2024 സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്തംബർ പാദത്തിലെ ജിഡിപി വളർച്ച 7.6 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച 6.50 ശതമാനം വളർച്ച നിരക്ക് മറികടക്കുന്ന വളർച്ചയാണിത്. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 6.2 ശതമാനമായിരുന്നു ജിഡിപി വളർച്ച.
എന്നാൽ ഏറ്റവും പുതിയ ജിഡിപി ഡാറ്റ ഒന്നാം പാദത്തിലെ 7.8 ശതമാനത്തേക്കാൾ കുറവാണ്. മൊത്ത മൂല്യവർദ്ധന (ജിവിഎ) 7.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിലെ 7.8 ശതമാനത്തേക്കാൾ വളർച്ച കുറവാണ്.
കൃഷി, കന്നുകാലി, വനം, മത്സ്യബന്ധന വ്യവസായം എന്നിവയുടെ വളർച്ച രണ്ടാം പാദത്തിൽ 1.2 ശതമാനമായി. മുൻപാദത്തിലെ 3.50ശതമാനത്തിൽ നിന്ന് വളർച്ച കുറയുകയാണുണ്ടായത്. മെെനിംഗ് രംഗത്ത് 10 ശതമാനമാണ് വളർച്ച. നിർമാണ മേഖല 13.9 ശതമാനം വളർച്ച നേടി. നിര്‍മാണ മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.8 ശതമാനം വളര്‍ച്ചയുണ്ടായിടത്ത് നിന്നാണ് മുന്നേറ്റം.

കൺസ്ട്രക്ഷൻ സെക്ടർ 2024 സാമ്പത്തിക വർഷത്തിൽ 13.3 ശതമാനം വളർച്ച കൈവരിച്ചു. കണ്‍സ്ട്രക്ഷന്‍ മേഖല 5.7 ശതമാനം വളര്‍ച്ച നേടിയ 2023 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ച നേടി. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലെ വളർച്ച മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിലെ 15.6 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു.
ധനകമ്മി ഉയരുന്നു
ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 7.02 ലക്ഷം കോടി രൂപയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഏപ്രിൽ-ഒക്ടോബർ മാസത്തിലേക്ക് എത്തുമ്പോൾ 8.04 ലക്ഷം കോടി രൂപയായി വർധിച്ചതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ ഏഴ് മാസത്തെ ധനക്കമ്മി മുഴുവൻ വർഷ ലക്ഷ്യമായ 17.87 ലക്ഷം കോടിയുടെ 45 ശതമാനമാണ്.
അതേസമയം, 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യം വെച്ച ധനകമ്മിയുടെ 45.6 ശതമാനമായിരുന്നു 2022 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലെ ധനക്കമ്മി. തുടർച്ചയായ മൂന്നാം മാസവും കേന്ദ്രത്തിന്റെ ധനക്കമ്മി മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്.
2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴു മാസങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് 23.94 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്. അതേസമയം, മൊത്ത വരുമാനം ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ 15 ശതമാനം ഉയർന്ന് 15.91 ലക്ഷം കോടി രൂപയിലെത്തി. നികുതിയേതര വരുമാനത്തിൽ 49 ശതമാനം വർധനവുണ്ടായി.
നികുതി വരുമാനത്തിലും നേട്ടമുണ്ടായി. ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ കേന്ദ്രത്തിന്റെ മൊത്ത നികുതി വരുമാനം 14 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം അറ്റ നികുതി വരുമാനം ഇതേ കാലയളവിൽ 11 ശതമാനം ഉയർന്നു. ഓഹരി വിറ്റഴിക്കൽ പിന്നോട്ടടാണ്. വെറും 8,000 കോടി രൂപയാണ് ഇക്കാലയളവിൽ സമാഹരിച്ചത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications