തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്ത ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബാങ്കുകളും ധനകാര്യ ഓഹരികളും ഇന്ന് പിന്നിലാണ്. എങ്കിലും 49,000 മാർക്ക് നിലനിർത്താൻ സെൻസെക്‌സിന് കഴിഞ്ഞു. ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്.

അൾട്രാ സിമന്റ്, റിലയൻസ്, എൽടി, ഐടിസി, എം ആൻഡ് എം, ബജാജ് ഫിൻസെർവ് എന്നിവാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഗെയിൽ, ടാറ്റ സ്റ്റീൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്. ഗെയിൽ ഓഹരികൾ 5.6% ഉയർന്നു. ടാറ്റ മോട്ടോഴ്‌സ് 5% ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2020 കലണ്ടർ വർഷത്തിൽ ജെഎൽആർ റീട്ടെയിൽ വിൽപന 425,974 യൂണിറ്റാണ്.
മേഖല സൂചികകളിൽ ബാങ്കിംഗ് സൂചിക 0.8 ശതമാനവും നിഫ്റ്റി ഐടി 0.6 ശതമാനവും നിഫ്റ്റി ഫിൻ സർവീസസ് 0.4 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്നു. ഓട്ടോ, ഫാർമ മേഖലകളും ഇന്ന് നേട്ടത്തിലാണ്. ഗെയ്ൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
