു ഡയലോഗ് ഉണ്ട്, വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്നതല്ല, പരസ്പരം മനസ്സിലാക്കാനും അറിയാനും കഴിയുന്ന രണ്ടുപേരെ രൂപപ്പെടുത്തുക എന്നുള്ളതാണ്.
കോവിഡ് മഹാമാരി വന്നതോടെ കുത്തനെ കുറഞ്ഞ ഇന്ത്യയിലെ വിവാഹങ്ങളുടെ ചിലവ് അതേ വേഗതയിൽ തന്നെ കുതിച്ചുയർന്നിരിക്കുന്നു എന്ന റിപ്പോർട്ട് വെഡ്ഡിംഗ് വൈർ ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2024-ൽ ഇന്ത്യൻ വിവാഹ ചെലവുകൾ 14% വർദ്ധിച്ചുവെന്ന കണ്ടെത്തൽ ആയിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ വിവാഹങ്ങളുടെ ശരാശരി ചെലവ് ₹32-35 ലക്ഷം ആയി ഉയർന്നിട്ടുണ്ടെന്നും, 2023-ൽ ഇത് ₹28 ലക്ഷം ആയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 2022-നുമായി താരതമ്യം ചെയ്യുമ്പോൾ 28% വർദ്ധനവാണ് വെറും രണ്ടു വർഷം കൊണ്ട് ഇന്ത്യൻ വിവാഹമേഖല രേഖപ്പെടുത്തുന്നത്. അതായത് ഒരു പെൺകുട്ടിക്ക് മികച്ച ഒരു ജോലി നേടാൻ വേണ്ട അത്രതന്നെ പണം വാഹനത്തിനു വേണ്ടി ഇന്ത്യക്കാർക്ക് ചെലവാക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

നിലവിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം, വിവാഹ ആഘോഷങ്ങൾ കൂടുതൽ ആസ്വാദകരവും മനോഹരവുമായ രീതിയിലേക്ക് മാറുകയാണ്. വിനോദപരിപാടികൾ, റീൽ പകർത്തലുകൾ എന്നിവയെ വിവാഹങ്ങളിൽ കൂടുതൽ പ്രാധാന്യപ്പെടുതുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിവാഹങ്ങളുടെ സ്വഭാവത്തിൽ മാറ്റം
വിവാഹങ്ങളുടെ രീതിയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 300-ലധികം അതിഥികൾ പങ്കെടുക്കുന്ന വിവാഹങ്ങൾ 2024-ൽ 16.29% ത്തോളം വർദ്ധിച്ചു. അതായത് ആഘോഷങ്ങൾക്ക് ദമ്പതികൾ കൂടുതൽ താത്പര്യം കാണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, 100-ൽ താഴെ അതിഥികൾ ഉൾക്കൊള്ളുന്ന വിവാഹങ്ങൾ ഇപ്പോൾ മുൻപത്തേതിനേക്കാൾ 26.66% വർദ്ധിച്ചു. ചിലർ കൂടുതൽ സ്വകാര്യമായ പ്രൈവറ്റ് വെഡിങ് എന്ന കോൺസെപ്റ്റിലേക്ക് മാറുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024-ൽ ശരാശരി വിവാഹ അതിഥികളുടെ എണ്ണം 119 ആണ് 2023-നെക്കാൾ 6.25% ഉയർന്നതാണ് ഇത്.
എന്നാൽ ഇന്ത്യൻ വിവാഹ വ്യവസായം 7-8% വളർച്ചയിലാണെന്നും 2023-24-ൽ ഈ മേഖലയിലെ ആകെ വരുമാനം $75 ബില്യൺ കവിഞ്ഞു എന്നും മിന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വിവാഹ സ്ഥലങ്ങളിൽ പുതുമ
ജൈപ്പൂർ, ഗോവ, ഉദയ്പൂർ പോലെയുള്ള പരമ്പരാഗത വിവാഹ ഡെസ്റ്റിനേഷനുകൾ ഇപ്പോഴും പ്രശസ്തമാണ്. എന്നാൽ, നായ്നിറ്റാൾ, ഡെറാഡൂൺ (ഉത്തരാഖണ്ഡ്), വയനാട് (കേരളം) പോലെയുള്ള പുതിയ വിവാഹ കേന്ദ്രങ്ങൾ കൂടുതൽ ദമ്പതികളുടെ ശ്രദ്ധ നേടുന്നുണ്ട്. സൗന്ദര്യവും സ്വകാര്യതയും ഒത്തുചേരുന്ന ഈ സ്ഥലങ്ങൾ വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നവയാണ്. അതുകൊണ്ടുതന്നെ പലരും ഈ സ്ഥലങ്ങൾ ഇപ്പോൾ തിരഞ്ഞെടുത്ത് തുടങ്ങിയിരിക്കുന്നു എന്നും വ്യക്തമാകുന്നു.
