ചാഞ്ചാട്ടത്തിന് അറുതിയില്ല; നാലാം ദിവസവും നഷ്ടക്കഥ; പ്രതീക്ഷയേകി ബാങ്ക് ഓഹരികള്‍

തുടര്‍ച്ചയായ നാലാം ദിവസം പ്രധാന സൂചികകള്‍ ചുവപ്പണിഞ്ഞു. ദുര്‍ബല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിച്ചത്. കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് ദൃശ്യമായത്. വ്യാപാരത്തിന്റെ ഇടവേളയില്‍ നഷ്ടത്തില്‍ നിന്നും നേട്ടത്തിലേക്ക് മുന്നേറിയെങ്കിലും വീണ്ടുമുണ്ടായ വില്‍പ്പന സമ്മര്‍ദത്തില്‍ സൂചികകള്‍ വീണു. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 69 പോയിന്റ് നഷ്ടത്തില്‍ 17,206-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 149 പോയിന്റ് താഴ്ന്ന് 57,683-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 86 പോയിന്റ് നേട്ടത്തോടെ 37,685-ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

സൂചികയുടെ മണിക്കൂര്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ടില്‍, 'ലോവര്‍ ഹൈ, ലോവര്‍ ലോ' പാറ്റേണ്‍ രൂപപ്പെടുത്തി. ഇത് തുടര്‍ന്നും ദുര്‍ബലാവസ്ഥയായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കൂടാതെ ബോളിഞ്ചറിന്റെ മധ്യ നിരയുടെ താഴെയായാണ് സൂചിക നില്‍ക്കുന്നത്. ഇതു ശുഭസൂചനയല്ല നല്‍കുന്നത്. നിലവില്‍ നിഫ്റ്റിക്ക് 17,000 നിലവാരത്തില്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ തകര്‍ന്നാല്‍ 16,900- 16,800 നിലവാരങ്ങളിലേക്ക് വീഴാം. അതേസമയം, 17,500 നിലവാരമാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ്. ബാങ്ക്-നിഫ്റ്റിയില്‍ 36,800 ശകതമായ സപ്പോര്‍ട്ടും 38,500 റെസിസ്റ്റന്‍സായും നില്‍ക്കുന്നു.

മാര്‍ക്കറ്റ് മൂവ്‌മെന്റ്

മാര്‍ക്കറ്റ് മൂവ്‌മെന്റ്

പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ പുതിയ വ്യാപാര ആഴ്ചയുടെ തുടക്കവും നഷ്ടത്തോടെയായിരുന്നു. 84 പോയിന്റ് നഷ്ടത്തോടെ നിഫ്റ്റി 17,192-ലാണ് തുടങ്ങിയത്. പിന്നാലെ വന്‍ വില്‍പ്പന സമ്മര്‍ദം നേരിടുകയും നിഫ്റ്റി 17,100 നിലവാരവും തകര്‍ത്തു താഴേക്ക് പതിച്ചു. 17,070-ല്‍ ഇന്നത്തെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ ബുള്ളുകള്‍ ശകതമായി തിരിച്ചു വരാനുള്ള ശ്രമം നടത്തി. ഉച്ചയോടെ നഷ്ടമെല്ലാം നികത്തി മുന്നേറിയ സൂചിക 17,351-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരവും കുറിച്ചു. എന്നാല്‍ ആശ്വാസ റാലിക്ക് അധികം നേരം തുടരാനായില്ല. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങളുടെ പുതിയ വാര്‍ത്തകള്‍ വന്നതോടെ വിപണി വീണ്ടും താഴേക്കിറങ്ങി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

എന്‍എസ്ഇയിലെ ബാങ്കിംഗ് വിഭാഗം ഓഹരി സൂചികയൊഴികെ ബാക്കിയുള്ള പ്രധാന ഓഹരി സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍ വിഭാഗം സൂചിക 2 ശതമാനത്തിലേറെ ഇടിഞ്ഞു. കാപ്പിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഓയില്‍ & ഗ്യാസ്, ഫാര്‍മ, പവര്‍, റിയാല്‍റ്റി വിഭാഗം ഓഹരി സൂചികകളും ഒരു ശതാമനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.34 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 2.84 ശതമാനവും നഷ്ടം നേരിട്ടു. അതേസമയം, 48 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലും 253 സ്റ്റോക്കുകള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്‍എസ്ഇയിലെ 32 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലും 116 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

എഡി റേഷ്യോ

എഡി റേഷ്യോ

എന്‍എസ്ഇയില്‍ തിങ്കാളാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,159 ഓഹരികളില്‍ 322 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ അവസാനിച്ചത്. അതേസമയം 1,787 ഓഹരികും നഷ്ടം രേഖപ്പെടുത്തി്. ഇതോടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.18-ലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച എഡി റേഷ്യോ 0.44 ആയിരുന്നു. ഇത് വിപണിയില്‍ പൊതുവായി ഉടലെടുത്ത ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) 3.32 ശതമാനം ഉയര്‍ന്ന് 22.90-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് ശുഭസൂചനയല്ല.

മുഖ്യ ഓഹരികളുടെ പ്രകടനം

മുഖ്യ ഓഹരികളുടെ പ്രകടനം

  • നേട്ടം ലഭിച്ചവ: നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 12 ഓഹരികളാണ് തിങ്കളാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. വിപ്രോ, ഇന്‍ഫി, ശ്രീ സിമന്റ്‌സ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി, നെസ്ലെ, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നീ ഓഹരികളും മുന്നേറി.
  • നഷ്ടം നേരിട്ടവ: നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 38 എണ്ണവും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഹിന്‍ഡോല്‍കോ 3 ശതമാനത്തിലേറെയും യുപിഎല്‍, ഡിവീസ് ലാബ്, അദാനി പോര്‍ട്ട്‌സ്, സണ്‍ ഫാര്‍മ, ഗ്രാസിം എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറയും നഷ്ടം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X