A Oneindia Venture

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കായി ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത് ഇന്ത്യക്കാര്‍; കാരണമിതാണ്‌

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി (മെയ് 5) വന്‍തോതില്‍ തീരുവ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ ചില്ലറ വില്‍പ്പന വിലയുടെ 70 ശതമാനം വരെയാണ് ഇന്ധന നികുതി. ഇത്തരം നികുതി വര്‍ദ്ധനവിന്റെ അര്‍ഥം, ഇന്ധനം വാങ്ങാന്‍ ഒരു സാധാരണക്കാരന്‍ നല്‍കുന്ന ചില്ലറ വിലയുടെ സിംഹഭാഗവും നികുതിയാണെന്നാണ്. ആദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യവര്‍ധിത നികുതി (VAT) വിലയുടെ 30 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനവുമായി ദില്ലി സര്‍ക്കാര്‍ രംഗത്തെത്തി. ശേഷം, ഈ രണ്ട് ഉത്പ്പന്നങ്ങളുടെയും നികുതി നിരക്ക് യഥാക്രമം 16.44, 16.26 രൂപയായി ഉയര്‍ന്നു.

പെട്രോള്‍, ഡീസല്‍

പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ യഥാക്രമം ലിറ്ററിന് 10, 13 രൂപ ഉയര്‍ത്താന്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ചില്ലറ വില്‍പ്പന വിലയുടെ നികുതി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും വര്‍ധിച്ചത്. അതായത്, നിലയില്‍ 71.26 രൂപയ്ക്ക് ദില്ലിയില്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളില്‍ 49.42 രൂപ നികുതിയും, 69.39 രൂപയ്ക്ക് വാങ്ങുന്ന ഒരു ലിറ്റര്‍ ഡീസലില്‍ 48.09 രൂപ നികുതിയും ഉള്‍പ്പെടുന്നു. രണ്ട് ഇന്ധനങ്ങളുടെയും ചില്ലറ വില്‍പ്പന വിലയുടെ 69 ശതമാനത്തിലധികമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇത് ലോകത്തിലെ ഏത് ഭാഗത്തെ വില്‍പ്പനയെക്കാളും ഉയര്‍ന്നതാണ്. ഈ പട്ടികയില്‍ ഇന്ധനത്തിന് 64 ശതമാനം നികുതി ചുമത്തുന്ന ഇറ്റലിയാണ് രണ്ടാമതുള്ളത്.

ഒരു ലിറ്ററിന് ഇന്ത്യക്കാര്‍ നല്‍കുന്ന നികുതി

ഒരു ലിറ്ററിന് ഇന്ത്യക്കാര്‍ നല്‍കുന്ന നികുതി

കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍, ദില്ലിയില്‍ ഡീലര്‍മാര്‍ അടിസ്ഥാന വിലയും ചരക്കുനീക്കവും ഉള്‍പ്പടെ പെട്രോളിന് 18.28 രൂപയാണ് നല്‍കുന്നത്. മൂല്യവര്‍ധിത നികുതി, എക്‌സൈസ് ഡീലര്‍ കമ്മീഷന്‍ എന്നിവ ഈടാക്കിയ ശേഷം ചല്ലറ വില, ലിറ്ററിന് 71.26 രൂപവരെ ഉയരുന്നു. ഡീസലിന് ഡീലര്‍മാര്‍ ലിറ്ററിന് 18.78 രൂപയാണ് നല്‍കുന്നത്.

എക്‌സൈസ് തീരുവ

എക്‌സൈസ് തീരുവ (കേന്ദ്ര സര്‍ക്കാര്‍): പെട്രോളിന് ഈടാക്കുന്ന തീരുവ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും.

മൂല്യവര്‍ധിത നികുതി (സംസ്ഥാനം): ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നവ മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, കര്‍ണാടക എന്നിവരാണ്. 30 ശതമാനം വരെയാണ് ഈ ഇനത്തില്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്നത്.

ഡീലര്‍ കമ്മീഷന്‍: ഇത് പെട്രോളിനും ഡീസലിനും വ്യത്യസ്തമാണ്. ഇന്ധന പമ്പുകളുടെ സ്ഥാനത്ത് ലിറ്ററിന് 2-4 രൂപവരെ വ്യത്യാസമുണ്ട്. ദില്ലിയില്‍ ഡീലര്‍ കമ്മീഷന്‍ പെട്രോളിന് 3.57 രൂപയും ഡീസലിന് 2.51 രൂപയുമാണ് (ലിറ്ററിന്).

 

വര്‍ദ്ധനവില്‍ നിന്ന് സര്‍ക്കാരിന് നേട്ടമെന്ത്?

വര്‍ദ്ധനവില്‍ നിന്ന് സര്‍ക്കാരിന് നേട്ടമെന്ത്?

പ്രസ്തുത എക്‌സൈസ് തീരുവ വര്‍ദ്ധനവില്‍ നിന്ന് 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഇന്ധനത്തിന്റെ തീരുവ വര്‍ദ്ധനവ് സര്‍ക്കാരിന് വലിയ ആശ്വാസമേകാന്‍ സാധ്യതയില്ല. രാജ്യത്ത് ഇന്ധന ആവശ്യം കുത്തനെ കുറഞ്ഞതാണ് ഇതിനു കാരണം. സംസ്ഥാന റിഫൈനര്‍മാരുടെ പെട്രോള്‍, ഡീസല്‍ വില്‍പ്പന യഥാക്രമം 61, 56.5 ശതമാനം കുറയുകയും ചെയ്തു. എണ്ണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പെട്രോളിയം മേഖലയുടെ സംയുക്ത നികുതി വിഹിതം കേന്ദ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യഥാക്രമം 3.48 ലക്ഷം കോടി രൂപയും 2.27 ലക്ഷം കോടി രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X