പ്രത്യേകമായ മാറ്റങ്ങൾ
"2024-ൽ ഇന്ത്യൻ വിവാഹ രംഗത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദമ്പതികൾ കൂടുതൽ വ്യക്തിപരമായ, സ്വകാര്യതയേറിയ, കൂടാതെ വലിയ ചെലവുള്ള വിവാഹങ്ങൾ ആചരിക്കാൻ താൽപര്യം കാണിക്കുന്നു. ആചാരപരമായും പരമ്പരാഗതമായും ഉള്ള വിവാഹ ഡെസ്റ്റിനേഷനുകൾക്കൊപ്പം, പുതുമയാർന്ന സ്ഥലങ്ങൾക്കും പ്രാധാന്യം നൽകുന്ന പ്രവണതയുണ്ട് ഇപ്പോൾ."
വെഡിങ് വയർ ഇന്ത്യയുടെ സീനിയർ ഡയറക്ടർ വിർജീനിയ കാനോവാസ് പറഞ്ഞു.
പാരമ്പര്യ വിവാഹ തീയതികളേക്കാൾ, ചിലർ തിങ്കൾ, ചൊവ്വ പോലുള്ള ദിവസങ്ങളിൽ വിവാഹം നടത്താൻ ഇപ്പോൾ താത്പര്യം കാണിക്കുന്നു. കാരണം, വ്യാഴം-ഞായറാഴ്ചകളെ അപേക്ഷിച്ച് വെഡിംഗ് വേദികൾക്കുള്ള ചെലവ് ഈ ദിവസങ്ങളിൽ കുറവാണ്. അതേസമയം, ഞായറാഴ്ചയും വധൂവരന്മാർക്ക് പ്രിയപ്പെട്ട ദിനമായി തുടരുന്നു, അതായത് ഇന്ത്യയിൽ സംസ്കാരത്തിന് അതീതമായി വിവാഹത്തിന് ശുഭദിനം നിർബന്ധമാക്കുന്ന പ്രവണത കുറയുന്നതായി ഇത് സൂചിപ്പിക്കുന്നു.
ശീതകാലം: വിവാഹങ്ങളുടെ സീസൺ
നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നിവ 2024-ൽ ഏറ്റവും ജനപ്രിയമായ വിവാഹ മാസങ്ങളായതായി റിപ്പോർട്ടിൽ പറയുന്നു. നവംബർ മാത്രം 18.5% വിവാഹങ്ങളാണ് നടന്നത്. ഇതോടെ വർഷത്തിൽ ഏറ്റവും അധികം വിവാഹങ്ങൾ നടന്ന മാസമായി നവംബർ മാറി.
2024 നവംബർ-ഡിസംബർ വിവാഹ സീസണിൽ ₹4.25 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്ന് പ്രഭുദാസ് ലില്ലാഡ്ഹർ സ്റ്റോക്ക് ബ്രോക്കിംഗ് ഫർമിന്റെ പ്രവചനം ഉണ്ടായിരുന്നു. 3.5 ദശലക്ഷം (35 ലക്ഷം) വിവാഹങ്ങൾ ഈ സമയത്ത് നടക്കുമെന്നും കണക്കുകൾ സൂചിപ്പിച്ചിരുന്നു.
നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇന്ത്യയിലെ വിവാഹങ്ങൾക്കുള്ള ഏറ്റവും തിരക്കേറിയ സീസൺ. എല്ലാ വർഷവും 10 ദശലക്ഷത്തിലധികം (1 കോടി) വിവാഹങ്ങൾ ഇന്ത്യയിൽ ഈ മാസങ്ങളിൽ നടക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
