ഓഹരി വിപണി ഇന്ന് മികച്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ്, നിഫ്റ്റി, മിഡ്കാപ്പ് സൂചിക എന്നിവ എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 250 പോയിൻറ് അഥവാ അര ശതമാനം ഉയർന്ന് 48,420 ലെവലിൽ എത്തി. ഓപ്പണിംഗ് ഡീലുകളിൽ സൂചിക 48,558 എന്ന പുതിയ നേട്ടം കൈവരിച്ചു.
നിഫ്റ്റി 50 സൂചികയും രാവിലെ 14,220 മാർക്കിനു മുകളിലാണ്. ഇൻഡസ്ഇൻഡ് ബാങ്കും ആക്സിസ് ബാങ്കും 2 ശതമാനം വീതം ഉയർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ട്യൂബ്രോ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 1 ശതമാനം വീതം നേട്ടം കൈവരിച്ചു.

നിഫ്റ്റി മേഖലാ സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 2021 ഡിസംബർ 31 വരെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പ്രീമിയം പകുതിയായി കുറയ്ക്കാനുള്ള നിർദേശം മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് റിയൽറ്റി ഓഹരികൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അതിന്റെ ഫലമായി നിഫ്റ്റി റിയൽറ്റി സൂചിക 3 ശതമാനം ഉയർന്ന് നിഫ്റ്റി സൂചികകളിലെ മികച്ച നേട്ടമുണ്ടാക്കി.
അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 2020 ജനുവരി 15 ന് ശേഷം ആദ്യമായി 32,000 കടന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications